ടി.പി വധം; സിബിഐ വരണമെന്ന് വിഎസ് ഹൈക്കോടതിയില്‍

ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ഒരുങ്ങുന്നു. സ്വര്‍ണകടത്തു പ്രതി ഫയാസും ടി.പി കേസില്‍ വെറുതെ വിട്ട പി.മോഹനനും തമ്മില്‍ കോഴിക്കോട് ജയിലില്‍ നടത്തിയ കൂടികാഴ്‌ചയും അന്വേഷിക്കണമെന്ന് വി എസ് ഹൈക്കോടതിയില്‍ ആവശ്യപ്പെടും.
ഇതൊരു രാഷ്‌ട്രീയകൊലപാതകം മാത്രമാണെന്നും അന്താരാഷ്‌ട്ര മാഫിയാ സംഘങ്ങള്‍ നടത്തിയ തേര്‍വാഴ്‌ചയാണെന്നുമാണ് വി എസിന്റെ കണ്ടെത്തല്‍. ടി.പിയെ വകവരുത്താന്‍ മറിഞ്ഞത് കോടികളാണ്. സാക്ഷികളെ കൂറുമാറ്റിക്കാനും നിയമസംവിധാനം തകര്‍ക്കാനും ശ്രമങ്ങള്‍ നടന്നതായി വി.എസ് ആരോപിക്കുന്നു. ടി.പി കേസില്‍ മുഖ്യപ്രതിയാകേണ്ട മോഹനന്‍ മാസ്റ്ററെ രക്ഷിക്കാന്‍ കോടികള്‍ കോഴയായി ഒഴുകിയെന്നും കേരള സര്‍ക്കാരിലെ ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും വി എസ് ആരോപിക്കുന്നു.
ടി.പി കേസ് സിബിഐ അന്വേഷിക്കണമെന്നും രമയെ നിരാഹാരത്തിലേക്ക് തള്ളിവിടരുതെന്നും വിഎസ്, രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുഭാവപൂര്‍വ്വമല്ല പ്രതികരിച്ചത്. നോക്കാം എന്ന മറുപടി മാത്രമാണ് നല്‍കിയത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഭിന്നമായ നിലപാടാണുള്ളത്. കെ.കെ.ലതിക നിയമസഭാംഗമാണെന്നും അവരുടെ ഭര്‍ത്താവിനെതിരെ അന്വേഷണം വന്നാല്‍ അത് ഗുണകരമാവില്ലെന്നും ഉമ്മന്‍ചാണ്ടി കരുതുന്നു. ഇത്തരം കാര്യങ്ങളില്‍ ആലോചിച്ച് മാത്രം തീരുമാനമെടുക്കണമെന്നും ചാണ്ടി ചെന്നിത്തലയെ ഉപദേശിച്ചിട്ടുണ്ട്. അതേ സമയം അന്വേഷണം വേണമെന്ന നിലപാടാണ് ആഭ്യന്തരമന്ത്രി പിന്തുടരുന്നത്.
വിഎസ് ഹൈക്കോടതിയില്‍ ചെല്ലുന്നത് നല്ലതാണെന്ന അഭിപ്രായമാണ് രമേശിനുള്ളത്. ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ അന്വേഷണം നടത്താം. അതുവഴി രാഷ്‌ട്രീയ ഗൂഢാലോചന പുറത്തു കൊണ്ടുവരാം. തിരുവഞ്ചൂരിനെ ഒതുക്കുകയും ചെയ്യാം. അങ്കവും കാണാം താലിയും ഒടിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























