ഗ്ലാമറസായി അഭിനയിക്കുന്നതിനോട് യോജിപ്പില്ല, മിയ മനസുതുറക്കുന്നു

ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല- മലയാളത്തിന്റെ പുതിയ നായിക മിയ മനസുതുറക്കുന്നു. പാല സെന്റ്‌തോമസ് കോളജിലെ എം.എ വിദ്യാര്‍ത്ഥിനിയാണ് താരം. വലിയ സൗന്ദര്യ സംരക്ഷണമൊന്നും മിയ നടത്താറില്ല. ഇടയ്ക്ക് ചെറുതേന്‍ മുഖത്തിടാറുണ്ട്. ഭക്ഷണനിയന്ത്രണമോ, ഡയറ്റിംഗോ ഇല്ല. യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. സീരിയലിലെ അഭിനയം കണ്ടാണ് രാജസേനന്‍ സ്‌മോള്‍ ഫാമിലിയിലേത്ത് വിളിച്ചത്.
പക്ഷെ, കുഞ്ഞാലിമരയ്ക്കാന്‍ എന്ന സീരിയലാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. റെഡ് വൈനിലെ ദീപ്തിയും വിശുദ്ധനിലെ സോഫിയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരം അഭിനയസാധ്യതയുള്ള വേഷമാണ് താല്‍പ്പര്യം. പ്‌ളേ സ്‌കൂള്‍ മുതല്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് പഠിച്ചത്. അതിനാല്‍ ഒരുപാട് കന്യാസ്ത്രീകളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അഭിനയിക്കുമ്പോള്‍ അവരൊക്കെ മനസിലുണ്ടായിരുന്നു.
ഗ്ലാമറസായി അഭിനയിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. പുതുതായി അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ പ്‌ളസു വിദ്യാര്‍ത്ഥിയുടെ വേഷമാണ്. കഥ കേട്ടപ്പോള്‍ താല്‍പര്യം തോന്നി. തുടര്‍ന്ന് തമിഴില്‍ അഭിനയിച്ചാലും ഗ്ലാമറാകില്ല. നേരത്തെ റെഡ് വൈനില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ബി.ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്ന ത്രില്ലിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha