പാലക്കാട്ടെ കൊലക്കളം; ഉന്നത പോലീസുദ്യോഗസ്ഥർക്കു നിസംഗത ; ഇന്റലിജൻസ് മേധാവി അവധിയിൽ ; ആദ്യ കൊലപാതകത്തിനു ശേഷവും ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ വിഷു ആഘോഷത്തിൽ

കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇന്റലിജൻസ് വീഴ്ച ചർച്ചയാകുമ്പോഴും , ഇന്റലിജൻസ് മേധാവി അവധിയിലാണ്. ഇന്റലിജൻസ് ചുമതലയുള്ള ടി.കെ. വിനോദ് കുമാർ 12-ാം തീയതിയാണ് അവധിയിൽ പ്രദേശിച്ചത്.
വിഷു ദിനത്തിൽ ആദ്യ കൊലപാതകത്തിനു ശേഷം കൃത്യമായ മുന്നറിയിപ്പുകൾ ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് കിട്ടാതിരുന്നതാണ് രണ്ടാമത്തെ കൊലപാതകത്തിനു വഴി എളുപ്പമാക്കിയത്.
ദിവസങ്ങളുടെ ആസൂത്രണത്തോടെ നടന്ന കൊലപാതകങ്ങൾ ഇന്റലിജൻസ് വകുപ്പ് അറിഞ്ഞതേയില്ല. പട്ടാപ്പകൽ , ആൾക്കൂട്ടത്തിലായിരുന്നു രണ്ട് കൊലപാതകവും. 22-30 തീയതി വരെ അവധിയെടുത്ത വിനോദ് കുമാർ | PS അടിയന്തിര സാഹചര്യത്തിലും ഓഫീസ് ചുമതല നിർവ്വഹിച്ചില്ല.
ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി യെന്ന ഭാരിച്ച ചുമതലയുള്ള മനോജ് എബ്രഹാമിനും പാലക്കാട് കൊലപാതകങ്ങളിൽ വേണ്ട രീതിയിൽ ഇടപെടാനായില്ല. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി വിജയ സാക്കറെ ആദ്യ കൊലപാതകത്തിനു ശേഷവും കൊച്ചിയിൽ വിഷു ആഘോഷത്തിലായിരുന്നുവെന്ന് വിവരമുണ്ട്.
ഉന്നത പോലീസുദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരുമൊത്തായിരുന്നു ആഘോഷം . രണ്ടാം കൊലപാതകത്തിനും ശേഷമായിരുന്നു സാക്കറെ അനങ്ങിത്തുടങ്ങിയതെന്ന് പോലീസിലെ സഹപ്രവർത്തകർ തന്നെ അടക്കം പറയുന്നു.
വിഷു ദിനത്തിൽ SDPI നേതാവ് സുബൈറും., ഖബറടക്കത്തിനു മുൻപ് ആർ.എസ് എസ് . മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. 24 മണിക്കൂറിനിടയിൽ 2 രാഷ്ട്രീയ കൊലപാതകങ്ങൾ സമീപകാലത്ത് ആലപ്പുഴയിലും സംഭവിച്ചിരുന്നു. അന്നും ഇന്റലിജൻസ് വീഴ്ച വ്യക്തമായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ടി.കെ. വിനോദ് കുമാറിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.
https://www.facebook.com/Malayalivartha