ഊണ് പുതുപ്പള്ളിയില്‍ നിന്നും, യാത്ര തിരുവഞ്ചൂര്‍ വഴി സരിതയെ ഉണ്ണിച്ചവര്‍ ലക്ഷ്യമിട്ടത് ചാണ്ടിച്ചായനെ?

സോളാര്‍റാണി സരിതാനായരുടെ പാദം പതിഞ്ഞപ്പോള്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളി, തിരുവഞ്ചൂര്‍ ഗ്രാമത്തിലെ ത്രിവര്‍ണമണ്ണ് ആഹ്‌ളാദം കൊണ്ട് കോരിത്തരിച്ചെന്നാണ് അട്ടക്കുളങ്ങര വനിതാജയിലിലെ മതില്‍കെട്ടുകള്‍ പോലും പറയുന്നത്. സരിത 'ഉണ്ട' പുതുപ്പള്ളിയിലെ തട്ടുകടയില്‍ ഉണ്ണാനെത്തുന്നവരുടെ തിരക്കും വര്‍ദ്ധിച്ചിരിക്കുന്നു. സരിത ഇരുന്ന കസേരയില്‍ ഇരിക്കാന്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണത്രേ! ഉമ്മന്‍ചാണ്ടിയുടെ തറവാട്ടില്‍ കയറ്റി സരിതയെ ഉണ്ണിക്കാത്തതു മുഖ്യമന്ത്രിയുടെ ഭാഗ്യം.
തിരുവനന്തപുരത്ത് നിന്നും സരിതയെ എറണാകുളത്തേക്ക് കൊണ്ടു പോയത് നേരായ വഴിയിലൂടെയാണ്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ വരാന്‍ തീരുമാനിച്ചത് പുതുപ്പള്ളി വഴിക്ക്. ആഭ്യന്തരമന്ത്രി സ്വന്തം ഗ്രൂപ്പുകാരനല്ലാത്തതിനാല്‍ തനിക്ക് പണി കിട്ടിയതാണെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.
ചോറ് കിട്ടാത്തത് കാരണമത്രേ ഇത്തരമൊരു ബുദ്ധി പോലീസ് ഡ്രൈവര്‍ പ്രയോഗിച്ചത്. ശനിദശ അനുഭവിക്കുന്ന തിരുവഞ്ചൂര്‍ വഴിയും സരിത യാത്രചെയ്‌തു. തിരുവഞ്ചൂരിലും പുതുപ്പള്ളിയിലും സരിത പഴയ പരിചയക്കാരെ കണ്ടു സംസാരിച്ചതായും ദോഷൈകദ്യക്കുകള്‍ പറയുന്നു. ഏതായാലും യാത്ര കടുത്തുരുത്തി വഴിയാക്കാത്തത് മോന്‍സ് ജോസഫിന്റെ ഭാഗ്യം.
സെന്‍കുമാര്‍ ജയില്‍ മേധാവിയായി ചുമതലയേറ്റപ്പോള്‍ റിമാന്റ് പ്രതികളുടെ വസ്‌ത്രധാരണത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വന്നു. റിമാന്റ് പ്രതികള്‍ രണ്ട് ജോഡി വസ്‌ത്രങ്ങള്‍ മാത്രമേ സെല്ലില്‍ സൂക്ഷിക്കാവൂ എന്നാണ് പുതിയ നിയമം. സരിതയുടെ സെല്ലിലാകട്ടെ സാരികളുടെ ബഹളമാണ്.
സരിതയെ പുതുപ്പളളിയില്‍ കൊണ്ടു നടന്ന് ഉണ്ണിച്ചതിനെ കുറിച്ച് രഹസ്യാന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. പോലീസിലെ വിശ്വസ്‌തരെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പാവം തിരുവഞ്ചൂരാകട്ടെ ആരെ കൊണ്ടന്വേഷിക്കുമെന്ന തന്ത്രപാടിലാണ്. കൈയിലുള്ളത് കുറച്ച് കുരങ്ങന്‍മാരും ചില വനപാലകരും മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha