പട്ടം പോലെ ഇനി തമിഴ് പേശും

അഴഗപ്പന്‍ സംവിധാനം ചെയ്ത് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ ഇനി തമിഴ് പേശും. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങള്‍ അഴഗപ്പന്‍ തുടങ്ങി. തമിഴിലെ ഒരു പ്രമുഖ നിര്‍മാണ കമ്പനി ഇതിനായി മുന്നോട്ട് വന്നിട്ടുണ്ട്. ദുല്‍ക്കറിനു പകരം തമിഴിലെ ഏതെങ്കിലും യുവ നായകനായിരിക്കും ഹീറോ. പട്ടം പോലെ വലിയ ഹിറ്റായില്ലെങ്കിലും നിര്‍മാതാവിന് നഷ്ടം സംഭവിച്ചില്ല. എറണാകുളത്തെ ആറ് തിയറ്ററുകളില്‍ ഒരു ദിവസം 28 ഷോ വെച്ച് ഒരാഴ്ച പടം കളിച്ചിരുന്നു. ആദ്യത്തെ ക്‌ളൈമാക്‌സ് മോശമാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് ക്‌ളൈമാക്‌സ് മാറ്റിയിരുന്നു. ഹരികൃഷ്ണന്‍സ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്‌ളൈമാക്‌സ് മുമ്പ് മാറ്റിയിരുന്നു.
പട്ടം പോലെയില്‍ കോയമ്പത്തൂരില്‍ ഒരു കല്യാണം നടത്താന്‍ പോകുന്ന ഈവന്റ്മാനേജ്‌മെന്റ് ടീം, തമിഴ് പതിപ്പില്‍ അവിടെ നിന്ന് ആലപ്പുഴയിലേക്കാണ് വരുന്നത്. മാത്രവുമല്ല തമിഴില്‍ വില്ലനുണ്ടായിരിക്കും. അനൂപ്‌മേനോനെയും വിനീത് ശ്രീനിവാസനെയും നായകന്‍മാരാക്കി ഒരു ചിത്രം അഴഗപ്പന്‍ ആലോചിക്കുന്നുണ്ട്. അനൂപ് ഇതിന് സമ്മതം മൂളിയിട്ടുണ്ട്. തിരയുടെ റിലീസ് കഴിഞ്ഞ് വിനീതുമായി ചര്‍ച്ചകള്‍ നടത്തും. സംവിധാനവും ഛായാഗ്രഹണവും ഒരുമിച്ച് കൊണ്ടുപോകാനാണ് അഴഗപ്പന്‍ ആലോചിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ക്യാമറാമാനായിരുന്ന വിപിന്‍മോഹന്‍ പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമ സംവിധാനം ചെയ്ത ശേഷം ക്യാമറ ചെയ്യാന്‍ അധികമാരും വിളിച്ചിട്ടില്ല. പിന്നീട് സംവിധാനത്തില്‍ കാര്യമായി ശോഭിക്കാനും അദ്ദേഹത്തിനായില്ല. ഈ അവസ്ഥ ഉണ്ടാകില്ലെന്ന് കരുതിയാണ് അഴഗപ്പന്‍ രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ നീക്കം നടത്തുന്നതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു
https://www.facebook.com/Malayalivartha