ഒരിക്കല്‍ മെരുങ്ങിയ സരിതയുടെ കലിപ്പ് തീരാത്തതെന്ത്? തെരഞ്ഞെടുപ്പു കഴിയുംവരെ സരിത അകത്തുതന്നെ

എല്ലാം ഒരു ദിവസം കൊണ്ടു മാറിമറിഞ്ഞു. ആഭ്യന്തരം വിട്ടുള്ള കളിയില്ലെന്നു വാശിപിടിച്ച തിരുവഞ്ചൂര്‍ രാജിവച്ചു. കൈയ്യിലുണ്ടെന്നു പറയുന്ന പെന്‍ഡ്രൈവ് മാത്രം മിച്ചം. ഇനി തിരുവഞ്ചൂര്‍ പറഞ്ഞാല്‍ സാധാ പോലീസുകാര്‍ പോലും കേള്‍ക്കില്ല. അതാണ് കേരള പോലീസ്. അതോടെ ഒറ്റ ദിവസം കൊണ്ട് പല കേസുകളുടേയും കാര്യം മാറി മറിഞ്ഞു. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് കൂടിയായ രമേശ് ചെന്നിത്തലയുടെ കൈവശമാണ് മര്‍മ്മ പ്രധാനമായ വിജിലന്‍സും ആഭ്യന്തരവും. പെട്ടെന്ന് പോലീസ് വകുപ്പിലുണ്ടായ ഈ മാറ്റങ്ങളാണ് ശരിക്കും സരിതയെ പ്രകോപിച്ചത്. കാരണം ഒന്നു രണ്ടു കേസുകളില്‍ കൂടി ജാമ്യം കിട്ടിയാല്‍ സരിത എളുപ്പത്തില്‍ ജാമ്യം കിട്ടാവുന്ന അവസ്ഥയിലായിരുന്നു.
ഒട്ടുമിക്ക കേസുകളിലും പരാതിക്കാര്‍ക്കുള്ള കോടിക്കണക്കിന് രൂപ നല്‍കി കേസുകള്‍ പിന്‍വലിപ്പിച്ചിരുന്നു. അതിനെല്ലാം ആരോപണ വിധേയരായ രാഷ്‌ട്രീയക്കാരുടെ ആളായും പണമായുമുള്ള നല്ല പിന്തുണ ഉണ്ടായിരുന്നു. ഒപ്പം ഒത്താശ ചെയ്യാന്‍ പോലീസ് വകുപ്പും. അങ്ങനെ സരിത മൊഴിയെല്ലാം തിരുത്തി. സരിതയ്‌ക്കും സന്തോഷം. തുടര്‍ന്ന് സരിത പട്ടുസാരിയും ചുറ്റി ആഘോഷപൂര്‍വം പോസീസുകാരോട് സൊറ പറഞ്ഞ് കോടതിയില്‍ വന്നു പോയി. ഇടയ്‌ക്ക് ബിജു രാധാകൃഷ്‌ണന്‍ സര്‍ക്കാരിനെതിരെ എന്തെങ്കിലും മിണ്ടിയാലും മറുപടി പറയാന്‍ ആരും വേണ്ട. സരിത പത്രക്കാരോട് ഒക്കെ മറുപടി പറയും. എന്നെയാരും പീഡിപ്പിച്ചിട്ടില്ല. തീര്‍ന്നല്ലോ. പെണ്ണിന് പരാതിയില്ലങ്കില്‍ പിന്നെ...
ഇങ്ങനെ നല്ല പിള്ളയായി സരിത ഏതു നിമിഷവും പുറത്തിറങ്ങുമെന്ന ഘട്ടം വന്നപ്പോഴാണ് പഴയ ഏമാന്‍മാരെല്ലാവരും പുറത്തായി പുതിയ ഏമാന്‍മാര്‍ തലപ്പത്ത് വരുന്നത്. സരിതയെ പീഡിപ്പിച്ചവരില്‍ എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും പെട്ട മന്ത്രിമാരുടെ പേര് ഉള്ളതിനാല്‍ ചെന്നിത്തലയും വളരെ ശ്രദ്ധിച്ചേ സരിത കേസില്‍ ഇടപെടുകയുള്ളു. മൂന്നുനാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു വരും. അതിനിടയ്‌ക്ക് പ്രതിപക്ഷം പോലും പരാജയം സമ്മതിച്ച സോളാര്‍ വീണ്ടും പൊങ്ങി വരാതെ നോക്കേണ്ടത് വിജിലന്‍സിന്റേയും ആഭ്യന്തരത്തിന്റേയും ഉത്തരവാദിത്വമാണ്. അതെല്ലാം ചെന്നിത്തലയുടെ പ്രതിച്ഛായയെ ബാധിക്കും. ഒപ്പം മന്ത്രി സഭയുടേയും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ നല്ല മന്ത്രിയെന്ന പേര് നേടിയെടുക്കേണ്ടത് ചെന്നിത്തലയുടെ ആവശ്യവുമാണ്. കാരണം സര്‍വേ പോലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞാല്‍ മുഖ്യമന്ത്രി പദത്തിലേക്കെത്താന്‍ എതിര്‍പ്പുകള്‍ കുറയ്‌ക്കണം. ഇമേജ് നിലനിര്‍ത്തണം.
അതിനാല്‍ തന്നെ സരിതയെ ഉടന്‍ പുറത്തിറക്കിയാല്‍ മാധ്യമങ്ങള്‍ വളയും. എന്തെങ്കിലും പ്രലോഭനത്തില്‍ വീണ് സരിത വീണ്ടും മന്ത്രിമാരുടെ പേരു പറഞ്ഞാല്‍ ഒരു മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തില്ല. ജനം ലൈവായി മൊഴി കേള്‍ക്കും. മന്ത്രിസഭയും സ്വാഹ. ഇലക്ഷനും സ്വാഹ. ഇനിയും പേര് വെളിപ്പെടുത്താത്ത മാന്യ മന്ത്രി പോലുമുണ്ടെന്നാണ് തിരുവനന്തപുരത്തെ രഹസ്യ സംസാരം. നിമിഷം തോറും പിഡിപ്പിച്ചെന്നും ഇല്ലെന്നും പറയുന്ന സരിതയെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പാടില്ലെന്നാണ് സരിതയുമായി അടുത്ത് വെട്ടിലായവരുടെ പക്ഷം.
മാത്രമല്ല സരിത പുറത്തായാല്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി കെസി വേണുഗോപാലിന് മത്സരിക്കാന്‍ സീറ്റുപോലും നല്‍കാന്‍ കഴിയില്ല. സരിതയുടെ സോഫ്‌റ്റായ ഭാഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന എസ്‌എംഎസ് മെസേജെല്ലാം പ്രതിപക്ഷം പൊടിതട്ടി എടുക്കും.
അതിനാല്‍തന്നെ സരിത തെരഞ്ഞെടുപ്പു വരെ അകത്തു കിടക്കട്ടെയെന്നാണ് പൊതുവായ ആവശ്യം. സരിത ഇടയ്‌ക്ക് വയ്‌ക്കുന്ന ഡിമാന്‍ഡ് അംഗീകരിച്ചാലും സാരമില്ല. സരിത പുറത്തിറങ്ങിയാല്‍ ഈ സരിതയായിരിക്കില്ല. ഇത് മുന്നില്‍ കണ്ട് എങ്ങനേയും സരിതയ്‌ക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള രഹസ്യ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത് മണത്തറിഞ്ഞാണ് സരിതയുടെ അമ്മയും സരിതയും പ്രതികരിച്ചത്. സോളാര്‍ തട്ടിപ്പ് കേസില്‍ നിന്ന് തന്നെ രക്ഷിക്കാമെന്ന് പറഞ്ഞ യുഡിഎഫ് ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്നാണ് സരിതാ എസ് നായര്‍ പറയുന്നത്. സമയമാകുമ്പോള്‍ ഇക്കാര്യം പറയും. ഇത് ഭീഷണിയല്ല മടുത്തിട്ടാണ് വെളിപ്പെടുത്തുന്നതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
സരിതയുടെ മൊഴി യുഡിഎഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ ഇന്ദിര ചൊവ്വാഴ്ച്ച വെളിപ്പെടുത്തിയിരുന്നു. മൊഴി പുറത്തുവന്നിരുന്നുവെങ്കില്‍ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവെയ്‌ക്കേണ്ടിവന്നേനെ. മന്ത്രിസഭയെ മറിച്ചിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും സരിതയുടെ അമ്മ വ്യക്തമാക്കിയിരുന്നു.
എന്തായാലും സരിതയും സോളാറും മറന്നുകഴിഞ്ഞ ജനത്തിനു മുമ്പില്‍ ഇലക്ഷനുമുമ്പ് സരിതയെ ഇറക്കി അടി മേടിക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിലെ ആരും തയ്യാറല്ല. അതു കൊണ്ട് സരിത, ഒന്നും തോന്നരുത് പ്ലീസ്...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha