മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ ഒരിക്കല്‍കൂടി സത്യമായി... നായരും ഈഴവരും അടിച്ചു പിരിഞ്ചു, ഇനി കൊഞ്ഞനം കുത്തും തെറിയും

2014 ജനുവരി 25 ന് മലയാളി വാര്‍ത്ത കണ്ടെത്തിയ 'നായരും ഈഴവരും അടിച്ചു പിരിഞ്ഞു' എന്ന എക്‌സ്‌ക്ലൂസീവ് ഇപ്പോള്‍ സത്യമായി. എസ്‌എന്‍ഡിപിയുമായുള്ള ബന്ധം തുടരുന്നില്ലെന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്‌താവനയോടെ അവരുടെ അടിച്ചു പിരിയലിന് ഔദ്യോഗിക അംഗീകാരവുമായി.
വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ട എസ്എന്‍ഡിപി, എന്‍എസ്എസ് ഐക്യം തുടരേണ്ടതില്ലെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൗണ്‍സില്‍ യോഗവും ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പ്രത്യേക നയരൂപരേഖയുടെ അടിസ്ഥാനത്തിലായിരുന്നു എന്‍എസ്എസ് ഐക്യം സ്ഥാപിച്ചത്. സമുദായ സൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും എതിരായ ചില സംഭവങ്ങള്‍ അടുത്തകാലത്ത് ഉണ്ടായതു കൊണ്ടാണ് ഐക്യം അവസാനിപ്പിച്ചതെന്ന് എന്‍എസ്എസ് വ്യക്തമാക്കി. ദേവസം ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുകൂട്ടരുടേയും അടിച്ചു പിരിയലിന് ആചാരവെടി പൊട്ടിച്ചത്.
മലയാളി വാര്‍ത്ത 25-01-2014 ന് പ്രസിദ്ധീകരിച്ച
നായരും ഈഴവരും അടിച്ചു പിരിഞ്ചു; ഇനി കൊഞ്ഞനം കുത്തും തെറിയും
നായരും നായരുടെ കൂട്ടുകാരനും അടിച്ചു പിരിഞ്ചു. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാന്‍ വേണ്ടി തന്നെ കരുവാക്കിയെന്ന് വെള്ളാപ്പള്ളി തുറന്നു പറഞ്ഞതോടെ മാസങ്ങള്‍ നീണ്ട ബന്ധത്തിന് വിരാമമായി. ഇനി കണിച്ചുക്കുളങ്ങരയും പെരുന്നയും രണ്ട് കരകളിലായി നിന്ന് കൊഞ്ചനം കുത്തും. ചിലപ്പോള്‍ ചീത്ത വിളിക്കും.
നാരായണപണിക്കര്‍ ജീവിച്ചിരിക്കെ പെരുന്ന, കേരള സംസ്‌കാരത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അളന്നു തൂക്കി മാത്രം സംസാരിക്കുന്ന പണിക്കര്‍ സാര്‍ കേരളീയരുടെ ആദരവിന് മുഴുവന്‍ പാത്രമായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജി. സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയായതോടെ പെരുന്ന ഒന്നുണര്‍ന്നു. കണിച്ചുക്കുളങ്ങരയും പെരുന്നയും തമ്മില്‍ വ്യത്യാസമില്ലാതായി. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന മട്ടിലായി കാര്യങ്ങള്‍
ഇതിനിടയില്‍ ഒരിക്കലും യോജിക്കാത്ത സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ഹിന്ദു ഐക്യത്തിനു വേണ്ടി ഒന്നിച്ചു. സംഭവം ഹിന്ദു ഐക്യമായിരുന്നില്ല, രമേശിന്റെ മന്ത്രിസ്ഥാനമായിരുന്നു. സുകുമാരന്‍ നായരുടെ തൊഴുത്തില്‍ വെള്ളാപ്പള്ളി സ്വയം പോയി കെട്ടി. അങ്ങനെ വിശാല ഹിന്ദു ഐക്യം എന്ന വായ്‌പ്പാട്ടില്‍ വീണ് രമേശ് മന്ത്രിയായി. ഇതിനിടയില്‍ രമേശിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ചേര്‍ന്ന് സോണിയക്ക് കത്തും അയച്ചു.
രമേശ് മന്ത്രിയായ ഉടനെ നായര്‍ തനിനിറം കാണിച്ചതായാണ് നടേശന്റെ ആരോപണം. തന്നെ കരുവാക്കിയതാണെന്ന് പറഞ്ഞ് നടേശന്‍ വിലപിക്കുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടേശന്‍ മുതലാളി തുറന്നടിച്ചത്. പെരുന്നയും വിട്ടില്ല. തനിക്ക് കാര്യം പറയാന്‍ ആരുടെയും നട്ടെല്ല് കടമെടുക്കേണ്ടതില്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. ഹിന്ദു ഐക്യത്തിന് താന്‍ വിള്ളലുണ്ടാക്കിയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ദേവസ്വം നിയമനങ്ങളില്‍ മുന്നോക്ക സംവരണം വേണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും നടേശന്‍ മുതലാളി പറഞ്ഞു. എന്നാലിത് കൂടിയേ തീരൂ എന്നും പെരുന്ന നായരും പറയുന്നു.
മലയാളി വാര്‍ത്ത 25-01-2014 ന് പ്രസിദ്ധീകരിച്ച ആ വാര്‍ത്ത കാണാന്‍
നായരും ഈഴവരും അടിച്ചു പിരിഞ്ചുഅപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha