ശരീരഭാഗങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് സരിത

തന്റെ ശരീരഭാഗങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിലെ പല യുവകോമളന്‍മാരുടെയും തനിനിറം മലയാളികള്‍ അറിഞ്ഞേനെയെന്ന് സോളാര്‍ നായിക സരിത. കേരളത്തിലെ ഭരണ കക്ഷിയില്‍പെട്ട പലരും കാമവെറിയന്‍മാരാണെന്നും സരിത എറണാകുളം അഡീഷണല്‍ സി.ജെ.എമ്മിന് മൊഴി നല്‍കിയിരുന്നു. കേന്ദ്രമന്ത്രിമാരുടേയും സംസ്ഥാനമന്ത്രിമാരുടെയും പാര്‍ലമെന്റംഗങ്ങളുടെയും പേരുകള്‍ ഇക്കൂട്ടത്തിലുണ്ട്. അനൗദ്യോഗികമായിട്ടാണെങ്കിലും മജിസ്‌ട്രേറ്റ് എന്‍ വി രാജു ഇതെല്ലാം റെക്കോര്‍ഡ് ചെയ്‌തു. എന്നാല്‍ സരിതയുടെ മൊഴി കേട്ട് കണ്ണു തള്ളിയ മജിസ്‌ട്രേറ്റ് മേല്‍നടപടിക്കായി ഇവ എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതോടെ കളം മാറി.
സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ ഇതിനെല്ലാം സാക്ഷിയാണ്. സരിതയെ പീഡിപ്പിച്ച യുവതുര്‍ക്കികളുടെ പേരുവിവരം എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനറിയാം. ഫെനിയുടെ അടുപ്പക്കാരനാണ് വെള്ളാപ്പള്ളി. ചില പേരുകള്‍ വെള്ളാപ്പള്ളി തുറന്ന് പറഞ്ഞതുമാണ്.
മജിസ്‌ട്രേറ്റ് എന്‍ വി രാജുവിന് ഹൈക്കോടതിയില്‍ നിന്നും പണി കിട്ടാനിടയുണ്ടെന്ന് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാലക്കാട്ട് മജിസ്‌ട്രേറ്റായിരിക്കുമ്പോള്‍ അദ്ദേത്തിന് കൈ അബദ്ധം പിണഞ്ഞിരുന്നു. വക്കീലിനൊപ്പം ജാമ്യം എടുക്കാനെത്തിയ പ്രതി കോടതിയില്‍ നിന്നും ഇറങ്ങി ഓടി. മജിസ്‌ട്രേറ്റ് വക്കീലിനെ റിമാന്റ് ചെയ്‌തു. ഇത് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.
സരിത മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വേദനയുടെ എപ്പിസോഡുകള്‍ ധാരാളമുണ്ട്. അക്കഥ അതേപടി പുറത്തു വന്നാല്‍ പലരുടെയും രാഷ്‌ട്രീയ ജീവിതം അവസാനിക്കും. സോളാര്‍ കരാര്‍ ഒപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തന്നെ പലരും ശാരീരികമായി ഉപയോഗിച്ചതായി സരിത കോടതിയില്‍ പറഞ്ഞു. ഇതില്‍ പലരും തന്നെ വീണ്ടും വീണ്ടും കിടപ്പറയിലേക്ക് ക്ഷണിച്ചു. ബിജു രാധാകൃഷ്‌ണന് പണം ഉണ്ടാക്കി നല്‍കാന്‍ താന്‍ തന്നെ വില്‍ക്കുകയായിരുന്നെന്നും സരിതയുടെ മൊഴിയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha