പ്രധാന വിധിന്യായങ്ങള്‍ മലയാളത്തില്‍ : മന്ത്രി കെ.എം.മാണി

സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും സുപ്രധാന വിധിന്യായങ്ങള്‍ ഇനിമുതല്‍ മലയാളത്തിലാക്കി ജേണലായി പ്രസിദ്ധീകരിക്കുമെന്ന് നിയമമന്ത്രി കെ.എം. മാണി. സാധാരണക്കാരുടെ അറിവിലേക്കായാണ് ഇത് ചെയ്യുന്നത്. ഇതുവരെ തര്‍ജമ ചെയ്‌തിട്ടില്ലാത്ത നിയമങ്ങളെല്ലാം മലയാളത്തിലാക്കും. പ്രധാന ഉത്തരവുകളും വിജ്ഞാപനങ്ങളും മലയാളത്തിലേക്ക് തര്‍ജമ ചെയ്യും.
നിയമവകുപ്പിനു കീഴിലുള്ള ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെല്ലിനാണ് ജേണലിന്റെ പ്രസിദ്ധീകരണ ചുമതല. കോടതികളിലെ ഔദ്യോഗിക ഭാഷ മലയാളത്തിലാക്കണമെന്ന ആവശ്യം ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു.
https://www.facebook.com/Malayalivartha