വാളകത്തില്‍ പിള്ളയെ കെട്ടിയത് അച്യുതാനന്ദന്‍? പിള്ളക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അച്യുതാനന്ദന്‍ പക്ഷമാണോ എന്ന് സംശയം

വാളകം കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയെയും മകന്‍ ഗണേഷ്‌കുമാറിനെയും ഇവരുടെ ബന്ധുക്കളെയും കുരുക്കാന്‍ ശ്രമം നടന്നതായി നിഗമനം. കേസിലെ പ്രധാന സാക്ഷി ജോക്‌സന്റെ മൊഴി തെറ്റാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്. അധ്യാപകനെ ആക്രമിച്ചത് പിള്ളയുടെ ബന്ധു മനോജാണെന്നായിരുന്നു ജാക്‌സന്റെ മൊഴി. ഇതില്‍ പിടിച്ച് പോലീസ് ധാരാളം അന്വേഷണങ്ങളും നടത്തിയിരുന്നു. എന്നാല്‍ മൊഴി തെറ്റാണെന്ന് പോലീസിന് ശാസ്ത്രീയമായ സ്ഥിരീകരണം ലഭിച്ചിരുന്നു. അപ്പോള്‍ പിള്ളയെ കുരുക്കിയത് ആരാണെന്നാണ് അന്വേഷിക്കേണ്ടത്.
2011 സെപ്റ്റംബര്‍ 27 ന് തിരുവനന്തപുരത്ത് നിന്നും വാളകത്തേക്കുള്ള യാത്രയ്ക്കിടയില്‍ പിള്ളയുടെ അനുയായി മനോജ്, കൃഷ്ണകുമാറിനെ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു ജാക്‌സന്റെ മൊഴി. ആക്രമിച്ച് വഴിയില്‍ തള്ളുകയായിരുന്നു. കേസിലെ ഏക ദൃക്‌സാക്ഷിയാണ് ജാക്‌സന്‍. അദ്ദേഹത്തെ ബ്രയിന്‍ വാഷിംഗിലൂടെ അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് സംഗതി തെറ്റാണെന്ന് മനസിലാക്കിയത്. പ്രധാന സാക്ഷിയുടെ മൊഴി തെറ്റാണെന്ന് വന്നതോടെ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു.
ജാക്‌സന്റെ വാഹനം ഇടിച്ചാണ് കൃഷ്ണകുമാറിന് പരിക്കേറ്റതെന്നും പോലീസ് സംശയിക്കുന്നു. അതിനുശേഷം ജാക്‌സന്‍ കഥകള്‍ മെനയുകയാണെന്നും പോലീസ് സംശയിക്കുന്നു. പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നവനാണ് ജാക്‌സനെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. അതേസമയം സാക്ഷിയായ തന്നെ പ്രതിയാക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ജാക്‌സന്‍ ആരോപണം ഉന്നയിച്ചു. ഇത്തരമൊരു ആരോപണം എന്തിന് ഉന്നയിച്ചു എന്നാണ് സിബിഐയുടെ സംശയം. എതിര്‍കക്ഷികളുമായി ചേര്‍ന്ന് സിബിഐ കളിക്കുകയാണെന്നും ജാക്‌സന്‍ ആരോപിക്കുന്നു.
12 പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരില്‍ എത്ര പേരെ വിശ്വസിക്കാം എന്ന് സിബിഐ പുറത്തു പറഞ്ഞിട്ടില്ല.
ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ മൊഴി നല്‍കാന്‍ ജാക്‌സനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ സിബിഐ പരിശോധിക്കും. പിള്ളക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സിപിഎമ്മിലെ അച്യുതാനന്ദന്‍ പക്ഷമാണോ എന്നാണ് സംശയം. ആരോപണം ഉയരുന്ന സമയത്ത് അച്യുതാനന്ദന്‍ നല്‍കിയ കേസില്‍ പിള്ള ജയിലില്‍ കിടക്കുകയായിരുന്നു. ഇതിനിടെ രോഗത്തെ തുടര്‍ന്ന് പിള്ളയെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അച്യുതാനന്ദന്‍ ഇതില്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ സംഭവത്തിന് പിന്നില്‍ സിപിഎമ്മും വി.എസുമാണെന്ന് സംശയിക്കേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha