പുന്നൂസിന് പാര; പോനാല്‍ പോകട്ടെ... ദേശീയ ഗെയിംസിന്റെ നേതൃത്വം വിരമിച്ച ഉദ്യോഗസ്ഥന് നല്‍കുന്നത് തെറ്റായ നടപടിക്രമങ്ങള്‍ക്ക് കാരണമാകുമെന്ന് ധനവകുപ്പ്

ദേശീയ ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് രാജിവച്ചാലും അദ്ദേഹത്തിന്റെ പേരില്‍ കോടികള്‍ മാറികൊണ്ടിരിക്കാനാവില്ലെന്ന് ധനവകുപ്പ്. ദേശീയ ഗെയിംസിന്റെ നേതൃത്വം വിരമിച്ച ഉദ്യോഗസ്ഥന് നല്‍കുന്നത് തെറ്റായനടപടിക്രമങ്ങള്‍ക്ക് കാരണമാകുമെന്നും ധനവകുപ്പ് ചീഫ് സെക്രട്ടറിയെ അറിയിച്ചു.
അതിനിടെ കായിക വകുപ്പുസെക്രട്ടറിയുടെയും ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും പേരില്‍ ദേശീയ ഗെയിംസിന്റെ സാമ്പത്തികാധികാരം നല്‍കുമെന്ന് ധനവകുപ്പ് തീരുമാനിച്ചു. ദേശീയഗെയിംസിന്റെ ചെക്കില്‍ ഒപ്പിടാന്‍ ജേക്കബ് പുന്നൂസിനും അധികാരം നല്‍കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അപേക്ഷയെ തുടര്‍ന്നാണ് ധനവകുപ്പ്, തീരുമാനത്തില്‍ ചില നീക്കുപോക്കുകള്‍ നടത്തിയത്.
ഏതായാലും ദേശീയ ഗെയിംസും സര്‍ക്കാരും തമ്മില്‍ അകലം വര്‍ധിക്കുകയാണ്. സാമ്പത്തികാധികാരം തനിക്ക് വേണമെന്നായിരുന്നു പുന്നൂസിന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പകര്‍ത്ത് അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിന്റെ അഭിപ്രായം.
ധനസെക്രട്ടറിയുടെ തീരുമാനും വകുപ്പുമന്ത്രിയും അറിഞ്ഞിട്ടാണെന്ന് കേള്‍ക്കുന്നു. ഇതിനകം തന്നെ ദേശീയഗെയിംസ് വിവാദത്തില്‍ മുങ്ങികഴിഞ്ഞു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ല മേഖലകളിലും അഴിമതിയാണെന്നാണ് പറയപ്പെടുന്നത്. താന്‍ റബര്‍സ്റ്റാമ്പായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പുന്നൂസ് പറയുന്നു. എന്നാല്‍ പുന്നൂസിന് താത്പര്യമുണ്ടെങ്കില്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ജേക്കബ് പുന്നൂസ് ദേശീയഗെയിംസ് സെക്രട്ടറിയേറ്റ് അധ്യക്ഷനായി സ്ഥാനമേറ്റത്. ഇടതുപക്ഷ അനുഭാവിയാണ് പുന്നൂസെന്ന പ്രചരണം വ്യാപകമാണ്. എന്നാല്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ പുന്നൂസ് തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ചെക്കില്‍ ഒപ്പിടാന്‍ തനിക്ക് അധികാരം നല്‍കാതിരുന്നാല്‍ തന്റെ അധികാരത്തിന് ഒരര്‍ത്ഥവുമില്ലെന്നാണ് പുന്നൂസിന്റെ നിലപാട്. തനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് ചെക്ക് ഒപ്പിടാന്‍ അധികാരം നല്‍കിയാല്‍ അത് തനിക്ക് അവഹേളനപരമാണെന്നും പുന്നൂസ് കായികമന്ത്രി തിരുവഞ്ചൂരിനെ അറിയിച്ചു.
ധനവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ദേശീയഗെയിംസ് സെക്രട്ടറിയേറ്റിന്റെ നിയന്ത്രണം ഫലത്തില്‍ കായികസെക്രട്ടറിയുടെ കൈയ്യിലെത്തിയിരിക്കുകയാണ്. കായിക സെക്രട്ടറി തിരുവഞ്ചൂരിന്റെ നിയന്ത്രണത്തിലായതുകൊണ്ട് തല്‍ക്കാലും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ അധികം വൈകാതെ സ്ഥിതിഗതികള്‍ ഗുരുതരമാകും. കാരണം ഗെയിംസ് തുടങ്ങുന്നതോടെ സാമ്പത്തിക കാര്യങ്ങളില്‍ വിവാദങ്ങളും കൊഴുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha