Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം

11 MARCH 2026 07:51 PM IST
മലയാളി വാര്‍ത്ത


മില്‍മയുടെ കീഴിലുള്ള തിരുവനന്തപുരം റീജിയണല്‍ കോ - ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് ( ടി ആര്‍ സി എം പി യു ) പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അഭിമുഖത്തിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. മാര്‍ച്ച് 13 - നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ ഒരു ഒഴിവാണ് പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരു കരാര്‍ അടിസ്ഥാനത്തിലുള്ള കേരള സര്‍ക്കാര്‍ ജോലിയാണ്.

 

 



അപേക്ഷകരുടെ പ്രായ പരിധി 40 വയസില്‍ കൂടാന്‍ പാടില്ല. 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായ പരിധി കണക്കാക്കുക. എം സി എ ( M C A ) അല്ലെങ്കില്‍ ബി ടെക്. ( ഐ ടി / കമ്പ്യൂട്ടര്‍ സയന്‍സ് ) ബിരുദം ഉണ്ടായിരിക്കണം. നേരിട്ടുള്ള അഭിമുഖത്തിലൂടെയും രേഖകളുടെ പരിശോധനയിലൂടെയും ആണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഈ നിയമനത്തിന് യാതൊരു വിധത്തിലുള്ള അപേക്ഷാ ഫീസും ഈടാക്കുന്നില്ല.

താല്‍പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് വലുപ്പമുള്ള ഫോട്ടോയുമായി വേണം അഭിമുഖത്തില്‍ പങ്കെടുക്കാന്‍. അഭിമുഖത്തിനായി കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. വൈകിയെത്തുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല.

അഭിമുഖം മാര്‍ച്ച് 13 - ന് രാവിലെ 10:30 - ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള പി & ഐ ഓഫീസില്‍ വെച്ച് നടക്കും. കെ എസ് സി എം എം എഫ് ( മില്‍മ ) വഴി മുമ്പ് അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ ഈ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ യോഗ്യരല്ല എന്ന കാര്യം ശ്രദ്ധിക്കുക.

 

 



കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യാനും www.milmatrcmpu.com എന്ന മില്‍മയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ച് എല്ലാ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (45 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (54 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends