അരുവിക്കര മോഡല്‍ നിയമസഭയിലേയ്ക്ക്; ഉമ്മന്‍ചാണ്ടിയുടെ തുടര്‍ച്ച ആഗ്രഹിച്ച് ബിജെപി; എന്ത് ചെയ്യണമെന്നറിയാതെ സിപിഎം

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പയറ്റേണ്ട രാഷ്ട്രീയതന്ത്രത്തെ കുറിച്ച് ബിജെപിയില്‍ ആലോചനകള്‍ മുറുകുന്നു. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തുടര്‍ച്ചയാണ് തങ്ങള്‍ക്ക് അനുഗ്രഹമായി തീരുന്നതെന്ന് ബിജെപി കരുതുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് ബിജെപിയെ പഠിപ്പിച്ചതും ഇതു തന്നെയാണ്.
അരുവിക്കര മോഡല്‍ എന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തന്ത്രത്തെ ബിജെപി വിശേഷിപ്പിക്കുന്നത്. കേരളത്തിലുള്ളത് ക്രൈസ്തവ-മുസ്ലീം വോട്ടുകളുടെ ഏകീകരണമാണ്. ഇത്തരമൊരു ഏകീകരണമുണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ ബിജെപിക്ക് വളരാന്‍ കഴിയുകയുള്ളൂ. അരുവിക്കരയില്‍ കണ്ടത് ഇതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പയറ്റിയതും ഇതു തന്നെയാണ്.
ഇടതു പക്ഷം ഒരിക്കലും കേരളത്തില്‍ അധികാരത്തിലെത്തരുതെന്നാണ് ബിജെപിയുടെ ആവശ്യം. ഇടതു പക്ഷം വന്നാല്‍ ഹിന്ദുക്കള്‍ വളരും. അത്തരമൊരു സാഹചര്യം തീര്‍ത്തും ഒഴിവാക്കണമെന്നാണ് ബിജെപി പറയുന്നത്. ഇടതു പക്ഷത്തിന്റെ നിസ്സഹായതയില്‍ മനം മടുത്ത പ്രവര്‍ത്തകരാണ് അരുവിക്കരയില്‍ ബിജെപിക്ക് വോട്ടു ചെയ്തത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സിപിഎമ്മില്‍ നിന്നും ശക്തമായ ഒഴുക്കാണ് ബിജെപിലേക്കുള്ളത്.
ബിജെപി അരുവിക്കരയിലെ ആഹ്ലാദം മറച്ചു വയ്ക്കുന്നില്ല. അടുത്ത നിയമസഭാ മണ്ഡലത്തല്‍ ഒ. രാജഗോപാലിനെയും കാസര്‍കോട്ടെ മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും ജയിപ്പിക്കാമെന്ന് ബിജെപി കരുതുന്നു. അങ്ങനെ രണ്ട് എം എല്‍എമാരെ നിയമസഭയിലെത്തിക്കും. അടുത്ത അഞ്ചു വര്‍ഷം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് ശക്തമായ പോരാട്ടം നടത്താമെന്നാണ് നേതാക്കള്‍ കരുതുന്നത്. അരുവിക്കര മോഡല്‍ ബിജെപിയെ മാനം മുട്ടെ വളര്‍ത്തും എന്നു തന്നെയാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























