റ്റി.പി. വിധി വരുന്നു; പ്രതികള്‍ക്ക് അനുകൂലമായാല്‍ വി.എസ് മേല്‍കോടതിയെ സമീപിക്കും

സി.പി. എമ്മില്‍ നിന്നും പുറത്തിറങ്ങാനുള്ള വഴി തേടുകയാണ് കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ബുധനാഴ്‌ച റ്റി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി വരുമ്പോള്‍ അത് പ്രതികള്‍ക്ക് അനുകൂലമായാലും പ്രതികൂലമായാലും വി.എസ്. പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ തുറന്നടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസിലെ വിധി പ്രതികള്‍ക്ക് അനുകൂലമാണെങ്കില്‍ റ്റി.പി കേസ് അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പിണറായിവിജയനും ചേര്‍ന്ന അച്ചുതണ്ടാണെന്ന് വി.എസ് തുറന്നടിക്കും. ഇതിനിടെ വി.എസിനെ ഒതുക്കാനുള്ള വഴികള്‍ കോണ്‍ഗ്രസ് നേതൃത്വവും തേടി കഴിഞ്ഞു. മകന്‍ അരുണ്‍കുമാറിന്റെ മക്കാവ യാത്രകള്‍ അന്വേഷിക്കാനുള്ള യു.ഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണ്.
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടി നിലകൊണ്ട പോരാളിയാണ് റ്റി.പി. ചന്ദ്രശേഖരനെന്ന വി എസിന്റെ പ്രസ്‌താവന ഇതിന്റെ സൂചനയാണ്. റ്റി.പി.യെ കൊന്നവര്‍ ഒരിക്കല്‍ ചരിത്രത്തോട് മറുപടി പറയേണ്ടി വരുമെന്ന വി.എസിന്റെ പ്രസ്‌താവനയിലെ ദുസൂചന കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മനസിലാക്കുന്നുണ്ട്. റ്റി.പി കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന സൂചനയാണ് വി.എസ് നല്‍കുന്നത്. റ്റി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. ഇതെല്ലാം പോലീസിന്റെ അറിവോടെയാണെന്നും വി എസ് കരുതുന്നു. അതുകൊണ്ടുതന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ലെന്നും വി.എസ്. വിശ്വസിക്കുന്നു. സോളാര്‍ സമരങ്ങള്‍ പൊടുന്നനെ നിര്‍ത്തിയത് റ്റി.പി. കേസ് ഒതുക്കി തീര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും വി.എസ്. വിശ്വസിക്കുന്നു. ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം തന്റെ വീട്ടിലെത്തിയ രമേശ് ചെന്നിത്തലയോട് ഇക്കാര്യങ്ങള്‍ വി.എസ് തുറന്നു പറഞ്ഞിരുന്നു.
വിധി പ്രതികള്‍ക്ക് അനുകൂലമായാല്‍ വി.എസ് മേല്‍കോടതിയെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഹൈക്കോടതിയില്‍ അപ്പീല്‍പോകുന്നതിനെ കുറിച്ച് നിയമപണ്‌ഡിതരുമായി വി.എസ് ചര്‍ച്ച തുടങ്ങി കഴിഞ്ഞു.
റ്റി.പി ചന്ദ്രശേഖരന്‍ വധക്കേസ് പൊതുസമൂഹത്തിനുണ്ടാക്കിയ ഞെട്ടലിലാണ് ഏക പ്രതീക്ഷ. ഇത്തരമൊരു കേസിലെ പ്രതികളെ വെറുതെവിട്ടാല്‍ അത് സമൂഹത്തിലുണ്ടാക്കാന്‍ സാധ്യതയുള്ള ചലനങ്ങളെ കുറിച്ച് ജുഡീഷ്യറി ബോധവാനായിരിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പ്രതികള്‍ക്ക് ന്യായമായ ശിക്ഷ ലഭിക്കും.
കേരളം ബുധനാഴ്‌ചയെ കാത്തിരിക്കുകയാണ്. കറുത്ത ബുധനാഴ്‌ചയാകരുതെന്ന പ്രാര്‍ത്ഥനയോടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























