സൂക്ഷിച്ചില്ലെങ്കില്‍ ജിജി തോംസന്റെ കസേര ഐഎംജിയിലേക്ക് മാറും

ചീഫ് സെക്രട്ടറി ജിജി സോംസന് വിനയായത് ഓപ്പറേഷന്‍ അനന്ത. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിനെ അനന്ത തൂത്തെറിഞ്ഞെങ്കിലും ചീഫ് സെക്രട്ടറിയുടെ കസേര ഇളക്കുക അത്ര എളുപ്പമല്ല. സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടിയാല്‍ ഐഎംജിയുടെ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേയ്ക്ക് മാറ്റും എന്ന സൂചന ജിജി തോംസന് ഉമ്മന്‍ചാണ്ടി നല്‍കിയതായാണ് വിവരം. സര്‍ക്കാരിന് അനഭിമിതരാകുന്ന ചീഫ് സെക്രട്ടറിമാരെ നിയമിക്കുന്ന സ്ഥലമാണ് ഐഎംജി എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്റ് മാനേജ്‌മെന്റ്.
പൈപ്പ് ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ജിജിതോംസന്റെ പ്രസ്താവനയ്‌ക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയതോടെ ചീഫ് സെക്രട്ടറി സ്വയം പ്രതിരോധത്തിലായി. അതേസമയം ചീഫ് സെക്രട്ടറി പട്ടം മടുത്തതായി അദ്ദേഹം സഹപ്രവര്‍ത്തകരായ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
ജിജി തോംസണ്‍ ഉമ്മന്‍ചാണ്ടിയുടെ ആളാണെന്ന പരാതി രമേശ് ചെന്നിത്തലയ്ക്കുണ്ട്. അതിനാല്‍ കിട്ടിയ വടി കൊണ്ടൊക്കെ അദ്ദേഹം ജിജിയെ തല്ലുകയായിരുന്നു. പോലീസ് മേധാവി സെന്‍കുമാറിന്റെ ചില അഭിപ്രായങ്ങള്‍ക്കെതിരെയും രമേശ് രംഗത്തു വന്നിരുന്നു. ഉദ്യോഗസ്ഥര്‍ പരിധി വിടരുതെന്നാണ് തന്റെ അഭിപ്രായമെന്ന് രമേശ് പറഞ്ഞതായാണ് വിവരം.
ഓപ്പറേഷന്‍ അനന്ത തുടങ്ങിയതു മുതലാണ് ചീഫ് സെക്രട്ടറിക്കും ബിജു പ്രഭാകറിനും കഷ്ടകാലം തുടങ്ങിയത്. ബിജു പ്രഭാകറിന്റെ സ്ഥാനം പോയി. സ്വര്‍ണവ്യാപാരിയും കോണ്‍ഗ്രസുകാരനുമായ സണ്ണി നിലപാടിനെ കൈയ്യേറ്റം ചെയ്‌തെന്ന് കേസും ബിജു പ്രഭാകറിന്റെ ചുമലിലുണ്ടായി. ഓപ്പറേഷന്‍ അനന്തയില്‍ മന്ത്രിമാരെ സഹകരിപ്പിക്കില്ലെന്ന ആരോപണവും സജീവമാണ്.
കേരളത്തില്‍ കാര്യങ്ങളൊന്നും തുറന്നു പറയരുതെന്ന് ജിജിതോംസന്‍ മനസിലാക്കിയില്ല. കാര്യങ്ങള്‍ തുറന്നു പറയുന്നവര്‍ സ്ഥാന ത്യാഗത്തിനു തയ്യാറെടുക്കുക എന്നതാണ് കേരളം നല്‍കുന്ന സന്ദേശം. ബിജു പ്രഭാകറിന്റെ സ്ഥാന ചലനം തന്നെ അറിയിച്ചില്ലെന്ന പരാതിയും ജിജി തോംസനുണ്ട്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ചീഫ് സെക്രട്ടറിയായിരിക്കെ ലിസി ജേക്കബ് സ്ഥാന ത്യാഗം നടത്തിയിട്ടുണ്ട്. അന്യ ദേശക്കാരനായ മറ്റൊരു ചീഫ് സെക്രട്ടറിയെ 2003 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഐഎംജിയിലേയ്ക്ക് മാറ്റിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















