ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമി തട്ടുന്നവര്‍ക്ക് പിടിവീഴും

ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭൂമി കൈവശപ്പെടുത്തുന്നവര്‍ക്ക് ഇരുട്ടടിയായി പുതിയ നിയമം വരുന്നു. ഭൂരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നത്.
മൂന്നുസെന്റ് സ്ഥലം വീതമാണ് ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. 2,43,928 കുടുംബങ്ങളെ കണ്ടെത്തി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമികിട്ടും.
ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭൂമി തട്ടിയെടുക്കുന്ന ലോബി കേരളത്തില്‍ സജീവമാണ്. പാവപ്പെട്ട ആദിവാസികളില്‍ നിന്നാണ് ഇവര്‍ ഭൂമി തട്ടിയെടുക്കുന്നത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഗുണഫലവും ഇത്തരകാര്‍ക്ക് ലഭിക്കുമെന്ന് വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തുടനീളം സഞ്ചരിച്ചാണ് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യാനുള്ള ഭൂമി കണ്ടെത്തിയത്. ഇടുക്കി ജില്ലയില്‍ ഭൂമി കണ്ടെത്താനാണ് സര്‍ക്കാര്‍ ഏറെ പണിപ്പെടുന്നത്. ഭൂമി ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനായി നിയമനിര്‍മ്മാണം നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിനോബാ ബാവേയുടെ ഭൂദാനപദ്ധതിയുടെ മാതൃകയില്‍ ഭൂമി വിതരണം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി.
ഭൂരഹിതരില്ലാത്ത കേരളം 2015 ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ മന്ത്രാലയം ആലോചിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ കാണിക്കുന്ന അമിത താല്‍പര്യം തടയാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭൂരഹിതര്‍ക്ക് നല്ല ഭൂമി നല്‍കാനാണ് റവന്യൂവകുപ്പ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha