സ്ത്രീ പീഡനക്കേസുകള്‍ ഉമ്മന്‍ചാണ്ടി ഒതുക്കാന്‍ ശ്രമിക്കുന്നു

സ്ത്രീപീഡന കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബോധപൂര്‍വം ശ്രമിക്കുന്നു. ഇത് തന്റെ അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏറ്റവും ഒടുവില്‍ നടി ശ്വേത മേനോനെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തിലും മുഖ്യമന്ത്രി കുടില രാഷ്ട്രീയതന്ത്രം പയറ്റി. വന്‍ ജനാവലിക്കിടയില്‍ ഉന്നതനായ ജനപ്രതിനിധി അപമാനിച്ചത് ഒതുക്കിത്തീര്‍ക്കാനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. എന്നാല്‍, ശ്വേത മേനോന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പീതാംബരക്കുറുപ്പ് എംപിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ആദ്യ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഒതുക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. അന്ന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി പറയാനെത്തിയ യാമിനിയോട് പ്രശ്‌നങ്ങള്‍ താന്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. പക്ഷെ, പരാതി എഴുതി വാങ്ങാനോ, നല്‍കിയ പരാതി സ്വീകരിക്കാനോ തയ്യാറായില്ല. ഒടുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ വഞ്ചിച്ചെന്ന് അവര്‍ ഇക്കാര്യം തുറന്നടിച്ചു.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനുമായുള്ള തര്‍ക്കവും സ്ത്രീവിഷയമായിരുന്നു. ഗണേഷ്‌കുമാറും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ബിജു പരാതി പറഞ്ഞത്. എന്നാല്‍ അവിടെയും സ്ത്രീവിരുദ്ധ നിലപാടുതന്നെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഗണേഷനെ വിലക്കാതെ അദ്ദേഹം സഹായിച്ചു.
ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ആരോപണവിധേയന്‍ എതിര്‍ ഗ്രൂപ്പുകാരനായിട്ടുപോലും സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. സ്ത്രീകള്‍ക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങളും അഴിമതിയും പ്രതിച്ഛായ തകര്‍ത്ത സര്‍ക്കാരിനെ പീതാംബരക്കുറുപ്പിനെതിരായ ആരോപണം കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മധ്യസ്ഥസംഘം പരാജയപ്പെട്ടപ്പോള്‍ ഭീഷണി അടക്കമുള്ള തന്ത്രങ്ങളും സ്വീകരിച്ചു. തന്നെ അപമാനിച്ചെന്ന് സംസ്ഥാനം അംഗീകരിച്ച ഒരു അഭിനേത്രി പരാതിപ്പെട്ടപ്പോള്‍ സിനിമാ ബന്ധുക്കളെ ഒത്തുതീര്‍പ്പിന് അയക്കുകയായിരുന്നു മുഖ്യമന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha