കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റ്റി.പി.ചന്ദ്രശേഖരന്‍ കേസിലുള്ള വിധിയും തുടര്‍ന്നുണ്ടായ രമയുടെ നിരാഹാരവും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം, കാസര്‍കോട്, ആലപ്പുഴ തുടങ്ങിയ ചില ജില്ലകളില്‍ മാത്രമായിരിക്കും കോണ്‍ഗ്രസിന് തിരിച്ചടിയേല്‍ക്കുന്നത്.
രമയുടെ സമരമാണ് സിപിമ്മിന് വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത്. രമയെ നിരാഹാരത്തില്‍ നിന്നും സര്‍ക്കാരിന് വേണമെങ്കില്‍ പിന്തിരിപ്പിക്കാമായിരുന്നു. എന്നാല്‍ സമരം മൂക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തില്‍ റ്റി.പി.കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി ഗൂഢാലോചനയുടെ പേരില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. എടച്ചേരി പോലീസാണ് കേസെടുത്തത്.
സാധാരണ ഗൂഢാലോചന കേസുകള്‍ സിബിഐ അന്വേഷിക്കാറില്ല. വിചാരണ പൂര്‍ത്തിയായ കേസുകളും അന്വേഷിക്കാറില്ല. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തത്. കെ.കെ.രമയുടെ പരാതിയിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
സിബിഐ അന്വേഷണം പഴുതുകളടച്ച് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോള്‍ സിപിഎം നേതാക്കളെ പ്രതികൂട്ടിലാക്കാനും സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതു സംബന്ധിച്ച് സിബിഐ വൃത്തങ്ങളുമായി ചര്‍ച്ച നടത്തികഴിഞ്ഞു.
സിപിഎമ്മിനെ ഉപദ്രവിക്കേണ്ടതില്ലെന്ന സമീപനം ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കളും ഉപേക്ഷിച്ചു കഴിഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിലുള്ള വിജയസാധ്യതയാണ് ഉമ്മന്‍ചാണ്ടി മുന്നില്‍ കാണുന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ചാണ്ടിക്ക് മാറേണ്ടി വരില്ല.
സിപിഎമ്മിനെതിരെ കേരളത്തില്‍ വികാരം ശക്തമാവുകയാണ്. കൊളളയും കൊലയും പതിവാക്കിയ സിപിഎമ്മിന്റെ ധാര്‍ഷ്‌ട്യത്തിനെതിരെ ജനവികാരം ശക്തമാകുന്നു.
സാധാരണഗതിയില്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ചെറിയ കാര്യമല്ല. ഉമ്മന്‍ചാണ്ടിയുടെ സമയം തെളിയുകയും സിപിഎം പ്രതിരോധത്തിലാവുകയും ചെയ്‌താല്‍ കേരളത്തില്‍ യുഡിഎഫ് തൂത്തു വാരും. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമാവുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha