സ്‌കോളിയോസിസ്.. ഈ രോഗാവസ്ഥ കൂടുതലായി കാണുന്നത് കൗമാരക്കാരിൽ..പ്രത്യേകിച്ച് പെൺകുട്ടികളിൽ.. സ്‌കോളിയോസിസ് ശസ്ത്രക്രിയ കഴിഞ്ഞ് ഗര്‍ഭധാരണം സാധ്യമാണോ, പ്രസവിക്കാന്‍ കഴിയുമോ തുടങ്ങി നിരവധി സംശയങ്ങള്‍ ഉണ്ടാകാറുണ്ട്..ഈ രോഗത്തെക്കുറിച്ച് കൂടുതലറിയാം !

നട്ടെല്ലിന് അസ്വാഭാവികമായി വശങ്ങളിലേക്കുണ്ടാകുന്ന ചരിവാണ് 'സ്‌കോളിയോസിസ്'എന്ന രോഗാവസ്ഥ. എല്ലാ പ്രായക്കാരിലും സ്‌കോളിയോസിസ് കാണാമെങ്കിലും കൗമാരക്കാരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്.
പെണ്‍കുട്ടികളിൽ ഈ രോഗം കൂടുതല്‍ സങ്കീര്‍ണമായ കാണപ്പെടുന്നു ഇന്ത്യയില്‍ പ്രതി വര്‍ഷം ഒരു ലക്ഷംപേര്‍ക്കെങ്കിലും സ്‌കോളിയോസിസ് ശസ്ത്രക്രിയ ആവശ്യമായി വരുന്നുണ്ട് . രോഗകാരണം കണ്ടെത്തിയിട്ടില്ല എന്നതും ഈ രോഗത്തിന്റെ സങ്കീർണതയിൽ പ്രധാനമാണ്
നട്ടെല്ലിനുണ്ടാകുന്ന വളവാണ് സ്‌കോളിയോസിസ്. മുതുകിന്റെ തൊറാസിക് ലംബാര്‍ എന്നി ഭാഗങ്ങളിലാണ് ഇതു സാധാരണയായി കണ്ടുവരുന്നത്. ......തോളെല്ലിന്റെ ഉയരത്തിലുള്ള വ്യത്യാസം, അരക്കെട്ടിന്റെ ഉയരത്തിലുള്ള വ്യത്യാസം, ഒരു വശത്തുള്ള തോല്‍പ്പലക ഉയര്‍ന്നുനില്‍ക്കുന്നത് , നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഒരു വശത്തേക്ക് ചരിഞ്ഞ് നടക്കുക, ഒരു വശത്തെ മാറിടം മുന്നോട്ടു തള്ളിനില്‍ക്കുക, കാലിലെ നീളത്തിലുള്ള വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്
ഇഡിയോപതിക് സ്‌കോളിയോസിസ് എന്ന വിഭാഗം യൗവ്വനാരംഭത്തില്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇവ ഏര്‍ലി ഓണ്‍സെറ്റ് സ്‌കോളിയോസിസ് എന്നും അറിയപ്പെടുന്നു...വളയുമ്പോഴും കുനിയുമ്പോഴുമാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത്. ബാക്കി 20ശതമാനത്തിലും പത്തു വയസ്സിനുള്ളില്‍ തന്നെ രോഗം പ്രകടമാകുന്നു .ഇവ കണ്‍ജനൈറ്റല്‍ സ്‌കോളിയോസിസ് എന്നാണ് അറിയപ്പെടുന്നത്. ......
പ്രധാനമായും തോളെല്ല്, അരക്കെട്ട് എന്നിവയുടെ ഉയരത്തിലുണ്ടാകുന്ന വ്യത്യാസം, നട്ടെല്ലില്‍ 10 ഡിഗ്രിയില്‍ കൂടുതല്‍ 'സി' ആകൃതിയിലോ 'എസ്' ആകൃതിയിലോ ഉള്ള വളവ് എന്നിവയാണ് ലക്ഷണങ്ങൾ. ജന്മനാ ഉണ്ടാകുന്ന വൈകല്യം, ഞരമ്പുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന തകരാറ്, തേയ്മാനം തുടങ്ങിയവയും ഈ രോഗത്തിന് കാരണമാവാറുണ്ട് .
നടുവേദന, നടക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസ്സം, ഹൃദയസംബന്ധമായ അസുഖം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും. 80% നട്ടെല്ല് വളയല്‍ കേസുകളിലും കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചെന്ന് വരില്ല.
ഇത്തരം വളവുകളെ ഇഡിയോപതിക് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചില വളവുകള്‍ക്ക് വളരെ പെട്ടന്ന് കാരണം കണ്ടെത്താനാവും. സെറിബ്രല്‍ പള്‍സി, മസ്‌കുലാര്‍ ഡിസ്‌ട്രോഫി, ജന്മവൈകല്യങ്ങള്‍, അണുബാധ, ട്യൂമര്‍, ഡൗണ്‍ സിന്‍ഡ്രം മര്‍ഫന്‍ സിന്‍ഡ്രം തുടങ്ങിയ ജനിതക കാരണങ്ങള്‍ കൊണ്ടും വളവുകള്‍ ഉണ്ടാവാം.......
തുടക്കത്തില്‍ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ കണ്ടു പിടിക്കാന്‍ സ്‌കോളിയോസിസ് സ്‌ക്രീനിംഗ് ചെയ്യുന്നത് നല്ലതായിരിക്കും. കുട്ടികളെ മുന്നോട്ട് കുനിച്ചു നിര്‍ത്തിയാല്‍ നട്ടെല്ലിന്റെ വളവ് പെട്ടെന്ന് കണ്ടു പിടിക്കാം. തോള്‍ പലകയോ വാരിയെല്ലോ നട്ടെല്ലിന്റെ വശങ്ങളിലുള്ള പേശികളോ ഏതെങ്കിലും ഒരു വശത്ത് ഉയര്‍ന്നു നില്‍ക്കുന്നു ശ്രദ്ധിക്കുക.
കുറഞ്ഞ തോതിലുള്ള (20 ഡിഗ്രിയിലും കുറവ്) അംഗവൈകല്യം മാത്രമെയുള്ളൂവെങ്കില്‍ ചികിത്സയുടെ ആവശ്യമില്ല. എങ്കിലും വളവ് എത്രത്തോളം കൂടുന്നുണ്ടെന്നു മനസ്സിലാക്കേണ്ടതുണ്ട് .20-45 ഡിഗ്രിവരെയുള്ള നട്ടെല്ലിന്റെ വളവ് നിവര്‍ത്തുവാന്‍ ബ്രേസ് ഘടിപ്പിച്ചാല്‍ മതിയാകും......45 ഡിഗ്രിയില്‍ കൂടുതല്‍ നട്ടെല്ലിനു വളവുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരും
സ്‌കോളിയോസിസ് സംബന്ധിച്ചും അതിനുള്ള ശസ്ത്രക്രിയ സംബന്ധിച്ചുമൊക്കെ നിരവധി സംശയങ്ങളും ആശങ്കകളും സമൂഹത്തിലുണ്ട്. നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ സ്‌കോളിയോസിസ് പൂര്‍ണമായും മാറ്റാനാകും എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം . സ്‌കോളിയോസിസ് ശസ്ത്രക്രിയ കഴിഞ്ഞ് ഗര്‍ഭധാരണം സാധ്യമാണോ, പ്രസവിക്കാന്‍ കഴിയുമോ തുടങ്ങി നിരവധി സംശയങ്ങള്‍ കേള്‍ക്കാറുണ്ട്. ഇതിനൊന്നും ഈ അവസ്ഥ തടസ്സമല്ല.
നട്ടെല്ല് ആവശ്യമായ അളവില്‍ വളവ് നിവര്‍ത്തിയെടുക്കാനായാല്‍ രോഗാവസ്ഥ മൂലമുണ്ടായ കൂനും ഭേദപ്പെടുത്താനാവും.
https://www.facebook.com/Malayalivartha