മാണിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ നീക്കമെന്ന് വിജിലന്‍സിന് സംശയം

മാണിക്കെതിരെ ബാര്‍ക്കോഴകേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് വിജിലന്‍സിലെ ഉന്നതര്‍. ഭരണപക്ഷത്തുള്ള ചിലരുടെ പണിയാണ് ധനമന്ത്രിക്ക് ഏറ്റതെന്നും കേള്‍ക്കുന്നു. അതേസമയം വിജിലന്‍സിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കെ എം മാണിക്കെതിരെ സജീവമായി നില കൊണ്ടിരുന്നു. ഇതാരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പുറത്തു വന്നിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍, സുകേശന് ബാര്‍ ഉടമ ബിജു രമേശുമായി ബന്ധമുണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കെ എം മാണിയുടെ ഇമേജ് തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു ഭരണപക്ഷത്തെ ചില നേതാക്കള്‍ക്കുണ്ടായിരുന്നത്. അവര്‍ മാണിക്കെതിരെ കൂട്ടിയ കോപ്പുകളുടെ പരിണിത ഫലമായിരുന്നു ബാര്‍ക്കോഴ.
മാണിക്കെതിരെയും ബാബുവിനെതിരെയും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന കണ്ടെത്തല്‍ ബിജുരമേശിനെ അമ്പരപ്പിച്ചിട്ടുണ്ട്. വിജിലന്‍സ് കണ്ടെത്തലിന് പിന്നാലെ തനിക്കെതിരെ നടപടി വരുമെന്ന ഭയം ബിജുവിനുണ്ട്.
മാണിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ബിജുവിനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്നത് ഗൗരവമായെടുക്കണം. അതു പോലെ കെ എംമാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലായിരിന്നു. ഇതിലും രാഷ്ട്രീയ ഇടപെടലാണുണ്ടായിരുന്നത്.
ഏതാനും ആഴ്ചകളായി ബാര്‍കേസ് മാണി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഭരണപക്ഷത്ത് നിന്നും തനിക്കെതിരെ നീക്കം ശക്തമാണെന്ന് സൂചന കിട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്. അന്വേഷണ റിപ്പോര്‍ട്ട് എന്തായാലും അത് കോടതിയില്‍ കാണാം എന്നായിരുന്നു മാണി അടുപ്പക്കാരോട് പറഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























