ഫസല്‍ഗഫൂര്‍ ഇടത് സ്വതന്ത്രനായി പൊന്നാനിയില്‍ മല്‍സരിച്ചേക്കും

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ലീഗിനെ തളയ്ക്കാന്‍ ഇടതുപക്ഷം എം.ഇ.എസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂറിനെ രംഗത്തിറക്കിയേക്കും. പക്ഷെ, ലീഗിന്റെ ശക്തമായ അടിത്തറയിളക്കാന്‍ ഫസല്‍ ഗഫൂറിന് കഴിയുമെന്ന് മുന്നണിയിലെ പലര്‍ക്കും സംശയമുണ്ട്. കഴിഞ്ഞ തവണ പി.ഡി.പി പിന്തുണയോടെ രണ്ടത്താണിയെ സ്വതന്ത്രനാക്കി നിര്‍ത്തിയെങ്കിലും കനത്ത തിരിച്ചടി ഏറ്റുവാങ്ങി.
മുസ്‌ളിം സംഘടനകളുമായുള്ള ബന്ധവും പൊതുസമൂഹത്തില്‍ ഫസല്‍ ഗഫൂറിനുള്ള മതിപ്പും കണക്കിലെടുത്താണ് അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹവും ഇതിന് സമ്മതിച്ചതായി അറിയുന്നു. സ്വാശ്രയ കോളജുകളുടെ സംഘടനാ നേതാവായ ഫസല്‍ ഗഫൂറിന് ആ നിലയില്‍ സാമുദായി സംഘടനകളുടെ പിന്തുണയും ലഭിക്കുമെന്ന് കണക്ക്കൂട്ടുന്നു.
തിരുവനന്തപുരത്ത് സി.പി.ഐ പി.കെ.വിയുടെ മകളെ മല്‍സരിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ശശി തരൂര്‍ മല്‍സരിച്ചേക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ മണ്ഡലം തിരിച്ച് പിടിക്കാന്‍ സ്ത്രീ സാനിധ്യം വേണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. അതേസമയം ബിനോയ് വിശ്വത്തിന്റെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ സി.പി.എം സീറ്റ് തിരിച്ചെടുത്തേക്കുമെന്നും അറിയുന്നു. അങ്ങനെയെങ്കില്‍ മുന്നണിയില്‍ വലിയ അഭിപ്രായവ്യത്യസങ്ങളുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha