ഗണേഷ് കുമാര്‍ സി.പി.ഐയിലേക്ക്?

മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി) എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ സി.പി.ഐയിലേക്ക്. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുമായി നടത്തി. പാര്‍ട്ടി വിട്ട് വരണമെന്നും ബാലകൃഷ്ണപിള്ളയെ എടുക്കാനാവില്ലെന്നുമുള്ള നിര്‍ദ്ദേശം പന്ന്യന്‍ മുന്നോട്ടുവെച്ചു. അതേസമയം ഗണേഷിനെ സി.പി.ഐയില്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന്റെ മണ്ഡലമായ പത്തനാപുരത്തെ പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. ഇക്കാര്യം അവര്‍ സംസ്ഥാന നേതൃത്വത്തെ രേഖാമൂലം അറിയിക്കും.
മന്ത്രി സ്ഥാനം രാജിവെച്ച സമയത്ത് ആറ് മാസത്തിനുള്ളില്‍ തിരികെ പ്രവേശിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗണേഷിന് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ അത് പാലിക്കാതെ ചെന്നിത്തലയെ മന്ത്രിയാക്കുകയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗണേഷന്റെ വകുപ്പുകള്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് യു.ഡി.എഫ് വിടാന്‍ ഗണേഷന്‍ തീരുമാനിച്ചത്. രാജിവെച്ച സമയത്തെ ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ ഗണേഷിനൊപ്പം നിന്ന മന്ത്രി ഷിബു ബേബി ജോണ്‍ തന്നെ പിന്നീടൊരിക്കലും വിളിച്ചില്ലെന്ന് ഗണേഷ് രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഗണേഷന്റെ സി.പി.ഐ പ്രവേശനം സി.പി.എമ്മിലെ ചിലര്‍ എതിര്‍ക്കുമെന്നറിയുന്നു. ഗണേഷന്റെ രാജിക്കായി മുറവിളികൂട്ടിയിരുന്ന എല്‍.ഡി.എഫിലേക്ക് അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കും. സോളാര്‍ കേസിലും ഗണേഷന് നിര്‍ണായക പങ്കുണ്ട്. ആ നിലയ്ക്ക് തല്ക്കാലം തീരുമാനം എടുക്കരുതെന്ന നിലപാടിലാണവര്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഗണേഷന്റെ പ്രവേശനത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിന് പറ്റിയതല്ലെന്ന നിലപാടിലാണവര്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha