Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

അടുത്തറിയാം ധനമന്ത്രി കെ.എം. മാണിയുടെ മാജിക്‌ ബജറ്റ്‌, 2013-14 ലെ കേരള ബജറ്റ്‌ ഒറ്റ നോട്ടത്തില്‍

16 MARCH 2013 02:01 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

1. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തെ കൂടുതല്‍ ബാധിച്ചു ബാധിച്ചു
കയറ്റുമതി അധിഷ്‌ഠിതമായ കാര്‍ഷികോത്‌പാദനം, രൂപയുടെ മൂല്യത്തകര്‍ച്ച, വിദേശ തൊഴില്‍ സാധ്യതകളിലെ ആശ്രിതത്വം, വിലക്കയറ്റം, ബാങ്കിംഗ്‌ മേഖലയിലെ കുറഞ്ഞ വായ്‌പാനുപാതം, ഉയര്‍ന്ന പലിശനിരക്ക്‌ കയറ്റുമതി കമ്പോളത്തിലെ കുറഞ്ഞ ഡിമാന്‍ഡ്‌ എന്നിവ കേരളത്തെ കൂടുതല്‍ ദോഷകരമായി ബാധിച്ചു.
2. 2011-12 ല്‍ ദേശീയ ശരാശരി വളര്‍ച്ച 6.2 ശതമാനം. കേരളത്തിന്റെ വളര്‍ച്ച 9.5%. ഇത്‌ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌. സേവനമേഖല 11.81%വും വ്യാവസായികമേഖല 7%വും കാര്‍ഷികമേഖല 0.7%വും വളര്‍ച്ച രേഖപ്പെടുത്തി.

3. നടപ്പുവര്‍ഷം സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക്‌ വീണ്ടും ഉയര്‍ന്ന്‌ 9.58  ശതമാനത്തിലെത്തുമെന്ന്‌ പ്രതീക്ഷ.

4. കഴിഞ്ഞ ബഡ്‌ജറ്റില്‍ വിഭാവന ചെയ്‌ത പദ്ധതികള്‍ ഒട്ടുമുക്കാലും ആരംഭിച്ചു.
5. റവന്യൂവരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കള്‍ 20.53 ശതമാനം വര്‍ദ്ധന
റവന്യൂചെലവില്‍ 17.8 ശതമാനം വര്‍ദ്ധന
6. എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ അഞ്ചുവര്‍ഷത്തെ മൂലധനച്ചെലവ്‌ 9,497 കോടി. ഈ സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ 8000 കോടിയിലേറെ രൂപയുടെ മൂലധനചെലവ്‌.
7. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 75 ശതമാനം വര്‍ദ്ധിപ്പിച്ചു. മാര്‍ച്ച്‌ 31 വരെയുള്ള പെന്‍ഷന്‍ തുക മുന്‍കൂറായി കൊടുത്തു തീര്‍ക്കുവാന്‍ നടപടി.
8. നടപ്പുവര്‍ഷം സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക്‌ വീണ്ടും ഉയര്‍ന്ന
9.58 ശതമാനത്തിലെത്തുമെന്നാണ്‌ പ്രതീക്ഷ.
9. 2011-12 ല്‍ ജി.എസ്‌.ഡി.പിയുടെ 16.2 ശതമാനവും 2012-13ല്‍ 17.9%വും ആയിരുന്ന ബഡ്‌ജറ്റ്‌ അടങ്കല്‍ ഈ ബഡ്‌ജറ്റില്‍ 19.2 ശതമാനമായി ഉയര്‍ത്തി.
10. കേരളത്തിന്റെ ശരാശരി ആളോഹരി വരുമാനം 2023-ല്‍ ബ്രിക്‌സ്‌ രാജ്യങ്ങളോടൊപ്പം ഉയര്‍ത്താന്‍ ലക്ഷ്യം.
11. എല്ലാവര്‍ക്കും ഭക്ഷണവും, എല്ലാവര്‍ക്കും ആരോഗ്യവും, എല്ലാവര്‍ക്കും ജീവിതഭദ്രതയും കൈവരുത്താന്‍ പതാകനൗക (flagship) പരിപാടികളും സവിശേഷപദ്ധതികളും.
12. പദ്ധതിനിര്‍വ്വഹണ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കാന്‍ നടപടി
(1) ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ മോണിട്ടറിംഗ്‌ കമ്മിറ്റി, (2) ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള പദ്ധതികളുടെ സര്‍ക്കാര്‍ ഉത്തരവ്‌ ഏപ്രില്‍മാസത്തില്‍ തന്നെ പുറപ്പെടുവിക്കും, (3) ഇലക്‌ട്രോണിക്‌ സംവിധാനത്തിലൂടെ പദ്ധതികള്‍ക്ക്‌ അനുമതി, (4) ഓരോ പദ്ധതിയുടെയും നിര്‍വ്വഹണ ഉത്തരവാദിത്തം ഒരു പ്രത്യേക ഉദ്യോഗസ്ഥനില്‍, (5) ഉദ്യോഗസ്ഥര്‍ക്ക്‌ പദ്ധതിനിര്‍വ്വഹണത്തില്‍ വിദഗ്‌ദപരിശീലനം, (6) പദ്ധതികള്‍ രൂപകല്‌പന ചെയ്യുന്നതിന്‌
സാങ്കതികവിദഗ്‌ദരുടെ സേവനം, (7) പദ്ധതി നടത്തിപ്പില്‍ കാര്യക്ഷമത പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പ്രോത്സാഹനം
13, പ്രധാന കര്‍ഷകരക്ഷാപരിപാടികള്‍ കര്‍ഷകരക്ഷാപരിപാടികള്‍ കര്‍ഷകരക്ഷാപരിപാടികള്‍ (1) ചെറുകിട കര്‍ഷകരുടെ പലിശ ബാദ്ധ്യത എഴുതിത്തളളാന്‍ 50 കോടിരൂപ (2) എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പലിശരഹിത കാര്‍ഷികവായ്‌പ നല്‌കാന്‍ 30 കോടി (3) വായ്‌പയെടുത്ത കുടുംബനാഥന്‍ മരണപ്പെടുകയോ, നിത്യരോഗങ്ങള്‍ മൂലമോ അപകടങ്ങള്‍ മൂലമോ അവശതയിലായാല്‍ കടക്കാര്‍ക്ക്‌ പൂര്‍ണ സംരക്ഷണം നല്‍കുന്നതിന്‌ റിസ്‌ക്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ 2 കോടി (4) (4) പലതരത്തിലുള്ള കാര്‍ഷിക പദ്ധതികള്‍ സംയോജിപ്പിക്കുന്ന 'സംയോജിതകൃഷിത്തോട്ടി പദ്ധതി' ഓരോ യൂണിറ്റിനും 10000 രൂപ വീതം ധനസഹായം
(5) ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ഊര്‍ജ്ജസുരക്ഷ, പരിസ്ഥിതിസുരക്ഷ (5) എന്നിവ ഉറപ്പുവരുത്തുന്ന മാതൃകാഹൈടെക്ക്‌-ഹരിത ഗ്രാമങ്ങള്‍ക്ക്‌ 70 കോടി രൂപ (6) നെല്ല സംഭരിക്കുമ്പോള്‍ത്തന്നെ കര്‍ഷകന്‌ പണം നല്‌കുന്നതിന്‌ 236 കോടി രൂപ (7) കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക്‌ ന്യായവിലയ്‌ക്ക്‌
നിത്യോപയോഗസാധനങ്ങളും ലഭ്യമാക്കുന്നതിന്‌ കര്‍ഷക ഉത്‌പാദക സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ കര്‍ഷകമാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന്‌ 30 കോടി രൂപ (8) ജൈവവളം, ജൈവകീടനാശിനി, രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍, ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ എന്നിവയുടെ ഉല്‌പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന്‌ ഗവേഷണ സ്ഥാപനങ്ങളും ഉല്‌പാദനയൂണിറ്റുകളും ആരംഭിക്കാന്‍ 15 കോടി രൂപ (9) തെങ്ങില്‍നിന്ന്‌‌ നീര ഉല്‌പാദിപ്പിച്ച്‌ കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വരുമാനവും തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ ജോലിസാദ്ധ്യതയും ജനത്തിന്‌ ആരോഗ്യ പാനീയവും നല്‌കാന്‍ 20 കോടി രൂപ (10) എല്ലാ കാര്‍ഷിക വിളകള്‍ക്കും സമഗ്ര ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ 25 കോടി രൂപ 4
14. തൃപ്‌തി ന്യായവില ഭക്ഷണശാലകള്‍ : 20 രൂപ നിരക്കില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി എല്ലാ താലൂക്ക്‌ ആസ്ഥാനങ്ങളിലും തൃപ്‌തി ന്യായവില ഭക്ഷണശാലകള്‍. ഇവയ്‌ക്കോരോന്നിനും 5.5 ലക്ഷം രൂപ വരെ ഗ്രാന്റ്‌.
15. അഞ്ചുവര്‍ഷം കൊണ്ട്‌ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ആറിന സുസ്ഥിരതൊഴില്‍ വികസന പദ്ധതി. ഇതിലേക്ക്‌ 10 കോടിരൂപ (1) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്ലെയ്‌സ്‌മെന്റ്‌ സെന്ററുകള്‍. 10 കോടി (2) തൊഴിലന്വേഷകരുടെ വ്യക്തിത്വ വികസനത്തിനും മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കരിയര്‍ ഡെവലപ്‌മെന്റ്‌ മിഷന്‍
14 കോടി (3) മൈക്രോ, ചെറുകിടവ്യവസായ സംരംഭങ്ങളി പത്തോ അതില്‍ കൂടുതലോ തൊഴിലവസരം സൃഷ്‌ടിക്കപ്പെട്ടാല്‍ പ്രോത്സാഹനമായി തൊഴിലൊന്നിന്‌ 10000 രൂപ സ്റ്റാര്‍ട്ട്‌ അപ്‌ സബ്‌സിഡി ഇതിന്‌ ഇതിന്‌ 2 കോടി (4) വ്യവസായ പ്രോജക്‌ടുകള്‍
തയ്യാറാക്കുന്നതിനും, യൂണിറ്റുകള്‍ തുടങ്ങാനും സാങ്കേതികവിജ്ഞാനവും സാമ്പത്തിക പിന്‍ബലവും. വായ്‌പാ സഹായവും ഒരുകോടി രൂപ വരെയുളള വായ്‌പകള്‍ക്ക്‌ 3 ശതമാനവും ഒരുകോടിയില്‍ കൂടുതലുളള വായ്‌പകള്‍ക്ക്‌ 2 ശതമാനവും പലിശ സബ്‌സിഡി ഇതിന്‌ 10 കോടി. (5) അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രബന്ധങ്ങള്‍, പേറ്റന്റുകള്‍, ഇന്നൊവേഷന്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രോത്സാഹനം 50 ലക്ഷം (6) വിദഗ്‌ധ തൊഴിലാളികളെ മൊബൈല്‍ മുഖേനയോ ഇന്റര്‍നെറ്റ്‌ മുഖേനയോ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന്‌ വെബ്‌സൈറ്റ്‌ സംവിധാനം. ഒരു കോടി.5
16. അടിസ്ഥാനസൗകര്യവികസ സൗകര്യവികസ സൗകര്യവികസനം1. അടിസ്ഥാന സൗകര്യ വികസനത്തിന്‌ വന്‍ പ്രാധാന്യം: കൊച്ചി മെട്രോ, ഹൈസ്‌പീഡ്‌ റെയില്‍ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട്‌ മോണോറെയില്‍ പ്രോജക്‌ട്‌, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, 35-ാം നാഷണല്‍ ഗെയിംസുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികള്‍, മൊബിലിറ്റി ഹബുകള്‍. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 846 കോടി രൂപ.
