Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊറോണ വൈറസ് ബാധിച്ചാൽ നശിക്കുന്നത് ശ്വാസകോശം മാത്രമല്ല; മനുഷ്യ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇങ്ങനെ

12 JULY 2020 03:09 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഏഴ് -എട്ടു മാസങ്ങളായി ലോകം കോവിഡ് 19 മഹാമാരി എന്ന മഹാ വിപത്തിനു മുന്നിൽ ഭയന്ന് വിറച്ചു നിൽക്കുകയാണ്...ഇടയ്ക്കിടെ മാറുന്ന ജനിത ഘടനയോടെ വൈറസ് ഇന്നും ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ വിജയിച്ചു നിൽക്കുകയാണ്

ഓരോ ഘട്ടത്തിലും ആളുകളില്‍ വൈറസ് ബാധിക്കുന്ന രീതി വ്യത്യസ്‍തമായതിനാൽ വൈറസ് ബാധയുടെ ലക്ഷണങ്ങളും ഓരോരുത്തരിലും  ഓരോ വിധമാണ്. കൊവിഡ് ബാധയുണ്ടെന്ന് ഉറപ്പിക്കാന്‍ കൃത്യമായ ലക്ഷണം ഏതെന്ന് പോലും പറയാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ . മാത്രമല്ല ലക്ഷണില്ലാതെയും രോഗികളുണ്ടാകുന്നു. മനുഷ്യശരീരത്തിലെ ഏതൊക്കെ ഭാഗത്തെയാണ് വൈറസ് ബാധിക്കുന്നതെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ തുടരുകയാണ്.

പൊതുവെ കൊറോണ വൈറസ് ബാധ ശ്വസന സംബന്ധമായ രോഗമായാണ് കണക്കാക്കപ്പെടുന്നത്. ഇതേ കുടുംബത്തിലെ വൈറസ് പരത്തിയ സാര്‍സും ശ്വസന സംവിധാനത്തെയായിരുന്നു തകരാറിലാക്കിയിരുന്നത്. അതുകൊണ്ടാണ് സിവിയര്‍ അക്യൂട്ട് റസ്‍പിരേറ്ററി സിന്‍ഡ്രോം എന്ന പേര് നല്‍കിയത്. എന്നാല്‍ നോവല്‍ കൊറോണ വൈറസ് പരത്തുന്ന കൊവിഡ്-19 ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത് .

കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളില്‍ മറ്റു രോഗങ്ങള്‍ കൂടിയുള്ളവരാണ് മരിക്കാന്‍ സാധ്യത കൂടുതലെന്നാണ് ഡോക്ടര്‍മാര്‍ പൊതുവെ പറയുന്നത്. കൊവിഡ് മാത്രം മരണകാരണമാകുന്നില്ലെന്നും അവര്‍ പറയുന്നു. കൊവിഡ് ബാധ രൂക്ഷമാകുമ്പോള്‍ ശരീരത്തിലെ മറ്റ് രോഗങ്ങളും മൂര്‍ച്ഛിക്കുകയും ആളുകള്‍ മരിക്കുകയുമാണ് ചെയ്യുന്നത്.

കൊളംബിയ യൂണിവേഴ്‍സിറ്റിയിലെ ഇര്‍വിങ് മെഡിക്കല്‍ സെന്‍ററിലെ ഗവേഷകർ നടത്തിയ പഠനപ്രകാരം മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളെയും തകരാറിലാക്കാന്‍ ശേഷിയുള്ളതാണ് കൊറോണ വൈറസ് . .

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിച്ച ആശുപത്രികളിലൊന്നാണ് ഇര്‍വിങ് മെഡിക്കല്‍ സെന്‍റര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വൃക്കകള്‍, കരള്‍, തലച്ചോറ്, നാഡീവ്യവസ്ഥ, തൊലി, ദഹന വ്യവസ്ഥ എന്നിവയെയെല്ലാം വൈറസ് തകരാറിലാക്കുമെന്നാണ് കണ്ടെത്തിയത്.

മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗത്തെയും കൊറോണ വൈറസ് ബാധിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. രക്തം കട്ടപിടിക്കാനും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാനും വൈറസ് കാരണമാകും. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ചര്‍മം പൊഴിയുന്നതിനും വൈറസ് ബാധ കാരണമായേക്കും.

പനി, ചുമ തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ക്കൊപ്പം തലവേദന, ബുദ്ധിഭ്രമം, പേശീവേദന, വയറുവേദന എന്നിവയും പലരിലുമുണ്ടാകുന്നുണ്ട്. കൊവിഡ് രോഗികള്‍ രക്തം കട്ടപിടിക്കുന്നതിനെ തുടര്‍ന്ന് മരിക്കുന്ന വാര്‍ത്തകള്‍ ഏറെയുണ്ട്. കൊറോണ വൈറസിന് മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് അതിവേഗം കടന്നുകയറാനുള്ള കഴിവുണ്ട്.

മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ വൈറസ് അവയുടെ ദേഹം നിറയെ ഉയര്‍ന്നു നില്‍ക്കുന്ന പ്രോട്ടീൻ മുനകള്‍ (spike proteins) ഉപയോഗിച്ച് മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ ഉപരിതലത്തിലെ ACE-2 എന്ന ACE2 എന്ന റിസപ്റ്ററുകളിലൂടെ മനുഷ്യ കോശത്തിനുള്ളില്‍ കടന്നുകൂടുന്നു. തുടർന്ന് വൈറസുകള്‍ അവയുടെ ജനിതകപദാര്‍ഥമായ ആര്‍എന്‍എ (RNA) യുടെ പുത്തന്‍ പതിപ്പുകളുണ്ടാക്കി പെറ്റുപെരുകുന്നു.

ഇതിന്‍റെ ഭാഗമായി ദഹനത്തിന് സഹായിക്കുന്ന പ്രോട്ടീനുകളായ സൈറ്റോകൈനിന്‍റെ ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുന്നു. സൈറ്റോകൈന്‍ അമിതമായി ശരീരത്തിലുണ്ടാകുന്നതോടെ കോശങ്ങളും അവയങ്ങളും തതരാറിലാക്കുന്നു.

ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ ഉള്‍പ്പെടെയുള്ള രോഗാണുക്കളെ തിരിച്ചറിയാന്‍ മനുഷ്യന്റെ ആര്‍ജ്ജിതരോഗ പ്രതിരോധശേഷിയ്ക്ക് കഴിവുണ്ട്. ഇങ്ങനെ രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്തി പ്രവര്‍ത്തനം തുടങ്ങാന്‍ പ്രേരകമാകുന്ന അന്യപദാര്‍ഥങ്ങളാണ് ആന്റിജനുകള്‍ (antigens). ഇവിടെ വൈറസാണ് ആന്റിജന്‍. ആന്റിജന്‍ ശരീരത്തില്‍ പ്രവേശിച്ചുവെന്നറിയുന്നതോടെ രോഗപ്രതിരോധ സംവിധാനം പലവിധ കോശങ്ങളുപയോഗിച്ച് പ്രത്യാക്രമണം ആരംഭിക്കുന്നു.

രക്തത്തിലെ ശ്വേതരക്താണുക്ക(WBC)ളാണ് പ്രധാന രോഗപ്രതിരോധ കോശങ്ങള്‍. സവിശേഷമായ ആന്റിജന്‍ പ്രസന്റിങ് കോശങ്ങള്‍ (Antigen-Presenting) വൈറസിനെ വിഴുങ്ങുകയും T-ഹെല്‍പ്പര്‍ കോശങ്ങളെ സജീവമാക്കുകയും ചെയ്യുന്നു. T-ഹെല്‍പ്പര്‍ കോശങ്ങളാണ് പ്രതിരോധത്തെ കൂടുതല്‍ പ്രതികരണങ്ങൾക്ക് പ്രാപ്തമാക്കുന്നത്.

B-കോശങ്ങള്‍ രോഗപ്രതിരോധ പ്രോട്ടീനുകള്‍ അഥവാ ആന്റിബോഡികള്‍ (Antibodies) ഉത്പാദിപ്പിച്ചു തുടങ്ങുന്നു. ആന്റിബോഡികളാണ് വൈറസുകള്‍ കോശങ്ങളില്‍ പ്രവേശിക്കാതെ തടയുന്നത്. സൈറ്റോറ്റോക്സിക് - T കോശങ്ങള്‍ വൈറസ് ബാധിച്ച കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു. B, T മെമ്മറി കോശങ്ങള്‍ ദീര്‍ഘായുസ്സുള്ളവയാണ് (T, B memory cells). ഇവ മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ ശരീരത്തില്‍ റോന്തുചുറ്റുകയും സമാനമായ രോഗാണുവിനെതിരെ ഭാവിയില്‍ പ്രതിരോധം നല്‍കുകയും ചെയ്യും. ഈ പ്രതിരോധ ഓർമയാണ് വാക്‌സിനേഷന്റെ അടിസ്ഥാനതത്വം

ഇത് വളരെ അപൂര്‍വമായ വൈറസാണെന്നും അതിനാല്‍ ഇത് മനുഷ്യ ശരീരത്തില്‍ എന്തൊക്കെ തകരാറുകളാണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്താന്‍ ഇനിയും പഠനങ്ങള്‍ വേണമെന്നും ഇര്‍വിങ് മെഡിക്കല്‍ സെന്‍ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. മഹേഷ് മാധവന്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends