Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..

ശസ്ത്രക്രിയ മുറിവുകള്‍ തുന്നുമ്പോള്‍ മുറിവ് ഭേദമാകാന്‍ ഒരാഴ്ചയിലേറെ എടുക്കും. കൂടാതെ അണുബാധയുണ്ടാകാനുള്ള സാധ്യതയും വേദനയും ആശുപത്രിവാസവും വേണം . എന്നാല്‍ പുതിയ സര്‍ജിക്കല്‍ ഗ്ലൂ, ശസ്‌ത്രക്രിയ മുറിവുകള്‍ നിമിഷങ്ങള്‍കൊണ്ട് ഉണങ്ങാന്‍ സഹായിക്കും

15 MAY 2019 04:48 PM IST
മലയാളി വാര്‍ത്ത
ശസ്‌ത്രക്രിയ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ട്  മുറിവ് ഉണങ്ങുന്നതിനാണ്.  ശസ്‌ത്രക്രിയ മുറിവുകള്‍ സെക്കന്‍ഡുകള്‍കൊണ്ട് ഭേദമാക്കുന്ന സര്‍ജിക്കല്‍ ഗ്ലൂ  ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു.    ആധുനികവൈദ്യശാസ്‌ത്രരംഗത്ത് ഏറെ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്ന കണ്ടുപിടിത്തമാണിതെന്നതിൽ സംശയമില്ല   മുന്‍കാലങ്ങളില്‍ തുന്നല്‍ ഇടേണ്ടിയിരുന്ന ശസ്‌ത്രക്രിയ മുറിവുകൾ  കരിഞ്ഞതിനു ശേഷം എടുത്തു കളയണമായിരുന്നു. പിന്നീടാണ് ശസ്ത്രക്രിയാ നൂലുകൾ സ്വയം കൊഴിഞ്ഞു പോകുന്ന തരം മാർഗ്ഗം സ്വീകരിക്കാൻ തുടങ്ങിയത്  എന്നാൽ ഇപ്പോൾ കണ്ടുപിടിച്ച സര്‍ജിക്കല്‍ ഗ്ലൂ ഉപയോഗിച്ച് തുന്നല്‍ ഇടേണ്ടിയിരുന്ന ശസ്‌ത്രക്രിയ മുറിവുകൾ അതിവേഗം ഉണക്കാനാകും    ശസ്ത്രക്രിയ മുറിവുകള്‍ തുന്നുമ്പോള്‍ മുറിവ് ഭേദമാകാന്‍ ഒരാഴ്ചയിലേറെ എടുക്കും. കൂടാതെ അണുബാധയുണ്ടാകാനുള്ള സാധ്യതയും വേദനയും ആശുപത്രിവാസവും വേണം . എന്നാല്‍ പുതിയ സര്‍ജിക്കല്‍ ഗ്ലൂ, ശസ്‌ത്രക്രിയ മുറിവുകള്‍ നിമിഷങ്ങള്‍കൊണ്ട് ഉണങ്ങാന്‍ സഹായിക്കും.    ആശുപത്രിയില്‍ ഒരുദിവസം പോലും കിടക്കേണ്ടിവരില്ലെന്നും, അണുബാധ ഉണ്ടാകില്ലെന്നുമാണ് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നത്. ഹൃദയം തുറന്നുള്ള ബൈപ്പാസ് ശസ്‌ത്രക്രിയ മുതല്‍ കരള്‍-കിഡ്നി മാറ്റിവെക്കല്‍പോലെയുള്ള മേജര്‍ ശസ്‌ത്രക്രിയകള്‍ക്കും ഈ സര്‍ജിക്കല്‍ ഗ്ലൂ ഉപയോഗിക്കാനാകും.   ഓസ്ട്രേലിയയിലെ സിഡ്നി സര്‍വ്വകലാശാലയിലെയും അമേരിക്കയിലെ ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് മീട്രോ എന്ന് പേരിട്ടിരിക്കുന്ന സര്‍ജിക്കല്‍ ഗ്ലൂവിന്റെ പുതിയ കണ്ടുപിടിത്തത്തിന് പിന്നിലുള്ളത്.    തുന്നലിന് പകരം ഇപ്പോള്‍ പലതരം സര്‍ജിക്കല്‍ ഗ്ലൂ, സ്റ്റാപ്പിള്‍ സംവിധാനം എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും, അവയൊന്നും ശരീരത്തിനുള്ളിലെ ശസ്‌ത്രക്രിയമുറിവുകള്‍ ഉണങ്ങുന്നതിന് അതിവേഗമുള്ള ഫലപ്രാപ്തിയുണ്ടാക്കുന്നില്ല.    അള്‍ട്രാവൈലറ്റ് രശ്‌മികളും പ്രകൃതിദത്ത ഇലാസ്റ്റിക് പ്രോട്ടീനും ഉപയോഗിച്ചാണ് ഈ സര്‍ജിക്കല്‍ ഗ്ലൂ വികസിപ്പിച്ചെടുത്തത്. കോശകലകളുടെ പ്രതലവുമായി പെട്ടെന്ന് ഇഴുകിച്ചേര്‍ന്ന്, അവയെ കൂട്ടിയിണക്കിയാണ് മീട്രോ സര്‍ജിക്കല്‍ ഗ്ലൂവിന്റെ പ്രവര്‍ത്തനം. സാധാരണഗതിയില്‍ തുന്നല്‍ ഇടുമ്പോഴും സ്റ്റാപ്പിള്‍ ഉപയോഗിക്കുമ്പോഴും, ശരീരത്തില്‍ പാടുകള്‍ ഉണ്ടാകാറുണ്ട്.    മുറിവുകളുടെ പാടും അതിവേഗം ഇല്ലാതാക്കുന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. വിവിധ മെഡിക്കല്‍ ബോര്‍ഡുകളുടെ അംഗീകാരത്തിനും പേറ്റന്റുകള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് പുതിയ കണ്ടുപിടിത്തം. അംഗീകാരങ്ങള്‍ ലഭ്യമാകുന്നതോടെ വ്യാവസായികമായി നിര്‍മ്മിക്കുകയും, വിപണിയിലെത്തിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (9 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (53 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

Malayali Vartha Recommends