വ്യദ്ധന്റെ മൂത്രാശയത്തില്‍ കണ്ടത്, കണ്ണുതള്ളി ഡോക്ടർമാർ...! ശസ്ത്രക്രിയയിലൂടെ ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തു

തൃശൂരിൽ വ്യദ്ധന്റെ മൂത്രാശയത്തില്‍ കണ്ടെത്തിയത് ആയിരത്തിലേറെ കല്ലുകള്‍. എഴുപത്തിയൊമ്പതുകാരന്‍റെ മൂത്രാശയത്തിലാണ് ഇത്രയധികം കല്ലുകൾ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം ഉണ്ടായത്.
എഴുപത്തിയൊമ്പതുകാരന്‍റെ മൂത്രാശയത്തില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ആയിരത്തിലേറെ കല്ലുകളുകളും പുറത്തെടുത്തു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത് .
പ്രശസ്ത യൂറോളജി സര്‍ജന്‍ ജിത്തുനാഥിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വേദനയില്ലാതെയുള്ള എന്‍ഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തതെന്നാണ് ഡോക്ടര്‍ ജിത്തുനാഥ് പറഞ്ഞത്. എന്നാൽ അപൂർവ്വം ചിലരിൽ മാത്രമാണ് ഇത്തരം സംഭവങ്ങളുണ്ടാകാറുള്ളത്.
https://www.facebook.com/Malayalivartha