സോളാര്‍ കത്തിച്ചത് ഐ ഗ്രൂപ്പ്; ലക്ഷ്യം അരുവിക്കര തോല്‍വി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോളാര്‍ വിവാദം കുത്തി പൊക്കിയതും കത്തിച്ചതും ഐ ഗ്രൂപ്പ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഉപജാപത്തിന്റെ ലക്ഷ്യം അരുവിക്കരയിലെ തോല്‍വിയാണ്. രമേശിന്റെ ഉറ്റ തോഴനായിരുന്ന കാര്‍ത്തികേയന്‍ അങ്ങനെ യൊരാളിന്റെ മകന്റെ തോല്‍വി എന്നതിനേക്കാള്‍ ഉമ്മന്‍ചാണ്ടിയുടെ പതനമാണ് രമേശിന്റെ ലക്ഷ്യം.
ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും ഐ ഗ്രൂപ്പിന്റെ കരങ്ങളുണ്ട്. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞതു കൊണ്ടാണ് അടൂര്‍ പ്രകാശിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി സിന്ദാബാദ് വിളിക്കുന്നത്. സരിതയെ കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഐ ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.
കേസുകള്‍ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പണം തന്നു എന്നാണ് ഫെനിയുടെ വെളിപ്പെടുത്തല്‍. പിന്നീട് ഇക്കാര്യം നിഷേധിച്ചെങ്കിലും അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ടവരൊക്കെ അറിഞ്ഞു. എപ്പോഴും തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കളം മാറുന്നത്. രമേശിന് ഇക്കാര്യമറിയാം. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ കലക്കി മറിച്ച് സിപിഎമ്മിന് വിജയം ഉറപ്പാക്കുകയാണ് രമേശ് ചെന്നിത്തല മന്ത്രി കെ എം മാണിക്കെതിരെ കേസെടുക്കാന്‍ സ്‌കോപ്പില്ലെന്ന വിജിലന്‍സിന്റെ ഉപദേശം യുഡിഎഫിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചപ്പോഴാണ് സോളാര്‍ വിധി വന്നത്. സോളാര്‍ വിധി സര്‍ക്കാരിനെ സഹായിക്കുമെന്നായിരുന്നു എ ഗ്രൂപ്പിന്റെ പ്രതീക്ഷ. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി സരിത രംഗത്തെത്തിയതോടെ സംഗതി മാറി മറിഞ്ഞു.
തമ്പാനൂര്‍ രവിയും പ്രതികൂട്ടിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്് തമ്പാനൂര്‍രവി. അദ്ദേഹമാണ് പണം കൈമാറിയിരുന്നതെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വെളിപ്പെട്ടു. കഷ്ടകാല സമയത്ത് തന്നെ സഹായിച്ചില്ലെന്നാണ് സരിതയുടെ ആരോപണം.
അതിനിടെ പി.സി. ജോര്‍ജും ഗണേഷ് കുമാറും വിവാദം കൊഴുപ്പിക്കാന്‍ രംഗത്തുണ്ട്. ഇവര്‍ക്ക് രമേശ് ചെന്നിത്തലയുടെ രഹസ്യ പിന്തുണയുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും അരുവിക്കര തോറ്റാല്‍ ഉമ്മന്‍ചാണ്ടിയുടെ നില പരുങ്ങലിലാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























