രണ്ട് മാസത്തിനിടെ 4 സ്ഥലംമാറ്റം; യോഗേഷ് ഗുപ്‌ത കേരളം വിട്ടു

മികച്ച സിവില്‍ സര്‍വ്വീസുകാര്‍ കൂട്ടത്തോടെ കേരളം വിടുന്നു. ഐ.ജി യോഗേഷ് ഗുപ്‌തയാണ് ഒടുവിലത്തെയാള്‍ . ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റേയും ട്രാഫിക്കിന്റേയും ചുമതലയാണ് ഗുപ്‌തയ്‌ക്ക് ഇപ്പോഴുള്ളത്. രണ്ട് മാസത്തിനിടെ നാലുതവണ സ്ഥലമാറ്റ ഉത്തരവ് കൈപ്പറ്റിയ ഗുപ്‌ത സ്വന്തം താല്‌പര്യപ്രകാരമാണ് കേരളം വിടുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ സ്വീകരിച്ച ഗുപ്‌തയ്‌ക്ക് എന്‍ഫോഴ്‌സ്‌മെന്റില്‍ സ്‌പെഷ്യല്‍ ഡയറക്‌ടറായി കൊല്‍ക്കത്തയില്‍ നിയമനം ലഭിച്ചു. കിഴക്കന്‍ മേഖലയുടെ ചുമതലയാണ് ഗുപ്‌തയ്‌ക്ക് നല്‍കിയിരിക്കുന്നത്. 12 സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തിനുണ്ടാവും.
ഹവാല സ്വര്‍ണകടത്ത്, കള്ളനോട്ട്, കല്‍ക്കരിപാടം തുടങ്ങിയ അഴിമതികളായിരിക്കും ഗുപ്‌ത അന്വേഷിക്കുക.
ബിവറേജസ് കോര്‍പ്പറേഷന്‍, സപ്ലൈകോ, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്താണ് ഏതാനും വര്‍ഷങ്ങളായി യോഗേഷ് ഗുപ്‌ത കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലിരിക്കെ ഗുപ്‌ത പോലീസിലേക്ക് മടങ്ങി. അഡ്‌മിനിസ്‌ട്രേഷന്‍ ഐ.ജിയായിട്ടായിരുന്നു നിയമനം. അവിടെ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജിയാക്കി മാറ്റിയെങ്കിലും അദ്ദേഹം ചുമതലയേറ്റില്ല. തുടര്‍ന്ന് ക്രൈം ബ്രാഞ്ചിന്റെ ചുമതല നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ചിലെ തന്ത്രപ്രധാന സ്ഥാനങ്ങള്‍ ഒഴിവാക്കിയാണ് അദ്ദേഹത്തിന് നിയമനം നല്‍കിയത്.
ഇപ്രകാരം സ്ഥലമാറ്റം ചെയ്യപ്പെടുന്നത് സഹിക്കാവുന്നതിലുമപ്പുറമാണെന്നാണ് യോഗേഷ് ഗുപ്‌തയുടെ നിലപാട്. നല്ല ഉദ്യോഗസ്ഥരെ കേരളത്തിന് വേണ്ടെന്നും അദ്ദേഹം അടുപ്പക്കാരോട് പറയുന്നു.
ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് പുറത്തുകൊണ്ടുവന്നവരില്‍ ഒരാള്‍ യോഗേഷ് ഗുപ്‌തയാണ്. എന്നാല്‍ കേരളത്തില്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ച അംഗീകാരം കിട്ടിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha