ഇരട്ടിവീര്യന്‍ ബിയര്‍ അഥവാ സെക്കന്റ്‌സ് : ഉടന്‍ വിപണിയില്‍

കേരളത്തില്‍ ബിയര്‍ എന്ന പേരില്‍ വീര്യം കൂടിയ മദ്യം പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വീര്യം കൂടിയ ബിയര്‍ എന്നാല്‍ ഇക്കാലമത്രയും സെക്കന്റ്‌സായി വില്‍പ്പന നടത്തിയിരുന്ന വ്യാജമദ്യമാണ്. ഒരു ബിയര്‍ അടിച്ചാല്‍ തല കറങ്ങണം!
കഴിഞ്ഞദിവസം കേരളത്തില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങിയതോടെയാണ് വീര്യം കൂടിയ ബീയറിനു വേണ്ടി മദ്യപര്‍ നെട്ടോട്ടം തുടങ്ങിയത്. പല പാര്‍ലറുകളിലും വീര്യം കൂടിയ ബിയറിനായിരുന്നു ആവശ്യക്കാര്‍ ഏറെയും. അതേസമയം മദ്യപിക്കാനെത്തുന്നവര്‍ക്ക് ബാറുകാര്‍ ഒഴിച്ചു നല്‍കിയിരുന്നത് സെക്കന്റ്‌സ് ബിയറാണ്. എന്നാല്‍ കുപ്പി വാങ്ങുന്നവര്‍ക്ക് കമ്പനി ബിയറുകള്‍ മാത്രം നല്‍കും.
മദ്യദുരന്തത്തിന് പകരം ബിയര്‍ ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി ഇന്റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അതീവജാഗ്രത വേണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജാഗ്രതയൊന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അത്യാവശ്യമുള്ളവര്‍ ബിയറിന്റെ മറവില്‍ മദ്യം വിറ്റോട്ടെ എന്ന് സര്‍ക്കാര്‍ രഹസ്യമായി അനുവാദം നല്‍കുന്നു.
180 ഹോട്ടലുകള്‍ക്കാണ് തിങ്കളാഴ്ച ബീയര്‍-വൈന്‍ പാര്‍ലര്‍ അനുവദിച്ചത്. ഇവര്‍ നേരത്തേ അപേക്ഷ നല്‍കിയവരാണ്. ബിയര്‍-വൈന്‍ പാര്‍ലര്‍ മാത്രം നടത്തിയതുകൊണ്ട് ലാഭകരമായി ബിസിനസ് നടത്താനാവില്ലെന്ന് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ബാറുകാര്‍ക്ക് ലാഭകരമായി ബിസിനസ് നടത്താനുള്ള സാഹചര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന നാടകം.
എക്‌സൈസ് മന്ത്രി കെ. ബാബു എക്‌സൈസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രസ്തുതയോഗത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചെങ്കിലും \'കര്‍ശനം\' വാക്കാല്‍ മതിയെന്നാണ് രഹസ്യ നിര്‍ദ്ദേശം. അനധികൃത ബീയര്‍ കച്ചവടം നേരിടാന്‍ സര്‍ക്കാരിന് ധാരാളം നിയമതടസമുണ്ട്.
വ്യാജമദ്യം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും വ്യാജബീയര്‍ എങ്ങനെയാണ് അമര്‍ച്ച ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ല. ഇതു സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങളെ അതിന്റെ വഴിക്ക് വിടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha