2015 ല്‍ സംഭവിക്കും; പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ 2015 ല്‍ സംവിധായകനാവും. ഇപ്പോള്‍ സംവിധായകന്‍ ജിത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന പ്രവണിന്റെ മനസില്‍ തിരക്കഥ തയ്യാറായിട്ടുണ്ട്. പുതിയ തലമുറയെ നോട്ടമിടുന്ന ചിത്രത്തില്‍ ആരാണ് നായകനെന്ന് തീരുമാനമായിട്ടില്ല. എന്നാല്‍ താന്‍ സംവിധായകനാകുമെന്ന കാര്യം അടുപ്പക്കാരോട് പോലും പ്രണവ് പങ്കു വച്ചിട്ടില്ല.
ജിത്തു ജോസഫിനോടൊപ്പം പ്രണവിനെ അയച്ചത് മോഹന്‍ലാല്‍ നേരിട്ടാണ്. ജിത്തുവിന്റെ സഹായിയാവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത് പ്രണവ് തന്നെയാണ്. ജിത്തുവിന്റെ പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് സംവിധാന സഹായിയാണ്. മോഹന്‍ലാലിന്റെ പുത്രനാണെന്ന് പ്രണവിനെ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം മനസിലാവും. താന്‍ ലാലിന്റെ മകനാണെന്ന് പ്രണവ് ആരോടും പറയാറില്ല. ജിത്തുവിനാണ് ഏറെ അത്ഭുതം. താര രാജന്റെ മകന്‍ ഒരു സാധാരണ സംവിധാന സഹായിയായി ഓടി നടക്കുമ്പോള്‍ ചിലപ്പോള്‍ ജിത്തുവിന് വിഷമം തോന്നും. എന്നാല്‍ തന്റെ മകനാണെന്ന ഒരു പരിഗണനയും പ്രണവിന് നല്‍കരുതെന്ന് മോഹന്‍ലാല്‍ ജിത്തുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രണവ് ബഹളക്കാരനേയല്ല. ചില ചലച്ചിത്രനടിമാര്‍ പ്രണവിനെ സോപ്പിടുന്നുണ്ടെങ്കിലും ഒരു സോപ്പിലും പ്രണവ് തെന്നി വീഴുന്നില്ല. കാരണം തന്റെ ലക്ഷ്യം സിനിമ പഠിക്കുക എന്നത് മാത്രമാണെന്ന് പ്രണവ് വിശ്വസിക്കുന്നു.
ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റില്‍ നിന്നും നടി കൃഷ്ണപ്രഭ പ്രണവിന്റെ ഒരു സെല്‍ഫി എടുത്തിരുന്നു. നടി ജ്യോതികൃഷ്ണയും സെല്‍ഫിയിലുണ്ടായിരുന്നു. ചിത്രം കൃഷ്ണപ്രഭ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രണവ് സഹസംവിധായകനാണെന്ന വിവരം പലരും അറിഞ്ഞത്. ദിലീപാണ് ജിത്തുവിന്റെ ചിത്രത്തിലെ നായകന്‍. നേരത്തെ കമലഹാസന്‍ ലാലിന്റെ മകനെ കുറിച്ച് പറഞ്ഞ അഭിപ്രായം വ്യാപക ശ്രദ്ധ നേടിയിരുന്നു.
ആരോടും അധികം കമ്പനിയാവാത്ത പ്രകൃതമാണ് പ്രണവിന്റേത്. സെറ്റിലും അധികം സംസാരങ്ങളില്ല. വര്‍ത്തമാനങ്ങളില്‍ മുഴുകി സമയം കളയാനാവില്ലെന്നാണ് പ്രണവിന്റെ നിലപാട്. സിനിമ പഠിക്കാന്‍ വന്നാല്‍ സിനിമ പഠിക്കണമെന്ന ആഗ്രഹം മാത്രമാണ് പ്രണവിനുള്ളത്.
മോഹന്‍ലാലിന്റെ മകന്‍ തന്നെയാണ് പ്രണവ്. സംസാരത്തിലും പെരുമാറ്റത്തിലും ലാലിന്റെ പ്രോട്ടോടൈപ്പ്. മോഹന്‍ലാലിന്റെ ചിരി തന്നെയാണ് പ്രണവിനുമുള്ളത്.
ഇടവേളകളില്‍ പുതിയ ചിത്രത്തിന്റെ കഥയെ കുറിച്ച് പ്രണവ് ആലോചിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ഇതിനായി പ്രണവ് പുസ്തകങ്ങളും വായിക്കുന്നുണ്ട്. നിരീക്ഷണമാണ് ഒരു സംവിധായകനു വേണ്ട ആദ്യത്തെ ഗുണമെന്നും പ്രണവ് കരുതുന്നു.2015 ല്‍ പ്രണവ് സംവിധായകനാകുമ്പോള്‍ മലയാളം ഈ യുവരക്തത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. കാരണം പ്രണവ് നമ്മുടെ പ്രിയപ്പെട്ട ലാലിന്റെ പ്രിയപ്പെട്ട മകനല്ലേ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha