വിജയകുമാറിനെ തോല്‍പ്പിക്കാന്‍ ഔദ്യോഗികപക്ഷത്തിന്റെ രഹസ്യനീക്കം

അരുവിക്കരയില്‍ എം വിജയകുമാറിനെ തോല്‍പ്പിക്കാന്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ രഹസ്യനീക്കം. വിജയകുമാര്‍ വിഎസ് അച്യുതാനന്ദനുമായി നടത്തുന്ന രഹസ്യ നീക്കങ്ങളാണ് പിണറായിയെയും കോടിയേരിയെയും പ്രകോപിപ്പിക്കുന്നത്. വിജയകുമാര്‍ നേരത്തെ അച്യുതാനന്ദന്റെ ഗ്രൂപ്പിലായിരുന്നു. എന്നാല്‍ മന്ത്രിയായതോടെ നിലനില്പിന്റെ ഭാഗമായി പിണറായിക്കൊപ്പം ചേര്‍ന്നു.
വിഎസ് അച്യുതാനന്ദനെ ക്രൗഡ് പുള്ളര്‍ എന്നാണ് വിജയകുമാര്‍ വിശേഷിപ്പിച്ചത്, ഇതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. അച്യുതാനന്ദനെ വിജയകുമാര്‍ പരസ്യമായി പിന്തുണച്ചത് പിണറായി വിഭാഗത്തെ വല്ലാതെ ക്ഷോഭിപ്പിച്ചിരുന്നു. അച്യുതാനന്ദന്‍ അരുവിക്കര തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങേണ്ടതില്ലെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിജയകുമാറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി തീരുമാനം മാറ്റുകയായിരുന്നു. അരുവിക്കരയില്‍ വരണമെന്ന് അപേക്ഷിക്കാന്‍ വിജയകുമാര്‍ നിരവധി തവണ കന്റോണ്‍മെന്റ് ഹൗസിലെത്തിയിരുന്നു.
അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള വിഭാഗീയത അരുവിക്കരയിലും ദൃശ്യമാണ്. അച്യുതാനന്ദന്‍ പ്രചരണം തുടങ്ങിയതോടെ പിണറായി അരുവിക്കരയില്‍ വരാതായി. അരുവിക്കര തിരഞ്ഞെടുപ്പിന്റെ ചുമതല പിണറായി വിജയനാണ്. എന്നാല്‍ അത് തനിക്കാണെന്ന മട്ടിലാണ് അച്യുതാനന്ദന്റെ നീക്കങ്ങള്‍.
അതേസമയം എം വിജയകുമാര്‍ ജയിക്കില്ലെന്നാണ് അച്യുതാനന്ദന്‍ അടുപ്പക്കാരോട് പറയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വിജയകുമാറിന് എതിരാണ്. ഒ. രാജഗോപാലിന്റെ സാന്നിധ്യം ഇരുമുന്നണികള്‍ക്കും ഭീഷണിയാണ്. കാരണം ബിജെപി അവരുടെ വോട്ടുകള്‍ സ്വയം പിടിക്കും. ഇതുവരെ കോണ്‍ഗ്രസിന് പോള്‍ ചെയ്തിരുന്ന വോട്ടാണ് ഇത്.
വിജയകുമാര്‍ തോറ്റാല്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം പരാജയപ്പെടുമെന്ന് ഉറപ്പാകും. അച്യുതാനന്ദന്റെ മുഖ്യമന്ത്രി കസേര മോഹം തകര്‍ക്കുകയാണ് പിണറായി പക്ഷത്തിന്റെ നീക്കം. അരുവിക്കരയില്‍ അച്യുതാനന്ദന്റെ യോഗങ്ങള്‍ക്ക് ജനം തിങ്ങികയറുന്നത് പിണറായി വിഭാഗത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha