ഖനന സര്‍വേ: കരീമിനെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കമാന്റ്

ഇരുമ്പയിര് ഖനനത്തിനുള്ള സര്‍വേക്ക് അനുമതി നല്‍കി വിവാദപുരുഷനായി മാറിയ മുന്‍മന്ത്രി എളമരം കരീമിനെതിരെ അന്വേഷണം നടത്തണമെന്ന മുന്‍ നിലപാടില്‍ നിന്നും പിന്‍മാറാന്‍ ഡി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്‌ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം. എ.കെ. ആന്റണിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന്റണിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആന്റണി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുമ്പയിര് ഖനനം നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ഹൈക്കമാന്റ് നിലപാട്. സര്‍വേ നടത്താന്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കിയത്. സര്‍വേക്ക് അനുമതി നല്‍കിയതാകട്ടെ കേന്ദ്ര സര്‍ക്കാരും. എളമരം കരീമിനെതിരെ അന്വേഷണം വന്നാല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളും സംശയത്തിന്റെ നിഴലിലാവും.
മാത്രവുമല്ല ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയിരിക്കെ ഇടതുമുന്നണിക്കെതിരെ പരസ്യ നിലപാട് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതിനോട് ഹൈക്കമാന്റിന് താത്‌പര്യമില്ല. കാരണം വോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ മതേതരകക്ഷികള്‍ ഒന്നിക്കണമെന്നാണ് സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട്. സിപിഐയും മറ്റ് ഇടതുമുന്നണി ഘടകകക്ഷികളും ഇതിനോട് യോജിക്കുന്നുമുണ്ട്. നരേന്ദ്രമോഡിയെക്കാള്‍ നല്ലത് രാഹുല്‍ഗാന്ധിയാണെന്നാണ് പ്രകാശ് കാരാട്ടിന്റെ നിലപാട്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യം സംസാരിക്കാന്‍ നിയോഗിച്ചിരിക്കുന്നത് എ.കെ. ആന്റണിയെയാണ്. ഉമ്മന്‍ചാണ്ടിയെ ആന്റണി വിളിപ്പിച്ചതും ഇക്കാര്യം സംസാരിക്കാന്‍ വേണ്ടിയാണ്. മാത്രവുമല്ല എളമരം കരീം ആന്റണിയുടെ അടുപ്പക്കാരനാണ്. തിരുവനന്തപുരത്ത് ബ്രഹ്മോസിന്റെ ചടങ്ങില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ആന്റണി കരീമിനെ പുകഴ്‌ത്തിയത് വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha