മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമായി, ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലയാളി വാര്‍ത്തയുടെ മറ്റൊരു കണ്ടെത്തല്‍ കൂടി സത്യമായി. ആധാറിന് അനുകാലമായി കേരളം നിലപാടെടുക്കില്ലെന്നും ആധാര്‍ നിര്‍ബന്ധമാക്കില്ലെന്നും ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ആധാറിനെ അനുകൂലിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം കുഞ്ഞാലിക്കുട്ടി പൊളിച്ചു എന്നായിരുന്നു മലയാളിവാര്‍ത്ത പുറത്തുവിട്ട എക്‌സ്‌ക്ലൂസിന്റെ തലക്കെട്ട്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണം ആധാറിനെ അനുകൂലിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്യേണ്ടതിന്റെ തലേന്ന് ഇക്കാര്യം ഐ.ടി മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ആധാര്‍ തന്റെ വകുപ്പില്‍പ്പെട്ടതാണെന്ന് മനസ്സിലാക്കിയ കുഞ്ഞാലിക്കുട്ടി കോട്ടയത്ത് ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് ആധാറിനെ അനുകൂലിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. സോണിയയുടെ നിര്‍ദ്ദേശാനുസരണമാണ് യു.പി എ സര്‍ക്കാരിന്റെ ഫ്‌ളാഗ്‌ഷിപ്പ് പ്രോഗ്രാമായ ആധാറിനെ അനുകൂലിച്ച് സത്യവാങ്‌മൂലം നല്‍കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഇതിനെയാണ് കുഞ്ഞാലിക്കുട്ടി തകര്‍ത്തത്. താനറിയാതെ തന്റെ വകുപ്പില്‍പ്പെട്ട കാര്യത്തില്‍ ഇടപെട്ടതിന് അദ്ദേഹം അഡ്വക്കേറ്റ് ജനറലിനെ അനിഷ്‌ടം അറിയിക്കുകയും ചെയ്‌തു. ഇതിനെതുടര്‍ന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം സമയം ചോദിച്ചു.
കേരളത്തില്‍ ആധാര്‍ നടപ്പിലാക്കാനാവില്ലെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ഇതിന് കൈയടി കിട്ടുകയും ചെയ്‌തു.
14-01-2014 ന് മലയാളി വാര്‍ത്ത നല്‍കിയ ആ വാര്‍ത്ത കൂടി വായിക്കുക
ഉമ്മന്‍ ചാണ്ടിക്ക് രണ്ടാം പരാജയം, ആധാറിനു വേണ്ടിയുളള സത്യവാങ്‌മൂലം കുഞ്ഞാലിക്കുട്ടി പൊളിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha