വ്യാജ പ്രേമം: ബി ഉണ്ണികൃഷ്ണനെതിരെ അന്വേഷണത്തിന് സാധ്യത

സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രാജി വയ്ക്കണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിനെതിരെ അന്വേഷണത്തിനും സാധ്യതയേറുന്നു.
തൊഴിലാളി നേതാവായ ബി ഉണ്ണികൃഷ്ണന്‍ തന്റെ സ്റ്റുഡിയോയിലേക്ക് വര്‍ക്കുകള്‍ കാന്‍വാസ് ചെയ്യുന്നു എന്നാണ് ആരോപണം. പ്രേമത്തിന്റെ കാര്യത്തില്‍ പോലീസുമായും ആഭ്യന്തര വകുപ്പുമായും താന്‍ സംസാരിക്കുന്നുണ്ടെന്നാണ് ഉണ്ണികൃഷ്ണന്റെ ഭാഷ്യം. എന്നാല്‍ ഉണ്ണികൃഷ്‌ന്റെ നേതൃത്വത്തിലുള്ള വിസ്മയ സ്റ്റുഡിയോയിലേക്ക് സംശയത്തിന്റെ കുന്തമുന നീങ്ങുമ്പോള്‍ ഉണ്ണികൃഷ്ണന്റെ നിലപാടുകള്‍ സംശയകരമാകുന്നു.
സെന്‍സര്‍ കോപ്പി എന്ന് പ്രിന്റ് ചെയ്ത പ്രേമത്തിന്റെ പതിപ്പ് പ്രിയദര്‍ശന്റ സ്റ്റുഡിയോയിലും സെന്‍സര്‍ ഓഫീസിലും വിസ്മയമാക്‌സിലും എത്തിയിട്ടുണ്ട്. നിലവില്‍ പ്രചരിക്കുന്നത് അവസാനമായി സെന്‍സര്‍ ചെയ്ത പ്രേമത്തിന്റെ 2 മണിക്കൂര്‍ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള പതിപ്പല്ല. പകരം 22 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ പകര്‍പ്പാണ്. ഇതിനു വിസ്മയമാക്‌സില്‍ ചെയ്ത തിരുത്തലുകള്‍ ഉണ്ടെന്നത് സംശയം ജനിപ്പിക്കുന്നു.
ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ നേതാവാണ് ബി ഉണ്ണികൃഷ്ണന്‍. തൊഴിലാളി നേതാവായ ഉണ്ണികൃഷ്ണന്‍ തന്റെ സ്റ്റുഡിയോയിലേക്ക് വര്‍ക്ക് കാന്‍വാസ് ചെയ്യുന്നത് ശരിയല്ലെന്നാണ് മാക്ട ഫെഡറേഷന്‍ പറയുന്നത്. ഫെഫ്കയുടെ നിലപാടിനെ തള്ളി മാക്ട രംഗത്തെത്തി. പ്രേമത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും പിന്തുണ നല്‍കാനും മാക്ട ഫെഡറേഷന്‍ തീരുമാനിച്ചു.
ഉണ്ണികൃഷ്ണനെതിരെ അന്വേഷണത്തിന് സാധ്യതയുണ്ട്. ഇടതു പക്ഷത്തിന്റെ സഹയാത്രികനാണ് ഉണ്ണികൃഷ്ണന്‍. വിപ്ലവകരമായി സംസാരിക്കുന്ന സംവിധായകന്‍ കൂടിയാണ് അദ്ദേഹം നേരത്തെ പത്ര പ്രവര്‍ത്തകനായിരുന്നു എന്നാല്‍ ഇത്തരത്തിലൊരു തൊഴിലാളി നേതാവ് സമൂഹത്തിനു ഭൂഷണമല്ലെന്നാണ് മാക്ട നേതാക്കള്‍ പറയുന്നത്.
പ്രിയദര്‍ശന് പിന്തുണ പ്രഖ്യാപിക്കാനും ഉണ്ണികൃഷ്ണന്‍ മടിക്കുന്നില്ല. മലയാള സിനിമയിലെ മുഖ്യധാരാ സംവിധായകരും നിര്‍മ്മാതാക്കളും ചേര്‍ന്ന് പുതു തലമുറയെ ക്രൂശിക്കുകയാണെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha