ഹാര്‍ട്ട് അറ്റാക്ക് ഗുരുതരമാകുന്നതും മരണത്തിലേക്ക് എത്തുന്നതും ലക്ഷണം തിരിച്ചറിയാതെ വരുമ്പോഴാണ്. ... വേണ്ട സമയത്ത് ചികിത്സ ലഭിക്കാതെയാകുമ്പോഴാണ്.... കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്താൻ കഴിഞ്ഞാൽ ഭൂരിപക്ഷം പേർക്കും ജീവൻ തിരിച്ചുപിടിക്കാനാകും ...ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വിലപ്പെട്ട ജീവൻ തിരിച്ചുപിടിയ്ക്കാം

ഹാര്‍ട്ട് അറ്റാക്ക് ഗുരുതരമാകുന്നതും മരണത്തിലേക്ക് എത്തുന്നതും ലക്ഷണം തിരിച്ചറിയാതെ വരുമ്പോഴാണ്. ... വേണ്ട സമയത്ത് ചികിത്സ ലഭിക്കാതെയാകുമ്പോഴാണ്.... കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്താൻ കഴിഞ്ഞാൽ ഭൂരിപക്ഷം പേർക്കും ജീവൻ തിരിച്ചുപിടിക്കാനാകും
പലപ്പോഴും ഹാർട്ട് അറ്റാക്ക് , ഗ്യാസ് അസ്വസ്ഥതയെന്നു കരുതി തള്ളിക്കളയുന്നതാണ് അപകടമുണ്ടാക്കുന്നത് . ഹാർട്ട് അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്.
നെഞ്ച് വേദനയോ, നെഞ്ചെരിച്ചലോ വന്ന് കഴിഞ്ഞാൽ അത് ഗ്യാസ് ആണെന്നു കരുതി ഗ്യാസിൻ്റെ മരുന്നോ, അല്ലെങ്കിൽ വീട്ടിലുള്ള വെളുത്തുള്ളിയോ കഴിച്ച് സമാധാനം കണ്ടെത്തും. എന്നാൽ കുറച്ച് കഴിയുമ്പോൾ നെഞ്ചുവേദന അധികമായി ആശുപത്രിയിൽ എത്തുമ്പോഴേക്ക് വൈകിയിരിക്കും
ഗ്യാസ്, അററാക്ക് വേദന തിരിച്ചറിയാന്‍ ചി വഴികളുമുണ്ട്. നാം ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ നെഞ്ച് വേദനയോ, നെഞ്ചെരിച്ചിലോ വന്നു കഴിഞ്ഞാൽ ആ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഇങ്ങനെ ഗ്യാസ് വരുന്നതാണെങ്കിൽ അത് ഗ്യാസ് ആവാം. ഉദാഹരണത്തിന് കപ്പ, ഉരുളക്കിഴങ്ങ്, ചേമ്പ്, കാച്ചിൽ എന്നിവയെല്ലാം ചിലരിൽ ഗ്യാസ് ഉണ്ടാക്കാറുണ്ട്
എന്നാൽ ആ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ആദ്യമായാണ് ഇങ്ങനെ അസ്വസ്ഥത അനുഭവപ്പെടുന്നതെങ്കിൽ അത് ഹാർട്ട് അറ്റാക്കാവാനാണ് സാധ്യത. എന്നാൽ ഇന്ന് ഭക്ഷണം കഴിച്ച് നാളെയാണ് ഇങ്ങനെ അസ്വസ്ഥത വരുന്നതെങ്കിൽ അതും ഹാർട്ട് അറ്റാക്കാവാനാണ് സാധ്യത. നെഞ്ചെരിച്ചിൽ വന്ന് പിന്നെ കൂടി പുറം ഭാഗത്തൊക്കെ വ്യാപിക്കുന്നുണ്ടെങ്കിൽ ഹാർട്ട് അറ്റാക്കാവാം.
ഈ അസ്വസ്ഥത ക്രമാതീതമായി വര്‍ദ്ധിച്ചു വരികയെങ്കില്‍ ശ്രദ്ധ വേണം. കയ്യിലേക്കും , കഴുത്തിലേക്കും പുറകു വശത്തേക്കും വേദന മാറി മാറി വരുന്നുണ്ടെങ്കിൽ അത് ഗ്യാസ് അല്ല എന്ന് ഉറപ്പിക്കാം
ഇതു പോലെ ശരീരം വിയര്‍ക്കുക, തല ചുറ്റുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, കുഴഞ്ഞു പോവുക വയർ വീർക്കുന്നതായി തോന്നുക, കണ്ണിൽ ഇരുട്ടു കയറുക, ഇങ്ങനെ അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും ആശുപത്രിയിൽ പ്രവേശിക്കുക. തുടങ്ങിയ ലക്ഷണങ്ങളും ഹൃദയാഘാതവുമായി ബന്ധപ്പെട്ടതാകാനാണ് സാധ്യത.. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്
സ്ത്രീകളിൽ നടുവിനും പുറത്തിനും കയ്യിനുമെല്ലാം വേദന വരുന്നത്, ഇത് സാവധാനം കൂടുന്നത് ഹൃദയാഘാത ലക്ഷണവുമാകാം.വയറ്റില്‍ വേദന, വയറ്റിലുണ്ടാകുന്ന കനം എന്നിവയാണ് മറ്റൊരു ലക്ഷണം. ശരീരം പെട്ടെന്നു തണുത്തു വിയര്‍ക്കുന്നതും സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാണ് .ശരീരത്തിന് അനുഭവപ്പെടുന്ന വല്ലാത്ത തളര്‍ച്ചയാണ് മറ്റൊരു ലക്ഷണം
ഹൃദയമിടിപ്പു വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത അറിയിക്കുന്ന ലക്ഷണമാണ്. ഇത് പെട്ടെന്നുള്ള അറ്റാക്ക് ലക്ഷണമാകാം, അല്ലെങ്കില്‍ 'അരെത്തിമിയ' എന്ന അവസ്ഥയും ഹൃദയാഘാതം വരുന്നതുമായിരിയ്ക്കും . ഹൃദയതാളം കൃത്യമല്ലാത്ത അവസ്ഥയാണ് 'അരെത്തിമിയ '
ചുമ ഹൃദയാഘാത ലക്ഷണമല്ലെങ്കിലും നിര്‍ത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കില്‍ ഇത് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ശരീരത്തിന്റെ ആവശ്യങ്ങളോടു പ്രതികരിയ്ക്കാന്‍ ഹൃദയത്തിനു കഴിയാതെ വരുന്നു. ഇത് രക്തം ലംഗ്‌സിലേയ്ക്കു തന്നെ തിരിച്ചുപോകാന്‍ ഇട വരുത്തുന്നു. ഇതാണ് ചുമയ്ക്കു കാരണം
കണങ്കാലിലും കാലിലും പാദത്തിലുമെല്ലാം നീരുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഇതു ഹാര്‍ട്ട് അറ്റാക്ക് ലക്ഷണവുമാകാം. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നതാണ് കാരണം
https://www.facebook.com/Malayalivartha