അമിത പലിശ നിരോധിച്ചു-മന്ത്രി കെഎം മാണി

എന്നാല്‍ മണി ലെന്റേഴ്‌സ് ആക്ടിന് കീഴില്‍ സൊസൈറ്റികളും കമ്പനികളും മറ്റ് പണമിടപാടുസ്ഥാപനങ്ങളും വരികയില്ല. നിയമമനുസരിച്ച് ബാങ്കുകള്‍ ഒഴികെയുള്ള പണമിടപാട് സ്ഥാപനങ്ങളും വ്യക്തികളും കമേഴ്‌സ്യല്‍ ബാങ്കുകളെക്കാള്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കി പണം നല്‍കുന്നത് നിരോധിക്കും.
കൂടുതല്‍ പലിശ ഈടാക്കിയാല്‍ കോടതിയില്‍ അപേക്ഷ നല്‍കി മര്യാദപലിശ അനുസരിച്ച് കടം പുന:ക്രമീകരിക്കാം. ഈടാക്കിയ അമിത പലിശ മുതലില്‍ വകവയ്‌ക്കാം.
അമിത പലിശ ഈടാക്കിയാല്‍ മൂന്നുകൊല്ലം വരെ തടവും 50,000 രൂപ പിഴയും ചുമത്തുമെന്ന് മന്ത്രി കെഎം മാണി പറഞ്ഞു.
അമിത പലിശ ഈടാക്കുന്നതിനായി വ്യക്തികളെ പീഡിപ്പിച്ചാല്‍ ഒരുകൊല്ലം തടവും 10,000 രൂപ പിഴയും ഈടാക്കും. പീഡനം ആത്മഹത്യയിലേക്ക് നയിച്ചാല്‍ 5 കൊല്ലം തടവും 50,000 രൂപയും ഈടാക്കും.
അമിത പലിശ ഈടാക്കുന്നവര്‍ക്ക് ജാമ്യം കിട്ടാത്ത വകുപ്പുകളാണ് വ്യവസ്ഥ ചെയ്‌തിരിക്കുന്നത്. അമിത പലിശക്കെതിരെ കോടതിക്കും പൊലീസിനും നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെഎം മാണി പറഞ്ഞു.
ബ്ലേഡ് കമ്പനികളെ നിലക്കുനിര്‍ത്താനും പലിശ മാഫിയില്‍ നിന്നും പാവങ്ങളെ രക്ഷിക്കാനും നിയമത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha