ഇതാണു വിധി; വഴിയാധാരമായ മാണി ശിഷ്യര്‍

മുന്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ് അരവിന്ദ് കെജരിവാളിന് പഠിക്കുന്നു. ഇല്ലത്തു നിന്നിറങ്ങി പക്ഷേ അമ്മാത്ത് എത്തിയില്ല എന്ന അവസ്ഥയിലാണ് ജോര്‍ജ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
കെഎം മാണിയുടെ രണ്ട് ശിഷ്യന്‍മാരാണ് വഴിയാധാരമായിരിക്കുന്നത്. രണ്ടാമന്‍ പിസി ജോര്‍ജിന്റെ ആത്മമിത്രം പിസി തോമസും . തോമസും ജോര്‍ജും അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന വാശിയിലാണ്. തോമസിന്റെ കാര്യം ജോര്‍ജിനെ പോലെയോ അല്ലെങ്കില്‍ അതിലധികമോ ദയനീയമാണ്.
ജോര്‍ജ് ഇപ്പോഴും കേരള കോണ്‍ഗ്രസില്‍ തന്നെയാണ്. തോമസിന് സ്വന്തം പാര്‍ട്ടി പോലും നഷ്ടമായി. അദ്ദേഹം റബറിന്റെ പേരില്‍ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. തോമാച്ചന് റബറാണ് വിഷയമെങ്കില്‍ ജോര്‍ജിന്റെ വിഷയം അഴിമതിയാണ്.
പി.സി ജോര്‍ജ് ഇതിനിടെ ആം ആദ്മിയുമായി ചില യോജിപ്പുകള്‍ നടത്താനും ആലോചിച്ചു. ഡല്‍ഹിയിലെത്തി അരവിന്ദ് കെജ്രിവാളിനെ കാണുകയാണ് ലക്ഷ്യം. കാണാന്‍ പോകുമ്പോള്‍ തലയില്‍ ധരിക്കേണ്ട തൊപ്പിയുടെ നിര്‍മ്മാണം ഈരാറ്റു പേട്ടയില്‍ തുടങ്ങി കഴിഞ്ഞെന്നാണ് വിവരം. തൊപ്പി മാത്രമല്ല കെജിന്റെ ശൈലിയും ജോര്‍ജ് കടമെടുക്കുന്നു. അരുവിക്കര സ്ഥാനാര്‍ത്ഥിയെ പരസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
ഇടതുമുന്നണിയിലും ഇടം കിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് പി.സി. ജോര്‍ജ് ആം ആദ്മിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഇടതുമുന്നണിയില്‍ ഈരാറ്റുപേട്ടയ്ക്ക് വേണ്ടി കെജെ തോമസ് പിടിമുറുക്കി കഴിഞ്ഞു. മാണി ഏതായാലും ജോര്‍ജിന് സീറ്റ് കൊടുക്കില്ല മാത്രവുമല്ല യുഡിഎഫിനെ കൊണ്ട് സീറ്റ് നല്‍കാനും സമ്മതിക്കില്ല.
പി.സി. തോമസിനും ഒരു സീറ്റ് നല്‍കാന്‍ ആരുമില്ല. ഇരുവരും കെ എം മാണിയെ വലിപ്പിച്ച് കടന്നു കളഞ്ഞവരാണെന്നതാണ് രസകരം. രണ്ടു പേരും വഴിയാധാരമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















