റ്റി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണം വന്നാല്‍ സര്‍ക്കാര്‍ വീഴും, മാണിയെ മുഖ്യമന്ത്രിയാക്കാനും സിപിഎം തയ്യാറാകും

വി.എസ് അച്യുതാനന്ദന്റെ പോക്ക് ആം ആദ്‌മിയിലേക്കാണെന്ന മലയാളിവാര്‍ത്തയുടെ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ട് അദ്ദേഹം വീണ്ടും പാര്‍ട്ടിക്കെതിരെ രംഗത്തെത്തി. റ്റി.പി ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത. ഇതിനു പുറമേ ബി.ജെ.പി ഭക്തന്‍മാരെ കൊണ്ട് പാര്‍ട്ടി നിറയ്‌ക്കാനുള്ള ശ്രമത്തെയും വി എസ് എതിര്‍ത്തു.
കെ.കെ. രമയെ നിരാഹാരത്തിനു വിട്ട് പേരു ചീത്തയാക്കാന്‍ രമേശ് ചെന്നിത്തല തയ്യാറല്ല. ഉമ്മന്‍ചാണ്ടിയാകട്ടെ ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന നിലപാടിന് എതിരുമാണ്. വിഎസ് ആവശ്യപ്പെടുമ്പോള്‍ സിബിഐ അന്വേഷണം നടത്തുന്നത് തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. പിണറായി വിജയന് ഇത് ഹിതകരമാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ സിപിഎം, സര്‍ക്കാരിനെ മറിച്ചിടാന്‍ ഇടയുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു.
അതേസമയം പന്ത് തന്റെ കോര്‍ട്ടിലല്ലെന്ന കാര്യം ഉമ്മന്‍ചാണ്ടി സിപിഎം നേതാക്കളെ അറിയിച്ചതായാണ് സൂചന. ആഭ്യന്തരം ഭരിക്കുന്നത് പഴയതുപോലെ തിരുവഞ്ചൂരല്ല. രമേശിനോട് താന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. തനിക്ക് പറയാനുമാവില്ല. അങ്ങനെ പറഞ്ഞാല്‍ അത് രമേശ് പരസ്യമാക്കും. ഇത് തന്റെ നിലനില്‍പിനെ തന്നെ ബാധിക്കും.
പിണറായി കണ്ണുവച്ചിരിക്കുന്നത് കെ.എം.മാണിയിലാണ്. കെ.എം.മാണി തുണച്ചാല്‍ മന്ത്രിസഭയുണ്ടാക്കാമെന്ന് പിണറായി വിശ്വസിക്കുന്നു. വേണമെങ്കില്‍ മാണിയെ മുഖ്യമന്ത്രിയാക്കാനും തയ്യാറാണ്. എന്നാല്‍ ഇതിന് പാര്‍ട്ടിയുടെ പിന്തുണ വേണം. ഒന്നോ ഒന്നരയോ കൊല്ലം മാണിയെ മുഖ്യമന്ത്രി കസേരയിലിരുത്തിയ ശേഷം താഴെയിട്ടാല്‍ ഇലക്ഷനിലൂടെ തനിക്ക് മുഖ്യമന്ത്രിയാകാമെന്നും പിണറായി വിശ്വസിക്കുന്നു. പാര്‍ട്ടിയെ നശിപ്പിക്കാനും പാര്‍ട്ടി നേതാക്കളെ തകര്‍ക്കാനും രമേശും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുമെന്ന പ്രചരണം വ്യാപിപ്പിച്ചാല്‍ മാണിയെ പിന്തുണക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മതിക്കും. അച്യുതാനന്ദന്റെ എതിര്‍പ്പ് വകവയ്‌ക്കേണ്ടതില്ലെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍.
തുടര്‍ച്ചയായ പാര്‍ട്ടി വിരുദ്ധ പ്രസ്‌താവനകളിലൂടെ വി എസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അനഭിമതനായിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാണ് വലുത്, വി എസല്ല. പാര്‍ട്ടി പുറത്താക്കിയാലും സത്യം പറയുന്നതില്‍ നിന്നും തന്നെ വിലക്കാനാവില്ലെന്നതാണ് വി എസിന്റെ നിലപാട്. ആര്‍.എം.പിയുടെ പോക്ക് ആം ആദ്‌മിയിലേക്കാണ്. വിഎസ് ആര്‍ എം.പിക്കൊപ്പമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























