ബാര്‍കോഴ കേസുണ്ടാക്കി മാണിയെ ചതിച്ചത് ചെന്നിത്തലയോ ?!!

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സോളാര്‍ കേസിനൊപ്പം തന്നെ പിടിച്ചുലച്ചതാണ് ബാര്‍ കോഴക്കേസും. അന്നത്തെ ധനമന്ത്രി കെഎം മാണിയും എക്‌സൈസ് മന്ത്രി കെ ബാബുവും ആയിരുന്നു ബാര്‍ കോഴ ആരോപണത്തില്‍ പ്രതിസ്ഥാനത്ത്. കെഎം മാണി എല്‍ഡിഎഫിലേക്ക് പോകുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടിയുടെ കുബുദ്ധിയില്‍ വിരിഞ്ഞതാണ് ബാര്‍കോഴക്കേസെന്നായിരുന്നു ഇതുവരെയുള്ള അഭ്യൂഹം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബാര്‍കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഉന്നതനാണ്.ബാര്‍കോഴക്കേസില്‍ പെട്ട് നാണംകെട്ടാണ് കെഎം മാണി ധനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അതേസമയം പ്രതിസ്ഥാനത്തുള്ള കെ ബാബുവിന് മന്ത്രിസ്ഥാനം പോയതുമില്ല. ബാബുവിന്റെ തലതൊട്ടപ്പനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാബുവിന്റെ രാജിക്കത്ത് സ്വീകരിച്ചില്ല.
ബാര്‍കോഴക്കേസില്‍ അന്വേഷണം നടത്താന്‍ കേരള കോണ്‍ഗ്രസ് നിയോഗിച്ചഅന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ബാര്‍കോഴക്കേസിന് പിന്നിലെ ചാണക്യബുദ്ധി ഉമ്മന്‍ചാണ്ടിയുടേത് ആയിരുന്നില്ല, മറിച്ച് രമേശ് ചെന്നിത്തലയുടേതാണ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.സിഎഫ് തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് ചെന്നിത്തലയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാവാനുള്ള ശ്രമങ്ങളും ചെന്നിത്തല നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പാണ് മാണിക്കെതിരെ ഗൂഢാലോചന നടത്തിയത്. ചെന്നിത്തലയുടെ അടുപ്പക്കാരായ അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും പിസി ജോര്‍ജും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha