സുരേഷ് ഗോപി ചിത്രങ്ങള്‍ പെട്ടിയില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയം തുടങ്ങിയ സുരേഷ് ഗോപിയുടെ രണ്ട് ചിത്രങ്ങളും പെട്ടിയില്‍. കാര്യമായ ബിസിനസ് നടക്കാത്തതിനാല്‍ മറ്റൊരു ചിത്രം ചിത്രീകരണത്തിന് മുമ്പ് ഉപേക്ഷിച്ചു. ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ കഴിഞ്ഞ ഓണത്തിന് റിലീസ് പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതുവരെ പുറത്തിറങ്ങിയില്ല. ദീപന്‍ സംവിധാനം ചെയ്ത ഡോള്‍ഫിന്‍ ബാറില്‍ സുരേഷ് ഗോപി നായകനായതിനാല്‍ ചാനലുകള്‍ വേണ്ടത്ര സാറ്റലൈറ്റ് അവകാശം നല്‍കിയില്ല. ഇതേ തുടര്‍ന്ന് ആ ചിത്രവും പെട്ടിയിലായി.
നേരറിയാന്‍ സി.ബി.ഐയുടെ അഞ്ചാം ഭാഗം മമ്മൂട്ടി ഉപേക്ഷിച്ചതോടെ കെ.മധുവും എസ്.എന്‍ സ്വാമിയും സുരേഷ്‌ഗോപിയെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിക്ക് ലഭിക്കുന്നതിന്റെ പകുതി സാറ്റലൈറ്റ് അവകാശവും ഓവര്‍സീസും വീഡിയോ റേറ്റും സുരേഷ് ഗോപിക്ക് ലഭിക്കാത്തതിനാല്‍ ചിത്രം ഉപേക്ഷിച്ചു.
ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ രഞ്ജിപണിക്കര്‍ തീരുമാനിച്ചിട്ടുണ്ട്. അതാണ് സുരേഷ്‌ഗോപിക്ക് ഏക ആശ്വാസം. താരസംഘടനയുമായി അകന്ന് കഴിയുന്ന സുരേഷ് ഗോപിയുമായി പലര്‍ക്കും അടുപ്പമില്ല. മമ്മൂട്ടിയുമായി ഉടക്കുകയും അദ്ദേഹവുമായി അകല്‍ച്ചയിലാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് മറ്റ് താരങ്ങള്‍ അകന്ന് തുടങ്ങിയത്.
കോടീശ്വരന്‍ പരീപാടിയില്‍ ദിവസം ഒന്നരലക്ഷത്തോളം രൂപയാണ് താരം വാങ്ങിയിരുന്നത്. ഡോള്‍ഫിന്‍ബാറിന് അരക്കോടിയാണ് പ്രതിഫലം കൈപ്പറ്റിയത്. എന്നാല്‍ പഴയ താരമൂല്യം ഇല്ലാത്ത സുരേഷ് ഗോപിക്ക് ഇത്രയും പ്രതിഫലം നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha