ബജറ്റ് എഴുത്തിനിടയില്‍ ചാണ്ടി മാണിയോട് ചെയ്‌തതെന്ത്?

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിവൈഭവം പേരുകേട്ടതാണ്. മറ്റുള്ളവര്‍ മനസില്‍ കാണുമ്പോള്‍ ഉമ്മന്‍ചാണ്ടി മരത്തില്‍ കാണും. എന്നാല്‍ അതിബുദ്ധിമാനായ കെ.എം.മാണിയെ പോലും ഉമ്മന്‍ചാണ്ടി ഇക്കുറി അത്ഭുതപ്പെടുത്തി. തന്ത്രത്തിന്റെ കാര്യത്തില്‍ തനിക്കൊപ്പം ആരുമില്ലെന്ന് വിശ്വസിച്ചിരുന്ന കെ.എം.മാണിയെയാണ് ഇക്കുറി ചാണ്ടിച്ചായന്‍ വിരട്ടിയത്.
സംസ്ഥാന ബജറ്റ് 24 നാണെന്ന് തീരുമാനിച്ചത് മൂന്നാഴ്‌ച മുമ്പാണ്. ഉമ്മന്‍ചാണ്ടി തന്നെയാണ് തീരുമാനമെടുത്തത്. 24 ന് അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയും മാണിയും ആഴ്‌ചകള്‍ക്ക് മുമ്പേ തീരുമാനിച്ചു. വിലക്കയറ്റം ഉണ്ടായാലും സാരമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ ഭദ്രമാക്കണമെന്നായിരുന്നു ചാണ്ടിയുടെ ആവശ്യം. സാധനവില ക്രമാതീതമായി കൂടിയാല്‍ തനിക്ക് പേരുദോഷമുണ്ടാകുമെന്ന് മനസിലാക്കിയ മാണി ചാണ്ടിയുടെ തന്ത്രത്തില്‍ വീഴാതെ നിന്നു. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ കര്‍ശനനിലപാടുകളാണ് കേരളത്തിനു വേണ്ടതെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിലൊന്നും മാണി വീണില്ല.
എന്നാല്‍ താന്‍ നിര്‍ദ്ദേശിക്കുന്ന നികുതി സംവിധാനം ബജറ്റില്‍ വേണമെന്ന് ഉമ്മന്‍ചാണ്ടി വാശി പിടിച്ചു. ഇത് പൂര്‍ണമായും തള്ളാനാവാത്ത അവസ്ഥയിലായിരുന്നു ധനമന്ത്രി. കാരണം സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
ഇതിനിടയില്‍ ആധാറില്‍ മുട്ടിത്തകര്‍ന്ന് കിടക്കുന്ന പാചകവാതകത്തിന് നികുതി കുറച്ചാല്‍ അത് ജനം സ്വീകരിക്കുമെന്ന് മാണി പറഞ്ഞു. ഉമ്മന്‍ചാണ്ടി ഇതില്‍ പിടിച്ചു. പാവം കെ.എം.മാണി എല്‍ പി ജിയുടെ വാറ്റ് കുറയ്‌ക്കുന്നതിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രിക്ക് നല്‍കി. ആരോരുമറിയാതെ മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനം നടത്തി പറഞ്ഞു. കെ.എം.മാണിയുടെ തൊപ്പിയില്‍ പൊന്‍തൂവലാകേണ്ട പദ്ധതി അങ്ങനെ അടിച്ചുമാറ്റപ്പെട്ടു. താന്‍ പത്ര സമ്മേളനം നടത്തിയെങ്കിലും ബജറ്റ് നിര്‍ദ്ദേശമായി ഇത് കൊണ്ടു വരാന്‍ മുഖ്യമന്ത്രി മാണിക്ക് നിര്‍ദ്ദേശം നല്‍കി.
വീട്ടമ്മമാരെ സഹായിക്കുന്ന പദ്ധതിക്ക് കൈയടി കിട്ടേണ്ടിയിരുന്നത് കെ.എം.മാണിക്കാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അതിബുദ്ധിയില്‍ കെ.എം.മാണി അകപ്പെട്ടു.
ഇലക്ഷനില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായാലും സാരമില്ലെന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടി നീങ്ങുന്നത്. ഇലക്ഷനില്‍ തോറ്റാല്‍ താന്‍ തെറിക്കുമെന്ന് ചാണ്ടിക്ക് നന്നായറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha