Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക്...കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണം നടത്തുന്നത് ഇങ്ങനെ

17 JULY 2020 03:11 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. കാല്‍ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഭീതിയും ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നതിനിടയിലും സ്ഥിതിഗതികള്‍ ഉടനെ മാറുമെന്ന പുത്തന്‍ പ്രതീക്ഷയിലാണ് രാജ്യം.

ഈ സാഹചര്യത്തിൽ രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിനില്‍ കണ്ണും നട്ടിരിക്കുകയാണ്. ഈ മാസം പരീക്ഷണത്തിനു വിധേയമാക്കുന്ന വാക്‌സിന്‍ കൊവിഡിനെ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആയിരത്തിലധികം വൊളന്റിയര്‍മാരാണ് ഇതിനായുള്ളത്

ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്ന വാർത്ത നമുക്ക് നൽകുന്നത് വലിയ ആശ്വാസമാണ്. ഒപ്പം ലോക ആരോഗ്യരംഗത്തിന്റെ നെറുകയിൽ ഇന്ത്യ മറ്റൊരു നാഴിക്കക്കല്ല് തീർക്കാനൊരുങ്ങുന്നു എന്ന അഭിമാനവും.

വാക്സിൻ പരീക്ഷണം നടക്കുന്നത് വിവിധ ഘട്ടങ്ങളിൽ ആയാണ് .. ക്ലിനിക്കൽ ട്രയൽ റെജിസ്ട്രി ഇന്ത്യയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഒരു വാക്‌സിന്റെ ക്ലിനിക്കൽ പഠനത്തിനായി ഇൻക്ലൂഷൻ, എക്‌സ്‌ക്ലൂഷൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് ഉള്ളത്.

ആദ്യ ഘട്ടത്തിൽ പരീക്ഷണത്തിന് തയാറായവരിൽ നിന്ന് പൂർണ ആരോഗ്യവാനായ പുരുഷന്മാരെയും പൂർണ ആരോഗ്യവതികളായ ഗർഭിണിയല്ലാത്ത, മുലയൂട്ടാത്ത സ്ത്രീകളെയും തെരഞ്ഞെടുക്കും. 18 വയസിനും 55 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കും ഇവർ. പരീക്ഷണത്തിന് തയാറായ വോളണ്ടിയർമാർ ശാസ്ത്രജ്ഞർ പറയുന്നത് അനുസരിക്കണം. തുടർ പഠനത്തിനായി ഹാജരാവുകയും വേണം

ആദ്യ ഘട്ടം 84 ദിവസം വരെയാണ്. കുത്തിവയ്പ്പിലൂടെ വാക്‌സിൻ ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്. കൊവിഡ് വാക്‌സിൻ എത്രമാത്രം സുരക്ഷിതമാണെന്നാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്

എക്‌സ്‌ക്ലൂഷൻ എന്ന രണ്ടാം ഘട്ടത്തിൽ വോളണ്ടിയർമാരാവുക 12 വയസിന് മുകളിലുള്ള ആരോഗ്യമുള്ള സ്ത്രീയോ പുരുഷനോ ആണ് . കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ട് മാത്രമേ വാക്‌സിന് പരീക്ഷണത്തിനുള്ള വോളണ്ടിയറായി തെരഞ്ഞെടുക്കുകയുള്ളു.

ഈ വോളണ്ടിയർമാർക്ക് 38 ഡിഗ്രി സെൽഷ്യസിൽ (100.4°F) കൂടുതൽ ശരീര താപനില ഉണ്ടാകാൻ പാടില്ല. നാല് ആഴ്ചകളായി യാതൊരുവിധ അണുബാധയും ഉണ്ടായിരിക്കരുത്. കൊവിഡ് ഒരിക്കൽ സ്ഥിരീകരിച്ചവരാകരുത്. കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി കഴിഞ്ഞ 14 ദിവസമായി സമ്പർക്കമുള്ളവരാകരുത്.

സാർസ്, എംആആർഎസ് എന്നീ രോഗങ്ങൾ ഉണ്ടായ വ്യക്തിയായിരിക്കരുത്. കൊവിഡ് വാക്‌സിന് പരീക്ഷണം മുമ്പ് നടത്തിയിട്ടുള്ള വ്യക്തിയായിരിക്കരുത്. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി വൈറസ് എന്നിവയുണ്ടായ വ്യക്തിയായിരിക്കരുത്. ദിനംപ്രതി സിഗരറ്റ് വലിച്ചിരുന്ന വ്യക്തി ആയിരിക്കരുത്.

രണ്ടാംഘട്ട പരീക്ഷണത്തിനു 224 ദിവസം വരെ സമയം എടുക്കും . കുത്തിവയ്പ്പിലൂടെ തന്നെയാണ് രണ്ടാംഘട്ടത്തിലും കൊവിഡ് വാക്‌സിൻ ശരീരത്തിലേക്ക് കടത്തി വിടുന്നത്. വാക്‌സിന്റെ പ്രതിരോധ ശേഷിയാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.

ഈ മാസം ആദ്യമാണ് ഡിസിജിഐയിൽ (ഡ്രഗ്‌സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി ലഭിക്കുന്നത്. പ്രി ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്‌സിൻ , ചുണ്ടെലി, എലി, ഗിനിപ്പന്നി, മുയൽ എന്നിവയിൽ ഫലപ്രദമായി പ്രവർത്തിച്ചെന്നും സുരക്ഷാപ്രശ്‌നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സിഡസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയത്

അടുത്തിടെ, റഷ്യ വികസിപ്പിച്ചെന്ന് അവകാശപ്പെടുന്ന വാക്‌സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 38 പേരില്‍ നടത്തിയ പരീക്ഷണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്. വൈറസിനെതിരെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ സഹായകമാണെന്നാണ് റഷ്യയിലെ ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്.

ആയിരത്തിലധികം ആളുകളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് ശ്രമമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ഡിമിട്രീവ് അറിയിച്ചു. നിലവില്‍ രോഗികളില്‍ കണ്ടെത്തിയ പുരോഗതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മരുന്നിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സെപ്തംബറോടെ മരുന്ന് കയറ്റുമതി ചെയ്യാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (6 hours ago)

Malayali Vartha Recommends