ലീഗിനെ ബിജെപി തുണച്ചു മനുഷ്യകടത്ത് ആവിയായി

കഴിഞ്ഞവര്‍ഷം ജാര്‍ഖണ്ഡില്‍ നിന്നും മുസ്ലീംലീഗിന്റെ അറിവോടെ കുട്ടികളെ കടത്തി കേരളത്തിലേക്ക് കൊണ്ടു വന്ന സംഭവം ആവിയായി. സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു നടന്ന കുട്ടികടത്ത്, കടത്തല്ലാതായി മാറുകയാണ്.
ഇസ്ലാം മത വിശ്വാസികള്‍ നടത്തുന്ന അനാഥാലയങ്ങളിലേക്കാണ് ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്നത്. മൃഗങ്ങളെ കുത്തി നിറയ്ക്കുന്നതു പോലെ തീവണ്ടിയില്‍ കുട്ടികളെ കൊണ്ടു വന്നതാണ് വിവാദമായത്. പാലക്കാട് ഒലവക്കോട് സ്റ്റേഷനിലെത്തിയ കുട്ടികളുടെ വരവ് വിവാദമായതോടെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു.
കുട്ടികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് രക്ഷകര്‍ത്താക്കളുടെ അനുമതി ഉണ്ടെങ്കില്‍ അത് മനുഷ്യകടത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് നിയമമാണ് ഇതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌ക്കരിക്കുന്നത്. അതേസമയം രക്ഷിതാക്കളുടെ അറിവോടെയല്ല കുട്ടികളെ കൊണ്ടു വന്നതെങ്കില്‍ അത് മനുഷ്യകടത്തിന്റെ പരിധിയില്‍ വരും. രക്ഷിതാക്കളുടെ അനുമതി ലഭിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല കാരണം ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ വന്‍ പട്ടിണിയാണ് അനുഭവപ്പെടുന്നത്.
ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. ഇത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. ബിജെപിക്ക് പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമായതിനാല്‍ തീരുമാനം അംഗീകരിക്കപ്പെടുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ സംഭവിച്ച മനുഷ്യകടത്താണ് അടിയന്തിരമായി നിയമഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിയമം ഭേദഗതി ചെയ്താല്‍ മലബാറിലെ ഓര്‍ഫനേജുകളെ കുറിച്ച് നിലവിലുള്ള എല്ലാ കേസുകളുടെയും ഗ്യാസ് തീരും. മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന അന്വേഷണവും അനിശ്ചിതത്വത്തിലാവും. അങ്ങനെ കേസ് ആവിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha