സിബിഐയെ ഓടിച്ചത് കുഞ്ഞാലിക്കുട്ടി; മന്ത്രിസഭായോഗം മാറ്റി, രമ വഞ്ചിതയായി

ടി.പി വധക്കേസ് സി.ബി.ഐക്ക് വിടാതിരിക്കാന്‍ കളിച്ചത് കുഞ്ഞാലിക്കുട്ടി. ഇതിനു വേണ്ടി മന്ത്രിസഭായോഗം തന്നെ മാറ്റിവയ്ക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എന്തുകൊണ്ടാണ് മന്ത്രിസഭായോഗം മാറ്റിവെച്ചതെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ ആരും വിശദീകരിച്ചിട്ടില്ല.
ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ഉണ്ടാകില്ല. കേസില്‍ ഉണ്ടായ സാങ്കേതിക പിഴവാണ് കാരണം. സി.ബി.ഐ അന്വേഷണം വരണമെങ്കില്‍ സംസ്ഥാന പോലിസ് അന്വേഷിക്കുന്ന കേസില്‍ സര്‍ക്കാരിന് അതൃപ്തി ഉണ്ടാവണം. ഒരു സുപ്രഭാതത്തില്‍ ഒരു കേസും സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാരിനാവില്ല.
ടി.പി കേസില്‍ ഗൂഢാലോചന നടന്നതായി രമ കൊടുത്ത പരാതി പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സിബിഐ അന്വേഷണം അട്ടിമറിക്കുന്നതിനു വേണ്ടിയാണ്. ഇത് കുഞ്ഞാലിക്കുട്ടിയുടെ ബുദ്ധി ആണെന്നാണ് സര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആര്‍ എം പി നേതാക്കളും ഇതു തന്നെയാണ് സംശയിക്കുന്നത്. സിപിഎമ്മിലെ ഔദ്യോഗികപക്ഷവും സര്‍ക്കാരിലെ ഒരു വിഭാഗവുമായുള്ള ബന്ധമാണത്രെ ഇതിന്റെ അടിസ്ഥാനം. രണ്ടു പേരുടെയും പൊതുശത്രു അച്ച്യുതാനന്ദനാണ്. സര്‍ക്കാരിലെ ഔദ്യോഗിക വിഭാഗത്തിന്റെ വാക്താക്കള്‍ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമാണ്. എളമരം കരീമിനെതിനെ നടന്ന ഖനനാനുമതി അന്വേഷണം അട്ടിമറിച്ചതും ഇതേ ഗ്രൂപ്പാണ്.
ഇനി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെങ്കില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരണം. സംസ്ഥാന പോലിസിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പിണറായി ഉള്‍പ്പെട്ട ഗൂഢാലോചന ഒരിക്കലും പുറത്തുകൊണ്ടുവരാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
ചുരുക്കത്തില്‍ സിബിഐ അന്വേഷണമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് തലസ്ഥാനത്ത് നിരാഹാര സമരത്തിനെത്തിയ കെ കെ രമയാണ് വഞ്ചിതയായത്. വഞ്ചി കരയ്ക്കടുക്കുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഒന്നാകുമെന്ന് രമ മനസിലാക്കിയില്ല.
ടിപി കേസില്‍ ഗൂഢാലോചനക്ക് കേസെടുക്കാന്‍ സര്‍ക്കാരിനെ ഉപദേശിച്ച സര്‍ക്കാര്‍ വക്കീലമ്മാര്‍ക്കും അബദ്ധം (?) സംഭവിച്ചു. ഈ ഘട്ടത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടാല്‍ തന്നെ അവര്‍ അതേറ്റെടുക്കില്ല. സാങ്കേതിക പിഴവ് ചൂണ്ടികാണിച്ച് അവര്‍ ഫയല്‍ മടക്കും. സര്‍ക്കാരിനെ ഉപദേശിച്ചവര്‍ക്കും സിബിഐ കേസ് അട്ടിമറിച്ചവര്‍ക്കും ഇതെല്ലാമറിയാം.
രമേശ് ചെന്നിത്തലയ്ക്കും സിബിഐ അന്വേഷണത്തോച് താത്പര്യമില്ല. സിബിഐ വന്ന് പാര്‍ലമെന്റില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിമോഹം നടക്കാതെ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha