വിഷാദരോഗം സ്വയം തിരിച്ചറിയാം

ഡിപ്രഷൻ അല്ലെങ്കിൽ വിഷാദരോഗം ഗൌരവമേറിയതും ഉടനടി ചികിൽസ ആവശ്യമുള്ളതുമായ ഒരു രോഗമാണ്. നിർഭാഗ്യവശാൽ രോഗിക്കോ അയാളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കൊ ഈ അവസ്ഥ മനസ്സിലാക്കാൻ കഴിയാറില്ല. ദുഖം, ഭാവിയെക്കുറിച്ചുള്ള അശുഭചിന്തകൾ, സ്വയം ഒരു മതിപ്പില്ലായ്മ എന്നിവയാണ് വിഷാദരോഗത്തിനു അടിമയാകുന്ന ഒരു രോഗി പ്രധാനമായും അനുഭവിക്കുന്ന വികാരങ്ങൾ.
എത്ര നേരത്തെ ചികിൽസ കിട്ടുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും രോഗം പൂർണമായി സുഖപ്പെടാനും ആവർത്തിക്കാതിരിക്കാനും ഉള്ള സാധ്യത. മരുന്നോ സൈക്കോതെറാപ്പിയോ അല്ലെങ്കിൽ രണ്ടുമോ രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് ചികിൽസക്ക് ഉപയോഗിക്കുന്നു.
രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഗുരുതരവും സാധാരണവുമായ ഒരു രോഗമാണിത്്. പലതരം വിഷാദരോഗങ്ങൾ മനശാസ്ത്രഞ്ജൻമാർ തിരിച്ചറിഞ്ഞ് വിശകലനം നടത്തിയിട്ടുണ്ട്. മേജർ ഡിപ്രഷൻ, പേഴസിസ്റ്റന്റ് ഡിപ്രസ്സീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ, സീസണൽ അഫക്ടീവ് ഡിസോർഡർ, സൈകോട്ടിക്ക് ഡിപ്രഷൻ, പോസ്റ്റപാർട്ടം ഡിപ്രഷൻ, പ്രീമെനുസ്ട്രൽ ഡിസിഫോറിക്ക് ഡിസോർഡർ, സിറ്റുവേഷണൽ ഡിപ്രഷൻ, എടിപ്പിക്കൽ ഡിപ്രഷൻ എന്നിവ അവയിൽ ചിലതാണ്. മേജർ ഡിപ്രഷൻ അല്ലെങ്കിൽ ക്ലിനിക്കൽ ഡിപ്രഷൻ ഒരു തരം വിഷാദരോഗമാണ്. സ്ഥിരമായ ഒരു വിഷാദഭാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. എല്ലാ പ്രവൃത്തികളിലും താൽപ്പര്യകുറവ് പ്രകടമായിരിക്കും. സ്വാഭാവത്തിലും ശാരീരിക ലക്ഷണങ്ങളിലും വ്യത്യാസം കണാൻ കഴിയും. ഉറക്കകുറവ്, വിശപ്പില്ലായ്മ, ഉന്മേഷമില്ലായ്മ, ശ്രദ്ധകുറവ്, എല്ലാത്തിനും പുറമേ സ്വയം ഒന്നിനും കൊള്ളില്ല എന്നൊരു വിശ്വാസവും ഈ രോഗികളിൽ കാണാൻ കഴയും. ആത്മഹത്യ ചിന്തകൾ കൂടുതൽ ആയിരിക്കും.
കൗമാരപ്രായത്തിലുള്ളവരില്‍ കണ്ടു വരുന്ന വിഷാദരോഗം, പതിവ് പ്രവൃത്തികളില്‍ ഉള്ള താല്പര്യക്കുറവിലേക്കും സന്തോഷരാഹിത്യത്തിലേക്കും നയിക്കുന്ന കടുത്ത മാനസിക ക്രമക്കേടാണ്. കൗമാരപ്രായക്കാരിലുള്ള വിഷാദരോഗം അവരുടെ വികാരവിചാരങ്ങൾക്കും സ്വഭാവത്തിനും ശാരീരിക, വൈകാരിക ഭാവങ്ങൾക്കും കടുത്ത ആഘാതമേൽപ്പിക്കുന്നതായിരിക്കും. കൗമാരപ്രായക്കാരിലേയും മുതിര്‍ന്നവരിലേയും വിഷാദരോഗ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും കോളേജിലും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു : പഠനത്തിലുള്ള സമ്മർദം, സഹപാഠിമാരിൽ നിന്നുള്ള സമ്മർദം, സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ഭീഷണികള്‍, സഹപാഠികളോടുള്ള മത്സരം എന്നിവയെല്ലാം അവരില്‍ വിഷാദരോഗത്തിനു കാരണമായേക്കാം.
https://www.facebook.com/Malayalivartha