17. സൗരോര്‍ജ്ജ ഉത്‌പാദനത്തിനും മഴവെളള സംഭരണത്തിനും വന്‍പ്രാധാന്യം 20 കോടി രൂപ
18. സാമൂഹ്യക്ഷേമപരിപാടികള്‍ സാമൂഹ്യക്ഷേമപരിപാടികള്‍ (1) എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളിലും മറ്റ്‌ സാമ്പത്തിക ആനുകൂല്യങ്ങളിലും മെച്ചപ്പെട്ട വര്‍ദ്ധന (2) മൂന്നു ലക്ഷം രൂപ
വരെ വാര്‍ഷികവരുമാനമുള്ള വിധവകളുടെ മക്കള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസത്തിന്‌ ട്യൂഷന്‍ഫീസ്‌ സൗജന്യം 2 കോടി രൂപ. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ ഹോസ്റ്റല്‍ ഫീസും
സൗജന്യം (3) സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടി മംഗല്യനിധി.
19. വരള്‍ച്ചാപ്രതിരോധ പദ്ധതികള്‍: (1) പഞ്ചായത്തുകളുടെ സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധിപ്പിച്ചു ജലസ്രോതസ്സുകളുടെ സംരക്ഷണം, തോടുകളുടെയും നദികളുടെയും പരിരക്ഷ, മണ്ണ്‌-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കിണര്‍ റീച്ചാര്‍ജ്ജിംഗ്‌ എന്നിവ (2) കൂടുതല്‍ ചെക്കുഡാമുകളും സ്റ്റോറേജ്‌ ഡാമുകളും. വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും മഴവെളള സംഭരണികള്‍ നിര്‍മ്മിക്കുന്നതിന്‌ 50,000 രൂപ വീതം ഗ്രാന്റ.്‌  
20.സമഗ്ര ആരോഗ്യപദ്ധതികള്‍:  (1) എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പദ്ധതി. 3 ലക്ഷം രൂപവരെ
വാര്‍ഷികവരുമാനമുളളവര്‍ക്ക്‌്‌ ഇന്‍ഷുറന്‍സ്‌ പ്രീമിയം പൂര്‍ണ്ണമായും സര്‍ക്കാര്‍ അടയ്‌ക്കും. 100 കോടി രൂപ (2) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലെ
ചികിത്സയ്‌ക്ക്‌ കൂടി അംഗീകൃതനിരക്കിന്ന സഹായം (3) അലോപ്പതി-ആയുര്‍വേദ-ഹോമിയോ സംവിധാനങ്ങള്‍ പ്രൈമറി തലത്തില്‍ ഏകോപിപ്പിച്ച്‌ ഹോളിസ്റ്റിക്‌ ക്‌ളിനിക്കുകള്‍ (4) ക്യാന്‍സര്‍
ചികിത്സാ ആശുപത്രികളുടെ നവീകരണത്തിനും വിപുലീകരണത്തിനും 5 കോടി
സവിശേഷപദ്ധതികള്‍ സവിശേഷപദ്ധതികള്‍
21. മൂന്നുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുളള കുടുംബങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന്‌ ഫീസിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പ്‌ ഇതിലേക്ക്‌ 2 കോടി രൂപ.
