നമുക്ക് ജഗതിയുടെ സ്വത്ത് വേണ്ട; ജഗതിയെ മതി.... എന്താണ് നടന്നതെന്ന് അന്വേഷിക്കണ്ടേ?

ജഗതിക്ക് എന്താണ് കുഴപ്പം? ഒന്നിനോടും പ്രതികരിക്കാതെ കുടുംബാംഗങ്ങള്‍ക്ക് നടുവില്‍ ഒരു പാവയെ പോലെ ഇരുന്ന ജഗതിയെയല്ല കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ കണ്ടത്. മകള്‍ ശ്രീലക്ഷ്മിയെ സ്‌നേഹത്തോടെ ചുംബിക്കുന്ന ഒരച്ഛന്റെ വാത്സല്യവും കേരളം ചിത്രങ്ങളിലൂടെ കണ്ടു. ശ്രീലക്ഷ്മിയുടെ പ്രതികരണങ്ങള്‍ക്കൊക്കെയും സ്‌നേഹ വാത്സല്യത്തോടെ തല കുലുക്കിയും ഇമയനക്കിയും ജഗതി പ്രതികരിച്ചു. ജഗതിയുടെ ബോധം നഷ്ടപ്പെട്ടെന്നും ചുറ്റുപാടുകളോട് പ്രതികരിക്കുന്നില്ലെന്നും പ്രചരിപ്പിച്ചവര്‍ എല്ലാം കണ്ടു കൊണ്ട് സമീപത്തുണ്ടായിരുന്നു.
ജഗതി കേരളത്തിന്റെ പ്രിയപ്പെട്ട നടനാണ്. മകള്‍ക്കും മകനും മരുമകനും അവകാശപ്പെട്ട അച്ഛന്‍ മാത്രമല്ല. കേരളത്തിന്റെ ചാര്‍ളിചാപ്ലിനാണ് ജഗതി. അവിചാരിതമായി വന്നു ചേര്‍ന്ന ഒരപകടമാണ് ജഗതിയെ കേരളത്തിന്റെ ചിരിയരങ്ങിള്‍ നിന്നും അടര്‍ത്തിമാറ്റിയത്. മലപ്പുറത്ത് നടന്ന അപകടം ദുരൂഹമാണെന്ന് അതറിഞ്ഞനാള്‍ മുതല്‍ കേരളം സംശയം പ്രകടിപ്പിക്കുന്നുണ്ട്. എങ്കില്‍ അതാരാണ് ചെയ്തത്? അങ്ങനെ ചെയ്തയാളിനോട് കേരളത്തിന് ക്ഷമിക്കാനാവുമോ?
തനിക്കൊരു മകള്‍ കൂടിയുണ്ടെന്ന് ജഗതി ഒരു വാരികയില്‍ പറഞ്ഞ് ഒരാഴ്ച തികയുന്നതിനു മുമ്പായിരുന്നു അപകടം. ഇതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. തൊട്ടു പിന്നാലെ മകള്‍ ശ്രീലക്ഷ്മിക്ക് അപകടത്തില്‍ തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തി. തന്റെ ജീവനും ഭീഷണിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. നമ്മള്‍ ഇത്രത്തോളം സ്‌നേഹിക്കുന്ന ജഗതിയെ കൊല്ലാന്‍ സാധാരണക്കാരാരും തയ്യാറാവുകയില്ല.
ജഗതി അപകടത്തില്‍പെട്ട കാറിന്റെ ഡ്രൈവര്‍ യാതൊരു കുഴപ്പവുമില്ലാതെ വണ്ടിയോടിച്ചു നടക്കുന്നു. കാറിലിരുന്ന ജഗതി ഒരു പാവയെ പോലെ നടക്കുന്നു. ഇതെങ്ങനെ ദുരൂഹമാകാതിരിക്കും?
ജഗതിക്ക് ബോധമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പിന്നെങ്ങനെയാണ് അദ്ദേഹം ശ്രീലക്ഷ്മിക്ക് ചുംബിക്കാനായി വാത്സല്യത്തോടെ മുഖം തിരിച്ചു കൊടുക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഫോട്ടോകളും വീഡിയോയും കണ്ടാല്‍ ജഗതിക്ക് നല്ല ബോധമുണ്ടെന്ന് ആര്‍ക്കും മനസിലാവും.
ജഗതിക്ക് എന്ത് ചികിത്സയാണ് നല്‍കുന്നതെന്നറിയാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവകാശമുണ്ട്. കാരണം ജഗതി കേരളത്തിന്റേതാണ്. അദ്ദേഹത്തിന്റെ സ്വത്തില്‍ ഭൂമി മലയാളത്തിന് താല്പര്യമില്ലല്ലോ. നമുക്ക് നമ്മുടെ ജഗതി പഴയതു പോലെ കളിച്ചു ചിരിച്ച് നടന്നാല്‍ മതി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























