വിഷ്ണുപുരം ജോര്‍ജ്ജുമായി തെറ്റുന്നു; പി.സി. വോട്ടുമറിച്ചെന്ന് ആരോപണം

വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനും അഴിമതി വിരുദ്ധ മുന്നണി കണ്‍വീനര്‍ പി.സി. ജോര്‍ജും വഴി പിരിയുന്നു. ഇരുവരും ഏതാനുംദിവസങ്ങള്‍ക്കകം രണ്ട് വഴിയിലൂടെ യാത്ര തുടങ്ങും. പി.സി. ജോര്‍ജ് അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി കെ ദാസിനെ കുരുതി കൊടുത്തെന്നാണ് വിഷ്ണുപുരത്തിന്റെ ആക്ഷേപം. ജോര്‍ജ് എം വിജയകുമാറിന് വേണ്ടി വോട്ടു പിടിക്കുമെന്ന വിഷ്ണുപുരത്തിന്റെ ആരോപണത്തിന് തെളിവുകളുടെ പിന്‍ ബലമുണ്ട്. ആയിരത്തില്‍ ചില്വാനം വോട്ടാണ് ദാസന്‍ പിടിച്ചത്. തങ്ങള്‍ക്ക് മണ്ഡലത്തില്‍ ഇത്രയ്ക്കും വോട്ടല്ല ഉള്ളത്. അപ്പോള്‍ ആരാണ് വോട്ടു മറിച്ചതെന്ന ചോദ്യം ബാക്കിയാവുന്നു. തനിക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം ജോര്‍ജ് അട്ടിമറിക്കുന്നു എന്നാണ് ആരോപണം.
അതേസമയം വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍.ശക്തനും തമ്മില്‍ നടത്തിയ ഡീലിന്റെ ഫലമായി നാടാര്‍ വോട്ടുകളില്‍ ഒരു നല്ല ഭാഗം ശബരീനാഥന് പോള്‍ ചെയ്തു. ആര്‍ സെല്‍വരാജ് എം എല്‍ എയും എന്‍.ശക്തനുമാണ് വിഷ്ണുപുരവുമായി സംസാരിച്ച് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയത്.
വിഷ്ണുപുരം നേരത്തെ തന്നെ കോണ്‍ഗ്രസ് അനുഭാവിയാണ്. പി. സി ജോര്‍ജിനെ യുഡിഎഫില്‍ നിലനിര്‍ത്താനും അദ്ദേഹം ശ്രമിക്കുന്നു. എന്നാല്‍ ജോര്‍ജ് സിപിഎമ്മിനു വേണ്ടി ചാരപണി ചെയ്യുന്നു എന്നാണ് ആരോപണം.
ദളിത് ക്രൈസ്തവരാണ് തന്റെ നേട്ടമെന്ന് തിരുവനന്തപുരത്ത് പ്രസംഗിക്കുന്ന ജോര്‍ജ് ഈരാറ്റുപേട്ടയിലെത്തുമ്പോള്‍ മുസ്ലീംങ്ങളാണ് തന്റെ കരുത്തെന്ന് പറയുന്നതും വിഷിണുപുരത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
പി.സി. ജോര്‍ജ് ലക്ഷങ്ങള്‍ വാങ്ങിയാണ് സിപിഎമ്മിന് വോട്ടുമറിച്ചതെന്ന സംസാരവും വിഎസ്ഡിപിയില്‍ ശക്തമാണ്. ഇത്തരത്തില്‍ വോട്ടു വില്‍ക്കുന്നവരയും കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വിഷ്ണുപുരത്തിന്റെ അണികള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ പി.സി. ജോര്‍ജിന് ആശ്രയം നല്‍കിയത് വിഷ്ണുപുരം ചന്ദ്രശേഖരനാണ്. ഇടതു പക്ഷവുമായി അടുത്തു കൂടി അടുത്ത തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ സീറ്റ് ഉറപ്പിക്കുകയാണ്.
അഴിമതി വിരുദ്ധ മുന്നണി കണ്‍വീനര്‍ സ്ഥാനം ജോര്‍ജ്ജ് ഇന്ന് രാജിവെച്ചു. നിലവില്‍ നടുക്കടലിലാണ് ജോര്‍ജ്ജ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