22. വിദ്യാഭ്യാസ വായ്‌പ പലിശയിളവ്‌ എ.പി.എല്‍ വിഭാഗത്തിനുകൂടി വ്യാപിപ്പിക്കുന്നതിന്‌ അധികമായി 25 കോടി
23. തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്കു പെന്‍ഷന്‌ 25 കോടി രൂപ
24. പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍ക്ക്‌ 3 കോടി രൂപ
25. കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വര്‍ദ്ധനയും, നവീകരണവും ലക്ഷ്യമാക്കി മോഡല്‍ വില്ലേജുകള്‍ക്ക്‌ 10 കോടി

26. മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‌ക്കുന്നവര്‍ക്ക്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക്‌ 5 കോടി രൂപ
27. മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കന്ന  വിദ്യാര്‍ത്ഥികളുടെ മാനവ വിഭവശേഷി വര്‍ദ്ധനവിനും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനം
കേന്ദ്രങ്ങള്‍ക്ക്‌ 3 കോടി രൂപ
28. യാചകവിമുക്തകേരളം: സാമ്പത്തിക ലാഭത്തിനുവേണ്ടി കുട്ടികള്‍ ഉള്‍പ്പടെയുളളവരെ ഭിക്ഷാടനത്തിനായി വിനിയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍. കേരളത്തിലെ മുഴുവന്‍ യാചകരെയും ഷെല്‍ട്ടര്‍ ഹോമുകളില്‍ എത്തിച്ച്‌ ആവശ്യമായ ശാരീരിക-മാനസിക ചികിത്സകള്‍ നല്‌കി പുനരധിവസിപ്പിക്കുന്നതിന്‌ 14 കോടി രൂപ
29. ഓര്‍ഫനേജുകളിലെ കുട്ടികള്‍ക്ക്‌ ഉന്നതപഠനസ്‌കോളര്‍ഷിപ്പ സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഓര്‍ഫനേജുകളിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക്‌ ഡിഗ്രി, പ്രൊഫഷണല്‍, പാരാമെഡിക്കല്‍, ഡിപ്ലോമാ കോഴ്‌സുകള്‍ക്കു കോഴ്‌സ്‌ഫീസ്‌, ഹോസ്റ്റല്‍ ഫീസ്‌ എന്നിവ സൗജന്യം. ഇതിന്‌ 5 കോടി രൂപ
30. മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ യോഗ്യതയും പരിശീലനവും അര്‍പ്പണ മനോഭാവവും സന്നദ്ധതയുമുളള സേവനദാതാക്കളായ എന്‍.ജി.ഒ-കളുമായി സഹകരിച്ച്‌ ആജീവനാന്ത സംരക്ഷണത്തിനു സംയുക്ത സംരംഭങ്ങള്‍. ഇതിന്‌ 14 കോടി രൂപ
31. എല്ലാ താലൂക്കുകളിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ക്ക്‌ 15 കോടി
32. അന്യസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി രജിസ്‌ട്രേഷന്‍, മിതമായ നിരക്കില്‍ താമസ സൗകര്യം നല്‌കുന്നതിന്‌ നൈറ്റ്‌ ഷെല്‍റ്റര്‍ പദ്ധതി, ചികിത്സാ സൗകര്യത്തിന്‌ സംസ്ഥാന ആരോഗ്യവകുപ്പ്‌ മുഖേന പ്രത്യേക പദ്ധതിക്ക്‌ 5 കോടി രൂപ. ജോലിസ്ഥലത്ത്‌ മരണമടഞ്ഞാല്‍ ഒരു ലക്ഷം രൂപ സമാശ്വാസതുക.
33. കാസര്‍ഗോഡ്‌ ജില്ലയുടെ സമഗ്രവികസനപാക്കേജ്‌ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ ഏകോപിപ്പിച്ചു ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനായി 25 കോടി രൂപ കൂടി വകയിരുത്തി.
34. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ സുരക്ഷയ്‌ക്കായി മറൈന്‍ ആംബുലന്‍സിന്‌ 3 കോടി രൂപ
35. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം സംഭരിക്കുന്നതിനും സംസ്‌കരിച്ച്‌ കയറ്റി അയക്കുന്നതിനും മൂല്യ വര്‍ദ്ധിത ഉത്‌പന്നങ്ങള്‍ തയ്യാറാക്കുന്നതിനും ബൃഹത്തായ ഐസ്‌ & ഫ്രീസിംഗ്‌ പ്ലാന്റുകള്‍ക്ക്‌ 3 കോടി
36.(1) തീരദേശ വികസനകോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ തീരദേശ ജില്ലകളിലും മത്സ്യം പ്രോസസ്സ്‌ ചെയ്‌ത്‌ മൂല്യവര്‍ദ്ധന നടത്തുന്നതിന്‌ പ്രോസസിംഗ്‌ സെന്ററുകള്‍ക്ക്‌ 10 കോടി
(2) ഫിഷ്‌ മാളുകളും ആധുനിക ഫിഷ്‌മാര്‍ക്കറ്റുകളും: മത്സ്യവും മത്സ്യഉത്‌പന്നങ്ങളും വിപണനം ചെയ്യുന്നതിന്‌ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ നഗരങ്ങളില്‍ അത്യാധുനിക ഫിഷ്‌ മാളുകളും ഫിഷ്‌ മാര്‍ക്കറ്റുകളും. ഇതിന്‌ 100 കോടി രൂപ.
37. തീരദേശ കപ്പല്‍ഗതാഗതപദ്ധതി: കപ്പല്‍ഗതാഗതപദ്ധതി: കപ്പല്‍ഗതാഗതപദ്ധതി: റോഡുകളിലെ തിരക്ക്‌ കുറയ്‌ക്കുന്നതിനും ഇന്ധനക്ഷമത വര്‍ദ്ധിപ്പിച്ച്‌ പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിനും തീരദേശ ജലഗതാഗത പദ്ധതിക്ക്‌ 20 കോടി രൂപ.9
38. പത്രപ്രവര്‍ത്തകര്‍ക്ക്‌ ആനുകൂല്യങ്ങളില്‍ വര്‍ദ്ധ: (1) പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500 രൂപ 7000 ആക്കി. (2) നോണ്‍ ജേണലിസ്റ്റു പെന്‍ഷന്‍ 2500 രൂപ 4000 ആയി
വര്‍ദ്ധിപ്പിച്ചു. (3) പത്രപ്രവര്‍ത്തക ഭവന സബ്‌സിഡി 50000 രൂപയില്‍ നിന്ന്‌്‌ ഒരു
ലക്ഷം രൂപയാക്കി.
39.(1) ആരോഗ്യവകുപ്പിലെ ആശാവര്‍ക്കേഴ്‌സിന്റെ ഹോണറേറിയം 600 രൂപയില്‍ നിന്ന്‌ 700 ആയി വര്‍ദ്ധിപ്പിച്ചു. (2)സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക്‌ ദിവസവേതനം 50
രൂപ വര്‍ദ്ധിപ്പിച്ചു. (3)അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ ഓണറേറിയത്തിന്റെ സംസ്ഥാന വിഹിതം 400 രൂപ ആയി ഉയര്‍ത്തി. (4)സ്‌കൂളുകളിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ പ്രതിഫലം 6500 രൂപയില്‍ നിന്ന്‌ 7500 ആയി ഉയര്‍ത്തി.
40. കയര്‍ മേഖലയില്‍ പണിയെടുക്കുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിച്ച്‌ ആലപ്പുഴയില്‍ കയര്‍ കയറ്റുമതി-സംസ്‌കരണപാര്‍ക്ക്‌ സ്ഥാപിക്കുന്നതിന്‌ 5 കോടി.
41. കൈത്തറി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന്‌ കേന്ദ്ര സഹായത്തോടെയുളള പദ്ധതിക്ക്‌ 20 കോടി രൂപ.
42. പ്ലാസ്റ്റിക്‌ ടാറിംഗ്‌ : പരിസ്ഥിതി സംരക്ഷണത്തിനും റോഡുകളുടെ ഈടിനും പ്ലാസ്റ്റിക്‌ ഉപയോഗിച്ചുളള റോഡ്‌ ടാറിംഗ്‌
പ്രോത്സാഹനം.
43. (1) സംസ്ഥാനത്തേയും ഇന്‍ഡ്യയിലേയും, വിദേശത്തേയും വിവിധ സര്‍വ്വകലാശാലകളും പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി 10 ബന്ധപ്പെടുത്തി 'International & Interuniversity Centre for Nano Science and Nano Materials' മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ സ്ഥാപിക്കുന്നു.

കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ ബൗദ്ധിക സ്വത്തവകാശ പഠന കേന്ദ്രം (3) കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ജീവശാസ്‌ത്രത്തില്‍ രാജ്യാന്തര നിലവാരമുള്ള പഠനകേന്ദ്രം (4) കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഫൈനാന്‍ഷ്യല്‍ ഇക്കണോമിക്‌സിലും ഫൈനാന്‍ഷ്യല്‍ എഞ്ചിനീയറിംഗിലും പുതിയ കോഴ്‌സുകള്‍ (5) കേരള സര്‍വ്വകലാശാലയില്‍ പ്രകൃതി വിഭവ മാനേജ്‌മെന്റില്‍ പുതിയ കോഴ്‌സ്‌ എന്നിവയ്‌ക്ക്‌ 10 കോടി രൂപ.
44. മൂന്നു വര്‍ഷംകൊണ്ട്‌ മൂന്നു ലക്ഷം ഭവനങ്ങള്‍: ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കായുള്ള വിവിധ ഭവനപദ്ധതികള്‍ സംയോജിപ്പിച്ച്‌ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ഭവനനിര്‍മ്മാണത്തിന്‌ പ്രത്യേക ഊന്നല്‍ നല്‍കി അടുത്ത 3 വര്‍ഷംകൊണ്ട്‌ 3 ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയോ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാന്‍ പദ്ധതി.
45. എക്‌സലന്‍സ്‌ അവാര്‍ഡുകള്‍: ഏറ്റവും നല്ല സര്‍ക്കാര്‍ എല്‍.പി എക്‌സലന്‍സ്‌ അവാര്‍ഡുകള്‍:
സ്‌കൂളിനും സ്വകാര്യ എല്‍.പി സ്‌കൂളിനും 5 ലക്ഷം രൂപ വീതവും യു.പി സ്‌കൂളിന്‌ 7.5 ലക്ഷം രൂപ വീതവും ഹൈസ്‌കൂളിന്‌ 10 ലക്ഷം രൂപ വീതവും പ്ലസ്‌ടു സ്‌കൂളിന്‌ 15 ലക്ഷം രൂപ വീതവും ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജിന്‌ 25 ലക്ഷം രൂപയും എക്‌സലന്‍സ്‌ അവാര്‍ഡ്‌.
46. പ്രവാസിക്ഷേമത്തി പ്രവാസിക്ഷേമത്തിന്‌ പുതിയ പദ്ധതി: വിദേശ മലയാളികള്‍ക്ക്‌ നിക്ഷേപത്തിനും തിരിച്ചെത്തുമ്പോള്‍ വായ്‌പയ്‌ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രത്യേക ആനുകൂല്യങ്ങളും പിന്‍ബലവും നല്‌കുന്നതിന്‌ 2 കോടി
47. ആലുവാമണപ്പുറത്തിന്‌ 14.5 കോടി രൂപ ചെലവില്‍ സ്ഥിരം പാലം
48. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്‌വാര്‍ഷികം പ്രമാണിച്ച്‌ മതങ്ങളുടെ താരതമ്യ പഠനത്തിന്‌ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍, വിവേകാനന്ദ പഠനകേന്ദ്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (30 minutes ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (34 minutes ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (58 minutes ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (1 hour ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (1 hour ago)

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക  (1 hour ago)

കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (4 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (4 hours ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (4 hours ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (5 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (5 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (7 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (7 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (7 hours ago)

Malayali Vartha Recommends