യുവ വനിത സംവിധായികയെ പ്രൈവറ്റ് ബസ് ഡ്രൈവര്‍ അപമാനിച്ചു, കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയില്ല

തിരുവനന്തപുരം നഗരത്തില്‍ യുവ വനിത സംവിധായികയെ പ്രൈവറ്റ് ബസ് ഡ്രൈവര്‍ അപമാനിച്ചതായി പരാതി. തിരുവന്തപുരം സാഫല്യം കോംപ്ലസിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് സംവിധായകയും സുഹൃത്തും കൂടി കിഴക്കേകോട്ടയിലേക്ക് പോകുന്ന ബസില്‍ കയറിയത്. ഓവര്‍ ബ്രിജ്ജില്‍ ഇറങ്ങാനായി ടിക്കറ്റും എടുത്തു.
ഓവര്‍ബ്രിജ്ജില്‍ എത്തിയപ്പോള്‍ കണ്ടക്‌ടര്‍ ബെല്ലടിച്ചു. എന്നാല്‍ സിഗ്നല്‍ ലൈറ്റ് പച്ച കത്തിയത് കണ്ട് ബെല്ല് വകവയ്‌ക്കാതെ ബസെടുത്തു. സംവിധായികയും സ്‌ത്രീകളുമുള്‍പ്പെടെ നിരവധി പേര്‍ ഇറങ്ങാനായി ബഹളം വച്ചപ്പോള്‍ ഓവര്‍ ബ്രിജ്ജും കഴിഞ്ഞ് കൃപ തീയറ്ററിനപ്പുറം നോ പാര്‍ക്കിംഗ് ഏരിയയില്‍ ബസ് നിര്‍ത്തി.
ഇതിനെതിരെ ആള്‍ക്കാരും സംവിധായയും ഡ്രൈവറോട് പ്രതികരിച്ചു. സ്റ്റോപ്പറിയില്ലേ എന്ന് ചോദിച്ച സംവിധായികയോട് കളിയാക്കി ഇല്ല എന്നു പറഞ്ഞു. കളിയാക്കല്‍ കൂടിയപ്പോള്‍ പരാതി കൊടുക്കുമെന്നായി സംവിധായിക. തുടര്‍ന്ന് സ്‌ത്രീകളെ അപമാനിക്കുന്ന വളരെ തരം താണ ചീത്ത വിളിച്ചു. ബസ് വിട്ടു പോയി.
തുടര്‍ന്ന് സംവിധായിക നേരെ കമ്മീഷണര്‍ ഓഫീസില്‍ പോയി ബസ് ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി. ഉടന്‍ തന്നെ ട്രാഫിക്കില്‍ വിളിച്ച് ഡ്രൈവറെ പൊക്കാമെന്ന് കമ്മീഷര്‍ ഓഫീസില്‍ നിന്നും അറിയിക്കുകയും പരാതി കൈപ്പറ്റിയ രസീതും നല്‍കി.
എന്നാല്‍ പരാതി നല്‍കിയിട്ട് മണിക്കൂറുകള്‍ പലതു കഴിഞ്ഞിട്ടും ബസ് ഡ്രൈവര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല എന്ന പരാതിയുമായി യുവ സംവിധായിക വീണ്ടും രംഗത്തെത്തി. സ്‌ത്രീകള്‍ക്കെതിരായി അപമാനകരമായ നോട്ടം പോലും കേസെടുക്കുന്ന ഈ കാലത്താണ് പൊതു ജനങ്ങളുടെ മുമ്പില്‍ അപമാനിതയായ യുവതിയ്‌ക്ക് നീതി നിഷേധിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























