അരുവിക്കരകയറാന്‍ ശബരീനാഥ്: 3500-4000 ഭൂരിപക്ഷം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് 3500-4000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇന്റലിജന്‍സ്. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സംസ്ഥാന പോലീസിന്റെ നിഗമനം.
ബാര്‍ക്കോഴ സരിത തുടങ്ങിയ പ്രശ്‌നങ്ങളൊന്നും മണ്ഡലത്തില്‍ ഏറ്റിട്ടേയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനകീയതയും കെഎം മാണിയുടെ കാരുണ്യ ചികിത്സാസഹായ നിധിയുമാണ് സര്‍ക്കാരിന് അനുകൂലമായി മാറിയിരിക്കുന്നത്. ജനസമ്പര്‍ക്കം പോലുള്ള പദ്ധതികളും സര്‍ക്കാരിന് അനുകൂലമായിട്ടുണ്ട്. കാരുണ്യ ഭാഗ്യക്കുറിയുടെ ആനുകൂല്യം പറ്റിയവര്‍ ഏറെകുറെ ഗ്രാമീണരാണ്. ഇരുമുന്നണികള്‍ക്കും അരുവിക്കര നിര്‍ണ്ണായകമായതിനാല്‍ വന്‍ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 7694വോട്ടാണ്. ലോകസഭയില്‍ 14000 വോട്ട് നേടി. ഇത് ഇരട്ടിയാക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപി ഇരുമുന്നണികളില്‍ നിന്നും വോട്ട് പിടിക്കുമെന്ന് കരുതുന്നു.
ശബരിനാഥ് തന്നെയാണ് അരുവിക്കരയില്‍ മുമ്പിലുള്ളത്. വിഴിഞ്ഞം പദ്ധതിയാണ് ശബരീനാഥ് ഉയര്‍ത്തി പിടിക്കുന്നത്. അതേസമയം അഴിമതിക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രചരണങ്ങള്‍ ക്ലച്ച് പിടിക്കുന്നതേയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം യുഡിഎഫിന് ഏറെ ഗുണകരമായിട്ടുണ്ട്. അച്യുതാനന്ദന്‍ സിപിഎമ്മിനുവേണ്ടി പ്രചരണം ശക്തയാക്കിയെങ്കിലും പിണറായിയുടെ അസാന്നിധ്യം സിപിഎമ്മിന്റെ പ്രഭയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്.
1,77,594 വോട്ടര്‍മാരാണ് അരുവിക്കരയിലുള്ളത്. ഒരു നിയമസഭാ മണ്ഡലത്തിലേക്ക് സംസ്ഥാനത്തിന്റെ മൊത്തം ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഭൂരിപക്ഷം വോട്ടുകളും പോള്‍ ചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജി കാര്‍ത്തികേയന് 10,674 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. കാര്‍ത്തികേയന്റെ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ശബരീനാഥ് രക്ഷപ്പെടുമെന്നു തന്നെയാണ് കരുതുന്നത്.
ആന്റണി കഴിഞ്ഞ ദിവസം അരുവിക്കരയിലെത്തിയിരുന്നു. ആന്റണിയുടെ സാന്നിധ്യം മണ്ഡലത്തെ ഒന്നാകെ ഇളക്കിമറിച്ചു. അത് യുഡിഎഫിന് സഹായകമായി തീരുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























