ഡോക്ടറെ കാണുമ്പോള്‍ ചോദിക്കണേ ചൈനാ സാധനമാണോ എന്ന്...

ചൈനയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുന്നവരെ പിടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ചൈനയിലെ മെഡിക്കല്‍ ബിരുദങ്ങള്‍ വ്യാജമാണെന്ന തിരിച്ചറിവാണ് സര്‍ക്കാരിനെ നടപടിക്ക് പ്രേരിപിപ്പിക്കുന്നത്. ചൈനയില്‍ നിന്നും കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ ബിരുദം നേടാമെന്നതാണ് ഇന്ത്യാക്കാരെ ആകര്‍ഷിക്കുന്നത്. 2004 ല്‍ 24 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്ന ചൈനയില്‍ 2014 ല്‍ 45 മെഡിക്കല്‍ കോളേജുകളുമുണ്ട്. 2015-16 വര്‍ഷത്തില്‍ 3470 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ മെഡിക്കല്‍ പഠിക്കാം.
കേരളത്തില്‍ എംബിബിഎസ് പഠിക്കണമെങ്കില്‍ 75 ലക്ഷം വരെയാവും. എന്നാല്‍ ചൈനയില്‍ എം ബിബിഎസ് പാസാവാന്‍ 20 ലക്ഷം മതി. അതേ സമയം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് വന്‍ ഡിമാന്റുകളാണുള്ളത്. ചൈനയില്‍ പഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ചൈന സാധനം പോലെ ഒരു ഡിമാന്റുമില്ല. ചൈനയില്‍ നിന്നുമാണ് മെഡിക്കല്‍ ബിരുദമെങ്കില്‍ പ്രത്യേക യോഗ്യത പരീക്ഷ ജയിക്കണം. വര്‍ഷത്തില്‍ രണ്ട് ടെസ്റ്റുകളാണ് കേന്ദ്രം നടത്തുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നത്. ഈ വര്‍ഷത്തെ ആദ്യ പരീക്ഷ ഈ മാസം 29,30 തീയതികളില്‍ നടത്തും. ശക്തമായ മാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. പതിനായിര കണക്കിന് വിദ്യാര്‍ത്ഥികളാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും പീരക്ഷ പാസായിട്ടുള്ളത്.
2003 ല്‍ 1545 പേര്‍ സ്‌ക്രീനിംഗ് ടെസ്റ്റിംഗ് പാസായി. 2011ല്‍ 11,926, 2012 ല്‍ 13630 ഉം 2013 ല്‍ 13,953 പേരും സ്‌ക്രീനിംഗി ടെസ്റ്റിന് ഹാജരായി. പരീക്ഷ എഴുതിയവരില്‍ 2003 ല്‍ പാസായത് ഒമ്പത് ശതമാനം ആളുകള്‍ മാത്രം. 2011 ല്‍ 27 ശതമാനം പേര്‍ പരീക്ഷ പാസായി. 2013 വരെ 71143 പേര്‍ സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതിയിട്ടുണ്ടെങ്കിലും തോറ്റവരുടെ സംഖ്യയ്ക്കാണ് ബലം.
ഭാവിയില്‍ എം ബിബിഎസ് എവിടെ നിന്നാണ് പാസായതെന്ന് ചോദിക്കേണ്ടി വരും. ഡോക്ടറെ കാണുമ്പോള്‍ ചൈനാ സാധനമാണെന്നു പറഞ്ഞാല്‍ അങ്ങോട്ടേയ്ക്ക് പോകേണ്ടല്ലോ. ചൈന സാധനം പോലെ ചൈനയിലെ ബിരുദങ്ങള്‍ക്കും യോഗ്യത പോരാ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























